ഇത് ഹോട്ടലിലെ സുരക്ഷാ ക്യാമറയിൽ നിന്ന് സുഹൃത്തായ നൈജീരിയൻ യുവതിയ്ക്ക് ദൃശ്യങ്ങൾ അയച്ചു നൽകി. 32കാരിയായ യുവതി ടാൻസാനിയയിൽ നിന്നും ഉഗാണ്ടയിൽ നിന്നുമുള്ള രണ്ടു വനിതാ സുഹൃത്തുക്കൾക്ക് ക്ലിപ്പ് അയച്ചു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറലാവുകയും ചെയ്തു.
Also Read-'യുവതി പരസ്യത്തില്‍ ഐസ്ക്രീം നുണഞ്ഞു'; ഇറാനില്‍ സ്ത്രീകൾക്ക് പരസ്യങ്ങളില്‍ വിലക്ക്
വീഡിയോ ദുബായ‌് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ ഇതിന് പിന്നിലുള്ളവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. പാകിസ്ഥാനി സ്വദേശിയെ ചോദ്യം ചെയ്തതോടെ ദൃശ്യങ്ങൾ പ്രതികൾക്ക് അയച്ചു നൽകിയതായി സമ്മതിച്ചു.
advertisement
മറ്റു രണ്ടു സ്ത്രീകളുമായി പങ്കിട്ട ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേയ്ക്ക് ക്ലിപ്പ് അയച്ചതായി നൈജീരിയൻ യവതി സമ്മതിച്ചു. വാട്സ്ആപ് വഴി ദൃശ്യങ്ങൾ അയക്കുന്നതിനായി 10 ദിർഹം നൽകിയതായും യുവതി പറഞ്ഞു. അതേസമയം പ്രതികളായ മറ്റു രണ്ടു സ്ത്രീകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന ആരോപണം നിഷേധിച്ചു. ഇവരടക്കം കേസിലുൾപ്പെട്ട അഞ്ചു പേർക്ക് ദുബായ് ക്രിമിനൽ കോടതി ഒരു മാസം വീതം തടവും തുടർന്ന് നാടുകടത്തലും വിധിച്ചു.