'മൂന്ന് തവണയാണ് അവർ കയറിപ്പിടിച്ചത്; ഇപ്പോഴും ഭീതിയിലാണ്': ക്യാംപസിനുള്ളില്‍ നേരിടേണ്ടി വന്ന ലൈംഗിക അതിക്രമം വിവരിച്ച് വിദ്യാർഥികൾ
'മൂന്ന് തവണയാണ് അവർ കയറിപ്പിടിച്ചത്; ഇപ്പോഴും ഭീതിയിലാണ്': ക്യാംപസിനുള്ളില്‍ നേരിടേണ്ടി വന്ന ലൈംഗിക അതിക്രമം വിവരിച്ച് വിദ്യാർഥികൾ
സിഎഎ അനുകൂലികളാണ് ക്യാംപസിൽ കയറി അതിക്രമം നടത്തിയതെന്നാണ് ഇടതു സംഘടനയായ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഫെഡറേഷൻ ആരോപിക്കുന്നത്. ജയ് ശ്രീറാം എന്ന് വിളിച്ചു വന്ന ഇവരുടെ പക്കൽ കാവികൊടികളുണ്ടായിരുന്നുവെന്നും ദൃക്സാക്ഷി വിവരണം വച്ച് ഇവർ പറയുന്നു
sexual-harassment
Last Updated :
Share this:
ന്യൂഡൽഹി: ക്യാംപസിനുള്ളിൽ നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തിന്റെ ഞെട്ടലിലാണ് ഡൽഹി ഗാർഗി കോളജിലെ വിദ്യാർഥിനികൾ. കോളജിലെ വാർഷിക ദിനാഘോഷവുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങുകള്‍ക്കിടെയാണ് അതിക്രമിച്ചു കയറിയ ഒരു സംഘം വിദ്യാര്‍ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമങ്ങൾ നടത്തിയത്. സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുകയും കയ്യേറ്റം ചെയ്യാന്‍ വരെ ശ്രമങ്ങൾ ഉണ്ടായെന്നുമാണ് വിദ്യാർഥികൾ ആരോപിക്കുന്നത്.
സോഷ്യല്‍ മീഡിയ പേജുകൾ വഴിയാണ് കോളജ് ക്യാംപസിനുള്ളിൽ നേരിടേണ്ടി വന്ന ലൈംഗിക അതിക്രമങ്ങൾ ഇവർ വിവരിക്കുന്നത്. 'കോളജ് ഫെസ്റ്റ് ഭീതിജനകമായ ഒരു അനുഭവമായിരുന്നു. രണ്ട് പുരുഷ സുഹൃത്തുക്കൾ എനിക്കൊപ്പമുണ്ടായിരുന്നുവെങ്കിലും ആ തിരക്കിനിടയിൽ അവരെ കാണാതായി. ഇതിനിടെ ഒരു സംഘം ആളുകൾ മൂന്നു തവണയാണ് എന്നെ കയറിപ്പിടിച്ചത്. എന്താണെന്ന് മനസിലാക്കി വന്നപ്പോഴേക്കും അവർ പരിഹസിച്ച് ചിരിക്കുകയായിരുന്നു..' എന്നാണ് ഒരു വിദ്യാര്‍ഥി കുറിച്ചത്.
'മദ്യപിച്ചെത്തിയ മധ്യവയസ്കരായ അഞ്ചംഗ സംഘം തന്നെ വളഞ്ഞുവെന്നും ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നുമാണ് മറ്റൊരു വിദ്യാർഥി കുറിച്ചത്.. കഞ്ചാവ് വലിച്ചു നടക്കുന്ന ആളുകളും സംഘത്തിനൊപ്പമുണ്ടായിരുന്നുവെന്നും ഇവർ പറയുന്നു. കോളജിനുള്ളിൽ നേരിടേണ്ടി വന്ന അതിക്രൂരമായ ലൈംഗിക അതിക്രമത്തിന്റെ ഞെട്ടലിൽ നിന്ന് പലരും ഇപ്പോഴും മോചിതരായിട്ടില്ലെന്നും വിദ്യാര്‍ഥികൾ പറയുന്നു.
വിദ്യാർഥികളുടെ സുരക്ഷക്കായി കോളജ് അധികൃതർ നടപടികളൊന്നും സ്വീകരിച്ചില്ലെന്നാണ് ഇവർ ആരോപിക്കുന്നത്. പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും സംഭവസമയത്ത് കോളജിലുണ്ടായിരുന്നുവെങ്കിലും ആളുകൾ വലിയ തോതിലെത്തിയപ്പോൾ നിയന്ത്രിക്കാനായി ഇവർ ഒന്നും ചെയ്തില്ലെന്നും ആരോപണമുണ്ട്. പ്രിന്‍സിപ്പളിനോട് പരാതി പറഞ്ഞപ്പോൾ സുരക്ഷയെക്കുറിച്ച് ആശങ്ക ഉണ്ടായിരുന്നുവെങ്കിൽ പരിപാടിയിൽ പങ്കെടുക്കരുതെന്നായിരുന്നു പ്രതികരണം എന്നും ഇവർ ആരോപിക്കുന്നു.
സിഎഎ അനുകൂലികളാണ് ക്യാംപസിൽ കയറി അതിക്രമം നടത്തിയതെന്നാണ് ഇടതു സംഘടനയായ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഫെഡറേഷൻ ആരോപിക്കുന്നത്. ജയ് ശ്രീറാം എന്ന് വിളിച്ചു വന്ന ഇവരുടെ പക്കൽ കാവികൊടികളുണ്ടായിരുന്നുവെന്നും ദൃക്സാക്ഷി വിവരണം വച്ച് ഇവർ പറയുന്നു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് പ്രതിഷേധത്തിനൊരുങ്ങുകയാണ് വിദ്യാർഥികൾ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.