Also Read- അരക്കോടിയുടെ റോളക്സ് വാച്ച് കടലിൽപോയി; അരമണിക്കൂറിനുള്ളിൽ ദുബായ് പൊലീസ് മുങ്ങിയെടുത്തു
ക്ലാസിക് വാഹനങ്ങൾ നിരത്തിലിറക്കണമെങ്കിൽ ഷാർജ ഓൾഡ് കാർ ക്ലബിൽ രജിസ്റ്റർ ചെയ്യണമെന്നാണ് നിയമം. ഓട്ടോറിക്ഷ ആയതിനാൽ രജിസ്ട്രേഷന് കാറിന്റെ ലൈസൻസിനൊപ്പം ബൈക്ക് ഓടിക്കാനുള്ള ലൈസൻസും സമർപ്പിക്കണം. ഷാർജ ഓൾഡ് കാർ ക്ലബിൽ നിന്ന് കസ്റ്റംസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചതോടെ ഇനി സ്വതന്ത്രമായി വാഹനവുമായി യുഎഇയിൽ സവാരി നടത്താം. രജിസ്ട്രേഷൻ കാലാവധി ഒരു വർഷമാണ്.
advertisement
ഓട്ടോയുടെ പരമാവധി വേഗത 80 കിലോമീറ്ററാണ്. അതിൽ യുഎഇയിലെ അതിവേഗ പാതയിൽ ഓട്ടോയ്ക്ക് പ്രവേശിക്കാനാവില്ല. എന്നാൽ മറ്റ് റോഡുകളിൽ വാഹനം ഓടിക്കുന്നതിന് പ്രയാസമില്ലെന്ന് ജുലാഷ് പറഞ്ഞു.
ദുബായിൽ ബിസിനസുകാരനായ ജുലാഷ് മുമ്പ് കേരളത്തിൽ നിന്ന് ടിവിഎസ് കമ്പനിയുടെ ഓട്ടോ ഇറക്കുതി ചെയ്ത് രജിസ്ട്രേഷനായി അപേക്ഷിച്ചെങ്കിലും ലഭിച്ചിരുന്നില്ല. തുടർന്നാണ് ക്ലാസിക് മോഡലായ പിയാജിയോ ക്ലാസിനോവിനെ ഇറ്റലിയിൽ നിന്നും എത്തിച്ചത്.
