കോവിഡ്19 ബാധിത രാജ്യങ്ങളില്‍നിന്നുള്ള വിദേശ പൗരന്മാര്ക്ക് വിസ നിയന്ത്രണത്തിന് പുറമേയാണ് വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ പുതിയ യാത്രാ ഉപദേശം നല്‍കിയിരിക്കുന്നത്.
ഇന്ത്യയിലെത്തുമ്പോൾ കുറഞ്ഞത് 14 ദിവസത്തേക്ക് ക്വാറന്റൈനില്‍ കഴിയേണ്ടി വരുമെന്നും അത്യാവശ്യമല്ലെങ്കില്‍ യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കുന്നതാണ് നല്ലതെന്നും ഇമിഗ്രേഷന്‍ ബ്യൂറോ ട്വിറ്ററില്‍ കുറിച്ചു. അടിയന്തര യാത്ര ആവശ്യമായവര്‍ തങ്ങളെയും മറ്റുള്ളവരെയും സംരക്ഷിക്കാന്‍ മുന്‍കരുതല്‍ എടുക്കണമെന്നും ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഇന്ത്യന്‍ പൗരന്മാരോട് അഭ്യര്‍ഥിച്ചു.
BEST PERFORMING STORIES:ബിഗ് ബോസ്: ഡോ: രജിത് കുമാർ അറസ്റ്റിലായേക്കും [PHOTOS]COVID 19 LIVE Updates: രാജ്യത്ത് മരണം രണ്ടായി; ഡൽഹിയിൽ മരിച്ചത് 68കാരി [NEWS]COVID 19| COVID 19 | ഷോപ്പിംഗ് മാളുകളിൽ തെർമൽ ഡിറ്റക്ടർ സ്ഥാപിച്ച് അബുദാബി [NEWS]
advertisement
മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി യുഎഇ പൗരന്മാര് ഇന്ത്യയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് കഴിഞ്ഞ ദിവസം യുഎഇ വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഇന്ത്യന്‍ സര്‍ക്കാര്‍ വിസ നിയന്ത്രണം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലായിരുന്നു നിര്‍ദേശം.
