'യാസ്മിൻ അബ്ദുല്ല അല്ലേ? ഇത് മുഹമ്മദ് ബിൻ റാഷിദ് '; ഹൈസ്കൂൾ ടോപ്പർക്ക് യുഎഇ വൈസ് പ്രസിഡന്റിന്റെ ഫോൺകോൾ വൈറൽ
- Published by:Rajesh V
- news18-malayalam
Last Updated:
കുട്ടിയുമായി സംസാരിച്ചതിന്റെ ഓഡിയോ ക്ലിപ്പ് ദുബായ് ഭരണാധികാരി ട്വിറ്ററില്‍ പങ്കുവെച്ചു
ദുബായ്: യുഎഇയില്‍ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി പാസായ ഹൈസ്കൂൾ വിദ്യാർത്ഥിയെ തേടി വൈസ് പ്രസിഡന്റിന്റെ ഫോൺവിളിയെത്തി. യുഎഇ പൊതുപരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ യാസ്മിൻ മഹ്മൗദ് അബ്ദുള്ള മുഹമ്മദ് അലിയെ തേടിയാണ് യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂമിന്റെ വിളിയെത്തിയത്.
എമിററ്റിയിലെ വിദ്യാർത്ഥിനിയുമായുള്ള ഫോൺ സംഭാഷണം അദ്ദേഹം ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്തു. ”യാസ്മിൻ അബ്ദുള്ളയാണോ? ഇത് മുഹമ്മദ് ബിൻ റാഷിദ് ആണ്”- എന്ന് പറഞ്ഞാണ് ഫോണ്‍ സംഭാഷണം തുടങ്ങുന്നത്. പിന്നാലെ ഉന്നതനേട്ടം സ്വന്തമാക്കിയ വിദ്യാർത്ഥിനിയെ അദ്ദേഹം അഭിനന്ദിച്ചു. ഏതു കോളേജിൽ തുടർപഠനത്തിന് ചേരാനാണ് താൽപര്യമെന്നും ദുബായ് ഭരണാധികാരി ചോദിച്ചു. മൂന്ന് സർവകലാശാലകളിൽ നിന്ന് ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കുമെന്നായിരുന്നു യാസ്മിന്റെ മറുപടി.
advertisement
അറബിക് കൂടാതെ ഇംഗ്ലീഷും ജർമനും ഒഴുക്കോടെ സംസാരിക്കുന്ന യാസ്മിന് ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിന് ചേരണമെന്നാണ് ആഗ്രഹം. തന്റെ അന്വേഷണം കുടുംബാംഗങ്ങളെ അറിയിക്കണമെന്ന് പറഞ്ഞാണ് ഷേഖ് മുഹമ്മദ് ഫോൺ സംഭാഷണം അവസാനിപ്പിക്കുന്നത്.
تحدثت مع ياسمين محمود عبدلله .. وباركت لها حصولها على المركز الأول لمسار النخبة في الثانوية العامة .. نبارك لكافة الخريجين .. ونبارك لجميع الآباء والأمهات .. ونبارك للوطن هذه الدفعة من أبنائه وبناته .. ندعو الله أن يوفق الجميع .. وأن يحفظ أبناءنا وبناتنا لوطنهم .. ويحفظ وطنهم لهم… pic.twitter.com/qxUBvA9rDd
— HH Sheikh Mohammed (@HHShkMohd) June 25, 2023
advertisement
യൂണിവേഴ്സിറ്റി ഓഫ് ഷാർജയിലെയും ഖലീഫ യൂണിവേഴ്സിറ്റിയിലെയും ഇരട്ട ക്രെഡിറ്റ് പ്രോഗ്രാമിൽ യാസ്മിൻ പങ്കെടുത്തിരുന്നു. യുഎഇ സ്ഥാപക നേതാവിന്റെ പേരിലുള്ള അവാര്‍ഡിന് യാസ്മിനെ നാമനിർദേശം ചെയ്യുകയുമുണ്ടായി.
എല്ലാവർഷവും ഹൈസ്കൂൾ ടോപ്പറെ ഷേഖ് മുഹമ്മദ് ഫോണിൽ വിളിച്ച് നേരിട്ട് അഭിനന്ദനം അറിയിക്കാറുണ്ട്. ജീവിതകാലം മുഴുവൻ സന്തോഷം നൽകുന്ന ഒന്നാണ് ഷേഖ് മുഹമ്മദിന്റെ ഫോൺവിളിയെന്ന് യാസ്മിൻ പറയുന്നു. ഷേഖ് മുഹമ്മദിന്റെ പ്രചോദനാത്മകമായ വാക്കുകൾ മുന്നോട്ടുള്ള യാത്രയിൽ ഗുണകരമാകുമെന്നും വിദ്യാർത്ഥിനി പറഞ്ഞു.
advertisement
ഫോൺ സംഭാഷണത്തിനൊപ്പം എല്ലാ വിജയികളെയും രക്ഷിതാക്കളെയും ഷേഖ് മുഹമ്മദ് അഭിനന്ദിച്ചു. അധ്യായന വർഷം വിജയകരമായി പൂർത്തിയാക്കിയതിന് അധ്യാപകരെയും വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാരെയും ഷേഖ് മുഹമ്മദ് നന്ദി പറഞ്ഞു.
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
June 27, 2023 2:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
'യാസ്മിൻ അബ്ദുല്ല അല്ലേ? ഇത് മുഹമ്മദ് ബിൻ റാഷിദ് '; ഹൈസ്കൂൾ ടോപ്പർക്ക് യുഎഇ വൈസ് പ്രസിഡന്റിന്റെ ഫോൺകോൾ വൈറൽ