TRENDING:

ഡൽഹിയിലെ കോളജിൽ വിദ്യാർഥികൾക്കെതിരെ ലൈംഗിക അതിക്രമം: 10 പേർ അറസ്റ്റിൽ

Last Updated:

അതിഭീകരമായ ലൈംഗിക അതിക്രമങ്ങളാണ് നേരിടേണ്ടി വന്നതെന്നും സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടില്ലെന്നും വിദ്യാർഥികൾ ആരോപിച്ചിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: ഗാര്‍ഗി കോളജിലെ വിദ്യാർഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായ സംഭവവുമായി ബന്ധപ്പെട്ട് 10 പേർ അറസ്റ്റിൽ. 18-25 വയസിന് ഇടയിൽ പ്രായമുള്ളവരാണ് അറസ്റ്റിലായിരിക്കുന്നതെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. കോളജ് വാർ‌ഷിക ദിനാഘോഷങ്ങളോടനുബന്ധിച്ച് ക്യാംപസിനുള്ളിൽ അതിക്രമിച്ച് കയറിയ ഒരു സംഘം ആളുകൾ വിദ്യാർഥികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയത് വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. വനിതാ കമ്മീഷൻ അടക്കം ഇടപെട്ട സംഭവത്തിൽ ദിവസങ്ങൾ പിന്നിടുമ്പോഴാണ് നടപടി ഉണ്ടായിരിക്കുന്നത്.
advertisement

Also Read-'മൂന്ന് തവണയാണ് അവർ കയറിപ്പിടിച്ചത്; ഇപ്പോഴും ഭീതിയിലാണ്': ക്യാംപസിനുള്ളില്‍ നേരിടേണ്ടി വന്ന ലൈംഗിക അതിക്രമം വിവരിച്ച് വിദ്യാർഥികൾ

കോളജ് ഗേറ്റ് ചാടിക്കടന്ന് ഒരു സംഘം ക്യാംപസിനുള്ളിൽ പ്രവേശിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. അതിഭീകരമായ ലൈംഗിക അതിക്രമങ്ങളാണ് നേരിടേണ്ടി വന്നതെന്നും സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടില്ലെന്നും വിദ്യാർഥികൾ ആരോപിച്ചിരുന്നു. ഇത്രയും അക്രമങ്ങൾ ഉണ്ടായിട്ടും പൊലീസിൽ പരാതി നൽകാൻ തയ്യാറാകാത്ത കോളജ് അധികൃതരുടെ നടപടിക്കെതിരെ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

advertisement

Also Read-'അവർ ഞങ്ങളെ നോക്കി സ്വയംഭോഗം ചെയ്തു; അപമാനിച്ചു' പേടിപ്പെടുത്തുന്ന രാത്രിയെ ഓർത്തെടുത്ത് വിദ്യാർത്ഥിനികൾ

ഇതിന് പിന്നാലെ സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് എംഎൽ ശർമ എന്നയാൾ സുപ്രീം കോടതിയിൽ പൊതുതാത്പ്പര്യ ഹർജിയും സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിന്റെ അടിയന്തിര നടപടി ഉണ്ടായിരിക്കുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/India/
ഡൽഹിയിലെ കോളജിൽ വിദ്യാർഥികൾക്കെതിരെ ലൈംഗിക അതിക്രമം: 10 പേർ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories