TRENDING:

ലോകത്തിൽ ഏറ്റവും സ്വീകാര്യത യുഎഇ പാസ്പോർട്ടിന്; വിസയില്ലാതെ 121 രാജ്യങ്ങൾ സന്ദർശിക്കാം

Last Updated:

ഏറ്റവും പുതിയ പാസ്‌പോർട്ട് സൂചിക റാങ്കിംഗിൽ ജർമ്മനി, സ്വീഡൻ, ഫിൻലാൻഡ്, ലക്സംബർഗ് തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളിയാണ് യുഎഇ മുന്നേറിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലോകത്തിലെ ഏറ്റവും സ്വീകാര്യതയുള്ള പാസ്‌പോർട്ട് എന്ന പദവി സ്വന്തമാക്കി യുഎഇ. ആർട്ടൺ ക്യാപിറ്റലിന്റെ ലോക പാസ്പോർട്ട് സൂചികയിലാണ് ഈ നേട്ടം. അമേരിക്ക, ജർമനി, സ്വീഡൻ, ഫിൻലാൻഡ്, ലക്‌സംബർഗ് രാജ്യങ്ങളിലെ പാസ്‌പോർട്ടുകളെയെല്ലാം പിന്തള്ളിയാണ് യുഈ നേട്ടം. രാജ്യത്തെ ഒരു കോടിയിലേറെ ജനസംഖ്യയിൽ 90 ശതമാനവും വിദേശികളാണെന്നും റിപ്പോർട്ട് പറയുന്നു.
advertisement

എമിറാത്തി പാസ്പോർട്ട് ഉടമകൾക്ക് വിസയില്ലാതെ 121 രാജ്യങ്ങളിൽ പ്രവേശിക്കാനും 59 സംസ്ഥാനങ്ങളിൽ വിസ ഓൺ അറൈവൽ നേടാനും കഴിയും. ഇവർക്ക് 19 രാജ്യങ്ങളിലേക്കു മാത്രമാണു മുൻകൂട്ടി വിസ എടുക്കേണ്ടത്. ചുരുക്കത്തിൽ യുഎഇ പാസ്പോർട്ട് ഉണ്ടെങ്കിൽ വിസയ്ക്ക് അപേക്ഷിക്കാതെ തന്നെലോകത്തിലെ 91% രാജ്യങ്ങളും സന്ദർശിക്കാൻ കഴിയും.

അതേസമയം, അമേരിക്കൻ പാസ്‌പോർട്ട് കൈവശമുള്ളവർക്ക് 109 രാജ്യങ്ങളിലേക്ക് വിസ രഹിത യാത്രയും 56 രാജ്യങ്ങളിലേക്ക് വിസ-ഓൺ-അറൈവൽ സൗകര്യവും ലഭിക്കും. 6 രാജ്യങ്ങളിൽ പ്രവേശിക്കുന്നതിന് അമേരിക്കക്കാർ വിസയ്ക്ക് അപേക്ഷിക്കേണ്ടതുണ്ട്. യുഎഇയുടെ 91 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ യുഎസ് പാസ്പോർട്ടിനുള്ള സ്വീകാര്യത 83 ശതമാനം മാത്രമാണ്.

advertisement

Also read-ചൈനയുടെ സീറോ കോവിഡ് നയവും ഇന്ത്യയുടെ കോവിഡിനൊപ്പം ജീവിക്കുന്ന നയവും; വിജയിച്ചതാര്?

ബിസിനുകൾക്കും യാത്രകൾക്കും ആളുകളുടെ പ്രധാന കേന്ദ്രമായ യുഎഇക്ക് മൊബിലിറ്റി സ്‌കോറിൽ 180 ആണ് ലഭിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വിസ-ഫ്രീ, വിസ ഓൺ അറൈവൽ എന്നിവ കണക്കിലെടുക്കത്താണ് മൊബിലിറ്റി സ്‌കോർ നിശ്ചയിക്കുന്നത്.

‘യുഎഇ പാസ്പോർട്ട് ഉടമകൾക്ക് വിസ ഓൺ അറൈവൽ ഉള്ള രാജ്യങ്ങളിൽ പ്രവേശിക്കാൻ സാധിക്കുമെന്നതാണ് ‘യുഎഇ പാസ്പോർട്ടിനെ വേറിട്ട് നിർത്തുന്നതെന്ന് ആർടൺ ക്യാപിറ്റലിന്റെ പ്രസിഡന്റും സിഇഒയുമായ അർമാൻഡ് ആർട്ടൺ സിഎൻബിസിയോട് പറഞ്ഞു. ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കിയതും റിമോട്ട് വർക്കേഴ്സ് വിസ അവതരിപ്പിച്ചതും ഉൾപ്പെടെ നിരവധി പരിഷ്‌കാരങ്ങൾ സമീപ വർഷങ്ങളിൽ യുഎഇ കൊണ്ടുവന്നത് പ്രയോജനമായിരിക്കുകയാണ്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ യുഎഇയിൽ പല പരിഷ്‌കാരങ്ങളും വളരെ വേഗത്തിൽ നടപ്പാക്കപ്പെട്ടുവെന്നും ആർട്ടൺ പറയുന്നു.

advertisement

Also read-ഭക്ഷണമില്ല, മരുന്നില്ല, ഒപ്പം കോവിഡ് ഭീതിയും; ചൈനയിലെ ഐഫോൺ ഫാക്ടറിയിൽ ജീവനക്കാർക്ക് ദുരിത ജീവിതം

പല രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ റഷ്യയിലേക്കും ബെലാറസിലേക്കുമുള്ള ഉള്ള യാത്രകൾ വിലക്കുന്നതിൽ നിന്ന് യുഎഇ വിട്ടുനിന്നിരുന്നു. ഇത് ആ രാജ്യങ്ങളിൽ നിന്ന് യുഎഇയിലേക്കുള്ള ആളുകളുടെ ഒഴുക്ക് വർധിപ്പിക്കുകയും യുഎഇയുടെ വാണിജ്യ-ടൂറിസം കേന്ദ്രമായ ദുബായ്ക്ക് സാമ്പത്തികമായി ലാഭം നേടികൊടുക്കുകയും ചെയ്തു.

നെറ്റ്വർക്കിംഗ് പ്ലാറ്റ്ഫോമായ ഇന്റർനേഷൻസ് അടുത്തിടെ പ്രവാസികൾക്ക് മികച്ച രീതിയിൽ ജീവിക്കാൻ സാധിക്കുന്ന ലോകത്തിലെ മികച്ച അഞ്ച് നഗരങ്ങളിലൊന്നായി ദുബായിയെ തിരഞ്ഞെടുത്തിരുന്നു. ”രാജ്യം എല്ലാവർക്കും വേണ്ടി തുറന്നിരിക്കുന്നു. പാസ്പോർട്ട് സൂചികയിലും ഒന്നാമതെത്തിയതിൽ അതിശയിക്കാനില്ല”, ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് സ്‌കൂൾ ഓഫ് ഗവൺമെന്റിലെ ഗവേഷകനായ തൗഫീഖ് റഹീം പറഞ്ഞു.

advertisement

Also read-‘ആ വാച്ചൊക്കെ വിൽക്കാം’; സമ്മാനങ്ങൾ വിൽക്കുന്നതിന് ഇമ്രാന്‍ഖാന്റെ ഭാര്യയും ഉദ്യോഗസ്ഥനും തമ്മിലുള്ള സംഭാഷണം പുറത്ത്

എമിറാത്തി പാസ്പോർട്ട് ഉടമകളുടെ എണ്ണം ഏകദേശം 1.5 ദശലക്ഷമാണെന്ന് പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കുറ്റകൃത്യങ്ങളുടെ നിരക്ക് വളരെ കുറവുള്ള, ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായും യുഎഇ അറിയപ്പെടുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Gulf/
ലോകത്തിൽ ഏറ്റവും സ്വീകാര്യത യുഎഇ പാസ്പോർട്ടിന്; വിസയില്ലാതെ 121 രാജ്യങ്ങൾ സന്ദർശിക്കാം
Open in App
Home
Video
Impact Shorts
Web Stories