'യുവതി പരസ്യത്തില്‍ ഐസ്ക്രീം നുണഞ്ഞു'; ഇറാനില്‍ സ്ത്രീകൾക്ക് പരസ്യങ്ങളില്‍ വിലക്ക്
- Published by:Arun krishna
- news18-malayalam
Last Updated:
ഹിജാബിന്റെ പവിത്രതയെ ബാധിക്കുന്ന കാര്യങ്ങൾ അനുവദിക്കില്ലെന്നു പറഞ്ഞ് ഇറാൻ ഭരണകൂടം സർക്കുലർ ഇറക്കി
സ്ത്രീകളെ പരസ്യചിത്രങ്ങളില്‍ അഭിനയിക്കുന്നതില്‍ നിന്ന് വിലക്കി ഇറാന്‍ ഭരണകൂടം. ഐസ്ക്രീം പരസ്യത്തില്‍ സ്ത്രീകളെ മോശമായി ചിത്രീകരിച്ചെന്ന് വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. പരസ്യത്തില്‍ ഐസ്ക്രീം കഴിക്കുന്ന യുവതിയുടെ ശിരോവസ്ത്രം മാറിപ്പോയെന്നും, പരസ്യത്തില്‍ യുവതി ഐസ്ക്രീം കഴിക്കുന്ന രംഗങ്ങള്‍ ലൈംഗിക ചുവയുള്ളതാണെന്നുമാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. സംഭവം വിവാദമായതിന് പിന്നാലെയാണ് സ്ത്രീകളെ പരസ്യങ്ങളില്‍ നിന്ന് വിലക്കാന്‍ ഇറാന്‍ ഭരണകൂടം തീരുമാനിച്ചത്.
സ്ത്രീകളുടെ മൂല്യങ്ങളെ അപകീർത്തിപ്പെടുത്തുന്നതാണ് പരസ്യമെന്നായിരുന്നു ഉയർന്ന പ്രധാന വിമർശനം. പൊതുസ്ഥലത്ത് പാലിക്കേണ്ട യാതൊരു മര്യാദയും ഇല്ലാതെയാണ് പരസ്യം നിര്‍മ്മിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇനി പരസ്യ ചിത്രങ്ങളിൽ സ്ത്രീകൾ അഭിനയിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായും ഇറാൻ സാംസ്കാരിക മന്ത്രാലയം വ്യക്തമാക്കി. ഇറാനിലെ മതപണ്ഡിതരും പരസ്യത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
The body responsible for “enjoining right and forbidding evil” in the Islamic Republic of Iran has filed a lawsuit against the Iranian ice-cream manufacturer Domino over two controversial commercials, which it says are “against public decency” and “insult women’s values.” pic.twitter.com/Brho4SGZj3
— Iran International English (@IranIntl_En) July 5, 2022
advertisement
ഹിജാബിന്റെ പവിത്രതയെ ബാധിക്കുന്ന കാര്യങ്ങൾ അനുവദിക്കില്ലെന്നു പറഞ്ഞ് ഇറാൻ ഭരണകൂടം സർക്കുലർ ഇറക്കി. ഇസ്ലാമിക വിപ്ലവത്തിന്റെ സമയത്ത് ഇറാനിലെ ഉദ്യോഗസ്ഥരായ സ്ത്രീകളോട് ശിരോവസ്ത്രം നിർബന്ധമായും ധരിക്കാൻ അന്നത്തെ ഭരണാധികാരി അയത്തൊള്ള ഖുമൈനി ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഇറാനിലെ എല്ലാ സ്ത്രീകളും ശിരോവസ്ത്രം ധരിച്ചിരുന്നു. കഴിഞ്ഞ കുറച്ചു വർഷമായി നിർബന്ധപൂർവമുള്ള ശിരോവസ്ത്രധാരണത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് പുതിയ തീരുമാനം.
Location :
First Published :
August 07, 2022 2:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
'യുവതി പരസ്യത്തില്‍ ഐസ്ക്രീം നുണഞ്ഞു'; ഇറാനില്‍ സ്ത്രീകൾക്ക് പരസ്യങ്ങളില്‍ വിലക്ക്