Liquor Smuggling | ബഹ്‌റൈനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് മദ്യം കടത്തിയ ഈരാറ്റുപേട്ട സ്വദേശിക്ക് 11 കോടി രൂപ പിഴ

Last Updated:

നാലായിരത്തോളം മദ്യകുപ്പികളാണ് ഇയാളുടെ ട്രെയിലറില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചത്.

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
റിയാദ്: ബഹ്റൈനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് മദ്യം കടത്തിയ കേസില്‍ മലയാളി യുവാവിന് സൗദി അറേബ്യയില്‍ 11 കോടിയോളം രൂപ പിഴ. കോട്ടയം ഈരാറ്റുപേട്ട സ്വദേശി ഷാഹുല്‍ മുനീറിനാണ് (26) മദ്യം കടത്തിയ കേസില്‍ ദമ്മാം ക്രിമിനല്‍ കോടതി കനത്ത പിഴയും നാടുകടത്തലും ശിക്ഷിച്ചത്. 52,65,180 സൗദി റിയാല്‍ (11 കോടിയിലധികം ഇന്ത്യന്‍ രൂപ) ആണ് കോടതി ചുമത്തിയിരിക്കുന്ന പിഴ.
മൂന്ന് മാസം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സൗദി അറേബ്യയേയും ബഹ്‌റൈനിനെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്വേയില്‍ കസ്റ്റംസ് പരിശോധനക്കിടെ ഇയാള്‍ പിടിയിലാകുകയായിരുന്നു. നാലായിരത്തോളം മദ്യകുപ്പികളാണ് ഇയാളുടെ ട്രെയിലറില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചത്. എന്നാല്‍ ട്രെയിലറില്‍ മദ്യക്കുപ്പികളായിരുന്നുവെന്ന് അറിയില്ലായിരുന്നെന്ന് യുവാവ് കോടതിയില്‍ വാദിച്ചത്.
അതേസമയം കേസില്‍ അപ്പീല്‍ കോടതിയില്‍ നിരപരാധിത്വം തെളിയിക്കാന്‍ കോടതി ഒരുമാസം സമയം അനുവദിച്ചിട്ടുണ്ട്. നാലു വര്‍ഷമായി ജിദ്ദയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് ശിക്ഷിക്കപ്പെട്ട മലയാളി യുവാവ്. പിഴയടച്ചാല്‍ കരിമ്പട്ടികയില്‍ പെടുത്തി നാടുകടത്തും.
advertisement
പിടികൂടിയ മദ്യത്തിന്റെ വിലക്കനുസരിച്ചാണ് ഇത്തരം കേസുകളില്‍ പിഴ ചുമത്തുന്നത്. പിഴ അടച്ചില്ലെങ്കില്‍ പിഴക്ക് തുല്യമായ കാലയളവില്‍ ജയിലില്‍ കഴിയേണ്ടി വരുകയും സൗദി അറേബ്യയിലേക്ക് തിരിച്ചുവരാനും കഴിയില്ല. ഇത്തരം കേസില്‍ സമീപകാലത്ത് ലഭിച്ച ഏറ്റവും വലിയ പിഴ ശിക്ഷയാണിത്.
പരീക്ഷയ്ക്കിടെ സ്കൂൾ വിദ്യാർഥിനിയെ സഹപാഠി ബ്ലേഡ് കൊണ്ട് ആക്രമിച്ചു
കണ്ണൂര്‍ : തലശ്ശേരിയിൽ പരീക്ഷയ്ക്കിടെ സ്കൂൾ വിദ്യാർഥിനിയെ സഹപാഠി ബ്ലേഡ് കൊണ്ട് ആക്രമിച്ചു. തലശ്ശേരി ബിഇഎംപി ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു  ബുധനാഴ്ച രാവിലെ 10.30ന് ഫിസിക്സ് പരീക്ഷയ്ക്കിടെയായിരുന്നു സംഭവം.
advertisement
പരീക്ഷ എഴുതുന്നതിനിടെ പ്രകോപിതയായ സഹപാഠി, മുന്നിലിരുന്ന വിദ്യാർഥിനിയുടെ കഴുത്തിന് നേരേ ബ്ലേഡ് കൊണ്ട് മുറിക്കുകയായിരുന്നു. പരുക്കേറ്റ വിദ്യാർഥിനിയെ തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
Liquor Smuggling | ബഹ്‌റൈനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് മദ്യം കടത്തിയ ഈരാറ്റുപേട്ട സ്വദേശിക്ക് 11 കോടി രൂപ പിഴ
Next Article
advertisement
ശബരിമല തീര്‍ത്ഥാടകര്‍ക്കായി നിലയ്ക്കലില്‍ 6.12 കോടി ചെലവിട്ട് അത്യാധുനിക സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍
ശബരിമല തീര്‍ത്ഥാടകര്‍ക്കായി നിലയ്ക്കലില്‍ 6.12 കോടി ചെലവിട്ട് അത്യാധുനിക സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍
  • 6.12 കോടി രൂപ ചെലവില്‍ നിലയ്ക്കലില്‍ അത്യാധുനിക സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മിക്കുന്നു.

  • ആശുപത്രിയുടെ നിര്‍മാണ ഉദ്ഘാടനം നവംബര്‍ 4ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

  • ശബരിമല തീര്‍ത്ഥാടകര്‍ക്കും നാട്ടുകാര്‍ക്കും പ്രയോജനം വരത്തക്ക രീതിയിലാണ് ആശുപത്രി വിഭാവനം.

View All
advertisement