യോഗയിൽ സമൃദ്ധിയുടെ മൂന്നാമത്തെ ലോക റെക്കോഡാണിത്. മാത്രമല്ല, ഒരു മാസത്തിനിടെ നേടുന്ന രണ്ടാമത്തെ റെക്കോഡും. ഖലീജ് ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വ്യാഴാഴ്ചയാണ് നിയന്ത്രിത സ്ഥലത്ത് ഏറ്റവും വേഗത്തിൽ 100 യോഗ പോസിഷനുകൾ ചെയ്ത് സമൃദ്ധി ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോഡിൽ ഇടംപിടിച്ചത്. ബുർജ് ഖലീഫയിലെ വ്യൂവിങ് ഡെക്കിലായിരുന്നു സമൃദ്ധിയുടെ പ്രകടനം. മൂന്നു മിനിട്ടും 18 സെക്കൻഡും കൊണ്ടാണ് സമൃദ്ധി 100 പൊസിഷനുകൾ പൂർത്തിയാക്കിയത്.
ജൂൺ 21 യോഗ ദിനത്തിലാണ് സമൃദ്ധി രണ്ടാമത്തെ റെക്കോഡ് സ്വന്തമാക്കിയത്. കഠിനാധ്വാനവും സ്ഥിരോത്സാഹവും ഉണ്ടെങ്കിൽ എന്തുനേട്ടവും സ്വന്തമാക്കാമെന്നാണ് സമൃദ്ധി വിശ്വസിക്കുന്നത്. ദുബായ് അംബാസഡർ സ്കൂളിലെ ഗ്രേഡ് 7 വിദ്യാർഥിനിയാണ് സമൃദ്ധി.
advertisement
സ്വപ്നങ്ങളെ പിന്തുടരാനുള്ള ധൈര്യം ഉണ്ടെങ്കിൽ നമ്മുടെ സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിക്കാനാകും. നിശബ്ദമായി കഠിനാധ്വാനം ചെയ്യുക, വിജയം നിങ്ങളുടെ ശബ്ദമാകും. എന്റെ ഏറ്റവും വലിയ സ്വത്ത് എന്റെ ശാരീരിക കഴിവല്ല, എന്റെ മാനസിക കഴിവാണ്- സമൃദ്ധിയെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
[PHOTO]Aishwarya Rai Bachchan|ഇൻസ്റ്റയിൽ ഐശ്വര്യ റായിയുടെ ചിത്രം പങ്കുവെച്ച് ജോൺസീന
[NEWS]'അപകടകരമായ ഉള്ളടക്കം' ഫോട്ടോ പോസ്റ്റ് ചെയ്ത് പൂനെ പൊലീസ്; അഭിനന്ദിച്ച് സോഷ്യൽ മീഡിയ
[NEWS]
ദിവസവും മൂന്ന് മണിക്കൂർ യോഗ ചെയ്യുന്നതിന് പുറമെ ടെന്നിസ്, സൈക്ളിംഗ്, ഐസ് സ്കേറ്റിംഗ്, ബാഡ്മിൻറൺ എന്നിവയും സമൃദ്ധി പരിശീലിക്കുന്നുണ്ട്.
ഈ വർഷം ജനുവരിയിൽ പ്രവാസി ഭാരതീയ ദിവസ് അവാർഡും സമൃദ്ധി നേടി. യോഗയിലെ മികച്ച നേട്ടങ്ങൾക്ക് കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയാണ് അവാർഡ് സമ്മാനിച്ചത്.
