ദുബായ്: ജബല്‍ അലിയിലെ ഏറ്റവും പുതിയ ഹിന്ദു ക്ഷേത്രം വിശ്വാസികൾക്കായി ചൊവ്വാഴ്ച തുറന്നു നൽകി. യു എ ഇ സഹിഷ്ണുത സഹവര്‍ത്തിത്വ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ വിളക്ക് കൊളുത്തി ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു.
യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് ജുൽഫർ, അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഒമർ അല്‍ മുത്തന്ന എന്നിവർ വിളക്ക് തെളിയിച്ചു, മലയാളികളടക്കം നൂറുകണക്കിന് ഇന്ത്യക്കാർ ചടങ്ങിൽ പങ്കെടുത്തു.
സിഖ് ഗുരുദ്വാരയോടും ക്രിസ്ത്യന്‍ പള്ളികളോടും ചേര്‍ന്നാണ് പുതിയ ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. പരമശിവനാണ് മുഖ്യപ്രതിഷ്ഠ. സ്വാമി അയ്യപ്പന്‍, ഗുരുവായൂരപ്പന്‍ തുടങ്ങി ആകെ പതിനാറ് പ്രതിഷ്ഠകളുണ്ട്. ഇന്ത്യൻ, അറബിക് വാസ്തുവിദ്യകൾ സമന്വയിപ്പിക്കുന്ന വിശദമായ കൈ കൊത്തുപണികൾ, അലങ്കരിച്ച തൂണുകൾ, പിച്ചള സ്പിയറുകള്‍, ലാറ്റിസ് സ്ക്രീനുകൾ എന്നിവ ഉൾക്കൊള്ളുന്ന ക്ഷേത്രം മൂന്നു വർശഷം കൊണ്ടാണ് പൂർത്തിയാക്കിയത്.
Amb @sunjaysudhir – It is welcome news for the Indian community that The Hindu Temple is being inaugurated today in Dubai. It will serve religious aspirations of the large Hindu community living in 🇦🇪”
The new temple is located adjoining the Gurudwara which was opened in 2012. pic.twitter.com/DWcoRIwwGI— India in UAE (@IndembAbuDhabi) October 4, 2022
ജബല്‍ അലിയില്‍ പുതിയ ക്ഷേത്രവും ഏഴ് പള്ളികളും ഉള്‍പ്പെടെ നിലവില്‍ ഒമ്പത് ആരാധനാലയങ്ങളുണ്ട്. ക്ഷേത്ര സന്ദര്‍ശനത്തിന് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. ദുബായിയിലെ ഏറ്റവും വലിയ ക്ഷേത്രമാണിത്. 900 ടണ്ണിലധികം സ്റ്റീൽ, 6,000 ക്യുബിക് മീറ്റർ കോൺക്രീറ്റ്, 1,500 ചതുരശ്ര മീറ്റർ മാർബിൾ എന്നിവയാണ് ക്ഷേത്രത്തിന്‌റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.