സാംസ്‌കാരിക യുവജന മന്ത്രി നൂറ അൽ കാബി, യുഎഇ പ്രസിഡന്റിന്റെ സാംസ്‌കാരിക ഉപദേഷ്ടാവും യുഎഇ യൂണിവേഴ്‌സിറ്റി ചാൻസലറുമായ സാക്കി നുസൈബെഹ്, യുഎക്യു ടൂറിസം ആൻഡ് ആർക്കിയോളജി വകുപ്പ് ചെയർമാൻ ഷെയ്ഖ് മജീദ് ബിൻ സൗദ് അൽ മുഅല്ല എന്നിവർ ചേർന്നാണ് കണ്ടെത്തലിനെ കുറിച്ച് അറിയിച്ചത്.
Also Read- ഫ്രാൻസിസ് മാർപാപ്പ ആദ്യമായി ബഹ്റൈനിൽ; മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കണമെന്ന് ആഹ്വാനം
ചരിത്രത്തിലെ പ്രധാനപ്പെട്ട പുരാവസ്തു, വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടുന്നതാണ് ഉമ്മുൽ ഖുവൈനിലെ അൽ സിനിയ ദ്വീപെന്ന് ഷെയ്ഖ് മജീദ് പറഞ്ഞു. കഴിഞ്ഞ നൂറ്റാണ്ടുകളിൽ ദ്വീപിൽ വിവിധ മതങ്ങൾ ഉൾപ്പെടുന്ന ബഹുസ്വരമായ സമൂഹങ്ങൾ അധിവസിച്ചിരുന്നതിന്റെ തെളിവുകളാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎഇയുടെ ചരിത്രപരവും പൈതൃകപരവുമായ മൂല്യമുള്ളതാണ് പുതിയ കണ്ടെത്തലെന്ന് സാംസ്‌കാരിക മന്ത്രി നൂറ അൽ കാബി പ്രതികരിച്ചു.
യുഎക്യു ഡിപ്പാർട്ട്‌മെന്റ് ഓഫ് ടൂറിസം ആൻഡ് ആർക്കിയോളജിയുടെ സഹകരണത്തോടെ സിനിയ ആർക്കിയോളജി പ്രോജക്ടിന്റെ നേതൃത്വത്തിൽ നടത്തിയ ഗവേഷണത്തിലാണ് പൗരാണിക അവശിഷ്ടങ്ങൾ കണ്ടെത്തിയത്. പ്രദേശത്തു നിന്ന് കണ്ടെത്തിയ മൺപാത്രങ്ങളിലും മറ്റും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ ആറാം നൂറ്റാണ്ടിന്റെ അവസാനം മുതൽ എട്ടാം നൂറ്റാണ്ടിന്റെ മധ്യം വരെയുള്ള ജനസമൂഹത്തിന്റെ അവശേഷിപ്പുകളാണ് ഇതെന്നാണ് അനുമാനം.