Also Read- ആന്ധ്രാ മുഖ്യമന്ത്രിയുടെ തിരുപ്പതി ക്ഷേത്ര സന്ദർശനം വിവാദമാകുന്നത് എന്തുകൊണ്ട്?
ദമാം ഇന്ത്യൻ സ്‌കൂളിലെ പൂർവ വിദ്യാർഥികളാണ് മൂന്നുപേരും. സൗദി ദേശീയ ദിനാഘോഷം കഴിഞ്ഞു മടങ്ങുകയായിരുന്നു മൂന്നു പേരും. ഇവര്‍ ഓടിച്ചിരുന്ന കാര്‍ സര്‍വീസ് റോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് ഇറങ്ങുമ്പോള്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. മൂന്നുപേരും അപകടസ്ഥലത്തു വച്ച് തന്നെ മരിച്ചെന്ന് പൊലീസ് അറിയിച്ചു.
Also Read- കോവിഡ് പരിശോധനക്ക് വ്യാജവിലാസം നൽകിയെന്ന പരാതി; KSU നേതാവ് കെഎം അഭിജിത്തിനെതിരെ കേസെടുത്തു
advertisement
മൂന്ന് പേരുടെയും കുടുംബാംഗങ്ങള്‍ ദമാമില്‍ തന്നെയുണ്ട്. സനദ് ബഹറിനിൽ തുടർ പഠനം നടത്തുകയാണ്. മറ്റു രണ്ടുപേർ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയാണ്. മൃതദേഹങ്ങൾ ദമാം സെൻട്രൽ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.