COP28 | യുഎഇ സുല്‍ത്താന്‍ അല്‍ ജാബര്‍ യുഎൻ കാലാവസ്ഥാ ഉച്ചകോടിയുടെ അധ്യക്ഷനായി ചുമതലയേറ്റു

Last Updated:

സിഒപി27 അധ്യക്ഷനായിരുന്ന ഈജിപ്ത് പ്രസിഡന്റ് സമേഹ് ഷൗക്രിയില്‍ നിന്നാണ് അല്‍ ജാബര്‍ അധ്യക്ഷപദം ഏറ്റു വാങ്ങിയത്

ഈ വർഷത്തെ യുഎൻ കാലാവസ്ഥാ (COP28) സമ്മേളനത്തിന് ദുബായിൽ തുടക്കമായി. സമ്മേളനത്തിന്റെ അധ്യക്ഷനായി യുഎഇ സുല്‍ത്താന്‍ അല്‍ ജാബര്‍ ചുമതലയേറ്റു. സിഒപി27 അധ്യക്ഷനായിരുന്ന ഈജിപ്ത് പ്രസിഡന്റ് സമേഹ് ഷൗക്രിയില്‍ നിന്നാണ് അല്‍ ജാബര്‍ അധ്യക്ഷപദം ഏറ്റു വാങ്ങിയത്.
''സിഒപി അധ്യക്ഷനായുള്ള എന്റെ അവസാനദിനമാണിന്ന്. ഈ ഉത്തരവാദിത്വം ഈജിപ്ത് യുഎഇക്ക് കൈമാറുകയാണ്. ലോകം അഭിമുഖീകരിക്കുന്ന കാലാവസ്ഥാ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതില്‍ അടുത്ത അധ്യക്ഷന്‍ സുല്‍ത്താന്‍ അല്‍ ജാബറും സംഘവും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,'' ഷമേഹ് ഷൗക്രി പറഞ്ഞു.
കാലാവസ്ഥാ മാറ്റത്തിനെതിരേ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് അധ്യക്ഷപദം ഏറ്റെടുത്തുകൊണ്ട് സുല്‍ത്താന്‍ അല്‍ ജാബര്‍ മറ്റ് അംഗരാജ്യങ്ങളോട് പറഞ്ഞു. ഇതിനായുള്ള അജണ്ടകള്‍ നടപ്പാക്കുന്നതിനായി നമുക്ക് ഒന്നിച്ചുനില്‍ക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
സമ്മേളനത്തിന്റെ ഭാ​ഗമായി ഇന്ത്യന്‍ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം വകുപ്പ് മന്ത്രി ഭൂപേന്ദര്‍ യാദവുമായി സുല്‍ത്താന്‍ അല്‍ ജാബര്‍ കൂടിക്കാഴ്ച നടത്തി. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന്, ഭൂപേന്ദര്‍ യാദവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സുല്‍ത്താന്‍ അല്‍ ജാബര്‍ സാമൂഹികമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു.
രണ്ടാഴ്ചയോളം നീളുന്ന 2023-ലെ യുണൈറ്റഡ് നേഷന്‍സ് ക്ലൈമറ്റ് ചേഞ്ച് കോണ്‍ഫറന്‍സ് അഥവാ കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസില്‍ (സിഒപി28) കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച കൂടുതൽ ചര്‍ച്ചകള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. പുനരുപയോഗിക്കാന്‍ കഴിയുന്ന ഊര്‍ജത്തിന്റെ ഉപയോഗം മൂന്നിരട്ടിയാക്കാൻ കഴിയുമെന്നാണ് യുഎഇ പ്രതീക്ഷിക്കുന്നത്.
advertisement
167 ലോകനേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. പോപ് ഫ്രാന്‍സിസും ചാള്‍സ് മൂന്നാമന്‍ രാജാവും സമ്മേളനത്തില്‍ പങ്കെടുക്കും. ലോകമെമ്പാടും കാലാവസ്ഥാ മാറ്റങ്ങൾ ശക്തമാകുന്ന പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ സമ്മേളനം നിര്‍ണായകമായാണ് വിദഗ്ധര്‍ കണക്കാക്കുന്നത്. യുഎഇയില്‍ നടക്കുന്ന ലോക കാലാവസ്ഥാ ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസാരിക്കും.
മൂന്ന് ഉന്നതതല പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. അതില്‍ രണ്ടെണ്ണത്തിന് ഇന്ത്യ സഹ-ആതിഥേയത്വം വഹിക്കുന്നുണ്ട്. വ്യാഴാഴ്ച ഇന്ത്യയില്‍ നിന്ന് യാത്ര തിരിച്ച പ്രധാനമന്ത്രി വെള്ളിയാഴ്ചയാകും ഉച്ചകോടിയുമായി ബന്ധപ്പെട്ട പരിപാടികളില്‍ പങ്കെടുക്കുക. ഈ വര്‍ഷം ജൂലൈയിലും പ്രധാനമന്ത്രി യുഎഇ സന്ദര്‍ശിച്ചിരുന്നു. ഡിസംബര്‍ 12 വരെയാണ് സിഒപി28 സമ്മേളനം നടക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
COP28 | യുഎഇ സുല്‍ത്താന്‍ അല്‍ ജാബര്‍ യുഎൻ കാലാവസ്ഥാ ഉച്ചകോടിയുടെ അധ്യക്ഷനായി ചുമതലയേറ്റു
Next Article
advertisement
‘മലയാളം വാനോളം, ലാൽസലാം’; നടൻ മോഹൻലാലിന് ആദരം ഒക്ടോബർ നാലിന്
‘മലയാളം വാനോളം, ലാൽസലാം’; നടൻ മോഹൻലാലിന് ആദരം ഒക്ടോബർ നാലിന്
  • നടൻ മോഹൻലാലിന് ആദരം

  • 'മലയാളം വാനോളം, ലാൽസലാം' എന്ന ചടങ്ങ് ഒക്ടോബർ 4ന്

  • പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുമെന്ന് മന്ത്രി അറിയിച്ചു

View All
advertisement