TRENDING:

അബുദാബിയിൽ പുതിയ റെയില്‍വേ സര്‍വീസ്; ഏറെ പ്രയോജനം 250 കിലോമീറ്റർ അകലെയുള്ളവർക്ക്

Last Updated:

അബുദാബി സിറ്റിയെയും അൽ ദന്നയെയും ബന്ധിപ്പിച്ചുകൊണ്ടാണ് പുതിയ സർവീസ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അബുദാബി സിറ്റിയെയും അൽ ദന്നയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള യുഎഇയിലെ പുതിയ റെയിൽവെ സർവീസ് ബുധനാഴ്ച പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച് യുഎഇ നാഷണൽ റെയിൽ നെറ്റ്‌വർക്കിന്റെ നടത്തിപ്പു ചുമതലയുള്ള എത്തിഹാദ് റെയിലും അബുദാബി നാഷണൽ ഓയിൽ കമ്പനിയും ധാരാണാപത്രത്തിൽ ഒപ്പുവെച്ചു.
advertisement

അബുദാബിയിൽ നിന്ന് 250 കിലോമീറ്റർ അകലെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന അൽ ദന്നയിൽ 29,000 പേർ താമസിക്കുന്നുണ്ട്. 1970-കളിൽ അഡ്‌നോക്കിന്റെ (Abu Dhabi National Oil Company) ജീവനക്കാരെ ഇവിടെ പാർപ്പിക്കാൻ ആരംഭിച്ചിരുന്നു. അഡ്‌നോക്ക് ജീവനക്കാരും കുടുംബാംഗങ്ങളുമാണ് ഇവിടെ താമസിക്കുന്നവരിൽ ഭൂരിഭാഗവും.

Also read-ദുബായ് മെട്രോ ബ്ലൂ ലൈന്‍ പദ്ധതിക്ക് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അനുമതി നല്‍കി

പുതിയ റെയിൽവെ സർവീസ് തുടങ്ങുന്നതോടെ അഡ്‌നോക്കിന്റെ ജീവനക്കാർക്ക് കാപിറ്റൽ സിറ്റിയിലേക്കും അൽ ദന്നയിലേക്കും ട്രെയിൻ മാർഗം സഞ്ചരിക്കാൻ കഴിയും. ലോകോത്തരനിലവാരമുള്ള യാത്രാനുഭവങ്ങൾ സമ്മാനിക്കുന്നതിനുള്ള എത്തിഹാദ് റെയിലിന്റെ താത്പര്യമാണ് ഇത് വ്യക്തമാക്കുന്നതെന്ന് പ്രസിഡൻഷ്യൽ കോർട്ടിലെ വികസനകാര്യ ചെയർമാൻ ഷെയ്ഖ് തെയ്ബ് ബിൻ മുഹമ്മദ് ബിൻ സയ്യെദ് അൽ നഹ്യാൻ പറഞ്ഞു.

advertisement

യുഎഇയിലെ സുസ്ഥിര ഗതാഗത മാർഗങ്ങളെയും അടിസ്ഥാന സൗകര്യ വികസന പദ്ധതികളെയും പിന്തുണയ്ക്കുന്നതിനുള്ള അഡ്‌നോക്കിന്റെ പ്രതിബദ്ധതയാണ് ഇത്തിഹാദ് റെയിലുമായുള്ള പങ്കാളിത്തം അടിവരയിടുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രിയും അഡ്‌നോക്കിന്റെ മാനേജങ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബർ പറഞ്ഞു. മറ്റ് കമ്പനികൾക്ക് സമാനമായ പങ്കാളിത്തത്തിലേർപ്പെടുന്നതിനുള്ള അവസരമാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Also read-COP28 | യുഎഇ സുല്‍ത്താന്‍ അല്‍ ജാബര്‍ യുഎൻ കാലാവസ്ഥാ ഉച്ചകോടിയുടെ അധ്യക്ഷനായി ചുമതലയേറ്റു

advertisement

അതേസമയം, ഇത്തിഹാദ് റെയിൽ തങ്ങളുടെ യാത്രാ സേവനങ്ങളുടെ വികസനം തുടരുകയാണ്. ഫസ്റ്റ് അബുദാബി ബാങ്കുമായി ചേർന്ന് 1.99 ബില്ല്യൺ ദിർഹത്തിന്റെ ഗ്രീൻ വായ്പയ്ക്ക് 2022 ഫെബ്രുവരിയിൽ ഇത്തിഹാദ് റെയിൽ ഒപ്പുവെച്ചിരുന്നു. പാസഞ്ചർ ട്രെയ്‌നുകളുടെ രൂപകൽപന, നിർമാണം, വിതരണം, അറ്റകുറ്റപ്പണികൾ എന്നിവയ്ക്കായി സ്‌പെയിനിലെ സിഎഎഫ് കമ്പനിയുമായി 1.2 ബില്ല്യൺ ദിർഹത്തിന്റെ കരാറിലും അവർ ഒപ്പുവെച്ചിരുന്നു.

ഇത്തിഹാദ് റെയിലിന്റെ ഒന്നാം ഘട്ടം പൂർണമായും പ്രവർത്തനം തുടങ്ങിയത് 2016 മുതലാണ്. ചരക്ക് നീക്കമാണ് അന്ന് വാഗ്ദാനം ചെയ്തത്. 11 നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പാസഞ്ചർ സർവീസിന് 2021-നാണ് തുടക്കമിട്ടത്. മണിക്കൂറിൽ പരമാവധി 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിൻ 50 മിനിറ്റു കൊണ്ട് അബുദാബിയിൽ നിന്ന് ദുബായിലെത്തിച്ചേരും. 2030 ആകുമ്പോഴേക്കും 36.5 മില്ല്യൺ യാത്രക്കാരെ ഇത് വഹിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Gulf/
അബുദാബിയിൽ പുതിയ റെയില്‍വേ സര്‍വീസ്; ഏറെ പ്രയോജനം 250 കിലോമീറ്റർ അകലെയുള്ളവർക്ക്
Open in App
Home
Video
Impact Shorts
Web Stories