ജലദൗരർഭല്യതയും പ്രകൃതി ദുരന്തങ്ങളും കർഷകർ വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. അവരുടെ ഉത്പന്നങ്ങൾക്ക് മതിയായ പ്രതിഫലം ലഭിക്കുന്നില്ല. അധികാരികൾ അവരുടെ ആവശ്യങ്ങൾ പരിഗണിച്ച് നടപടിയെടുക്കണം.
കാർഷിക ബില്ലിനെതിരെ ഒരാഴ്ച്ചയിലേറെയായി തെരുവിൽ കർഷകർ സമരം ചെയ്യുന്ന കാഴ്ച്ചയാണ് കാണുന്നത്. ബില്ലിനെതിരെ കർഷകർ എന്ന ഒറ്റ സ്വത്വമായാണ് അവർ അണിനിരന്നിരിക്കുന്നത്.
advertisement
You may also like:ജോലി ആഴ്ച്ചയിൽ നാല് ദിവസം മാത്രം; കാര്യക്ഷമത കൂട്ടാൻ പുതിയ പരീക്ഷണവുമായി യൂണിലീവർ
അധ്വാനിക്കാതെ ഒരു ദിവസം പോലും മുന്നോട്ടു കൊണ്ടുപോകാനാത്ത ജനങ്ങളാണ് തങ്ങളുടെ സ്വത്തും കൃഷി ഭൂമിയും കാർഷിക വിളകളും ജീവിതോപാധികളും ഉപേക്ഷിച്ച് ഡൽഹിയിലേക്കുള്ള റോഡുകളിൽ നിൽക്കുന്നത്.
You may also like:കഞ്ചാവിന്റെ ഔഷധമൂല്യം ഐക്യരാഷ്ട്രസഭയും അംഗീകരിച്ചു; ഗുരുതരമായ ലഹരിമരുന്നുകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി
തങ്ങളുടെ അവകാശങ്ങൾ സ്വകാര്യ കോർപ്പറേറ്റുകൾ കൈവശമാക്കുമെന്നും അതിനാൽ ബില്ലുകൾ പിൻവലിക്കണമെന്നുമാണ് അവർ ആവശ്യപ്പെടുന്നത്. കൊടും തണുപ്പും കോവിഡ് ഭീതിയും വകവെക്കാതെ ഒരാഴ്ചയായി അവർ തെരുവിൽ സമരം ചെയ്യുന്നുവെങ്കിൽ അത് ഒറ്റ വികാരത്തിന് പുറത്തുമാത്രമാണെന്നും കാർത്തി.
അതേസമയം, കാര്‍ഷികപ്രക്ഷോഭം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരും കര്‍ഷകനേതാക്കളും വ്യാഴാഴ്ച ചര്‍ച്ച നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. നിലവിലെ പ്രക്ഷോഭം തുടരുമെന്ന് കര്‍ഷകസംഘടനകള്‍ വ്യക്തമാക്കി. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടക്കും.
