TRENDING:

പത്താംക്ലാസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ചു; ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനാകാത്തതു മൂലമെന്ന് കുടുംബം

Last Updated:

സ്മാർട്ഫോൺ കേടായതിനെ തുടർന്ന് കുട്ടിക്ക് ഓണ്‍ലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഹൗറ: പശ്ചിമബംഗാളിൽ പത്താംക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിനെ തുടർന്ന് മനംനൊന്താണ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതതെന്ന് ബന്ധുക്കൾ. പശ്ചിമബംഗാളിലെ ഹൗറ ജില്ലയിലാണ് സംഭവം.
advertisement

വീടിനുള്ളിൽ പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ഉടനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അതേസമയം, പെൺകുട്ടിയുടെ മുറിയിൽ നിന്നും ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടില്ല.

സ്മാർട്ഫോൺ കേടായതിനെ തുടർന്ന് കുട്ടിക്ക് ഓണ്‍ലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. പെൺകുട്ടിയുടെ രക്ഷിതാക്കൾ ബിഹാറിലാണുള്ളത്. സഹോദരനൊപ്പമാണ് വിദ്യാർത്ഥിനി കഴിഞ്ഞിരുന്നത്.

TRENDING:'വൈറസിനെ അതിജീവിക്കാം; വിശപ്പിനെ പറ്റില്ല': കുടുംബം പുലർത്താൻ കോവിഡ് രോഗികളുടെ സംസ്കാരചടങ്ങ് ഏറ്റെടുത്ത് യുവാവ് [NEWS] 'Zindagi Na Milegi Dobara'; ബോളിവുഡ് യുക്തിയിൽ കേവലം പ്രണയകഥ മാത്രം: അഭയ് ഡിയോൾ [NEWS]ഇൻ ടു ദി വൈൽഡ് 'ബസ്' അലാസ്കയിൽ നിന്ന് പറത്തി; ഇനി അജ്ഞാത സ്ഥലത്ത് [NEWS]

advertisement

ദിവസങ്ങൾക്ക് മുമ്പ് വിദ്യാർത്ഥിനിയുടെ മൊബൈൽ ഫോൺ സഹോദരന്റെ കയ്യിൽ നിന്ന് വീണ് പൊട്ടിയിരുന്നു. ഇതേ തുടർന്ന് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കുന്നില്ലെന്ന് മകൾ പറഞ്ഞതായി പെൺകുട്ടിയുടെ പിതാവ് പറയുന്നു. കൊൽക്കത്തയിൽ തിരിച്ചെത്തിയ ശേഷം പുതിയ മൊബൈൽ വാങ്ങാമെന്ന് ഉറപ്പ് നൽകിയിരുന്നതായും പിതാവ് പറയുന്നു.

കോവിഡ് രൂക്ഷമായതിനെ തുടർന്ന് ഹൗറ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. ഇതിനാൽ മൊബൈൽ ഷോപ്പുകൾ പ്രവർത്തിച്ചിരുന്നില്ല. ഇതിനാൽ മൊബൈൽ റിപ്പയർ ചെയ്യാൻ സാധിച്ചിരുന്നില്ലെന്നും പിതാവ്.

സഹോദരൻ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് പെൺകുട്ടി തൂങ്ങിമരിച്ചത്. വീട്ടിൽ തിരിച്ചെത്തിയ സഹോദരനാണ് കുട്ടിയെ തൂങ്ങിയ നിലയിൽ ആദ്യം കണ്ടത്. തുടർന്ന് അയൽവാസികളെ വിവരമറിയിച്ച് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പെൺകുട്ടിയുടെ മരണത്തിൽ സംശയകരമായ മറ്റൊന്നും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India-China/
പത്താംക്ലാസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ചു; ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനാകാത്തതു മൂലമെന്ന് കുടുംബം
Open in App
Home
Video
Impact Shorts
Web Stories