ജോലി ആഴ്ച്ചയിൽ നാല് ദിവസം മാത്രം; കാര്യക്ഷമത കൂട്ടാൻ പുതിയ പരീക്ഷണവുമായി യൂണിലീവർ
- Published by:Naseeba TC
- news18-malayalam
Last Updated:
പരീക്ഷണ കാലയളവിൽ ശമ്പളത്തിലും കുറവുണ്ടാകില്ല.
ആഴ്ച്ചയിൽ നാല് ദിവസം മാത്രം ജോലി ചെയ്താൽ ജീവനക്കാരുടെ കാര്യക്ഷമത കൂടുമോ? കൂടുമോ ഇല്ലയോ എന്ന് ആഗോള ഭീമനായ യൂണിലിവറിന്റെ പുതിയ പരീക്ഷണത്തിലൂടെ അറിയാം. ന്യൂസിലന്റിൽ ജീവനക്കാർക്ക് നാല് മൂന്ന് ദിവസം അവധി നൽകി പുതിയ പരീക്ഷണത്തിന് ഒരുങ്ങുകയാണ് യൂണിലിവർ.
ചൊവ്വാഴ്ച്ചയാണ് പുതിയ പ്രഖ്യാനം നടത്തിയത്. ന്യൂസിലന്റിലെ യൂണിലിവർ സ്ഥാപനത്തിൽ ആകെയുള്ള 81 ജീവനക്കാർക്കാണ് പരീക്ഷണാടിസ്ഥാനത്തിൽ നാല് ദിവസം മാത്രം ജോലി നൽകുന്നത്. അടുത്ത ആഴ്ച്ച മുതൽ പരീക്ഷണം ആരംഭിക്കും. ഇനിയുള്ള 12 മാസക്കാലമാണ് പുതിയ പദ്ധതി.
ജോലി ദിവസങ്ങൾ കുറയ്ക്കുന്നത് ജീവനക്കാരുടെ കാര്യക്ഷമതയിലും ഉത്പാദനക്ഷമതയിലും ഗുണപരമായ മാറ്റം ഉണ്ടാക്കുമോ എന്ന് കണ്ടെത്താനാണ് നീക്കം. പരീക്ഷണ കാലയളവിൽ ശമ്പളത്തിലും കുറവുണ്ടാകില്ല. ആഴ്ച്ചയിൽ അഞ്ച് ദിവസത്തെ ജോലിക്ക് ലഭിക്കുന്ന അതേ ശമ്പളം തന്നെ നൽകാനാണ് കമ്പനിയുടെ തീരുമാനം.
advertisement
You may also like:ഭര്‍ത്താവിന് പ്രായം 23, ഭാര്യക്ക് 76; സ്വകാര്യ നിമിഷങ്ങള്‍ പരസ്യമാക്കുമെന്ന പ്രഖ്യാപനവുമായി ദമ്പതികൾ
കൂടുതൽ ദിവസങ്ങളിൽ ജീവനക്കാർ ജോലി ചെയ്യുന്നതിനോട് താത്പര്യമില്ലെന്നാണ് കമ്പനി നിലപാടെന്ന് ന്യൂസിലന്റിലെ യൂണിലീവർ മാനേജിങ് നിക്ക് ബാംഗ്സ് പറയുന്നു. ജോലി ചെയ്യുന്ന രീതിയിൽ ക്രിയാത്മകമായ മാറ്റം കൊണ്ടുവരാനാണ് കമ്പനി ശ്രമിക്കുന്നതെന്നും നിക്ക്.
പരീക്ഷണം വിജയിച്ചാൽ, ലോകത്തിൽ എല്ലായിടത്തുമുള്ള ജീവനക്കാർക്ക് പദ്ധതി നടപ്പിലാക്കാൻ കഴിയുമോ എന്ന് പരിശോധിക്കാനാണ് കമ്പനിയുടെ തീരുമാനം. 155,000 ജീവനക്കാരാണ് വിവിധ രാജ്യങ്ങളിലാണ് യൂണിലീവറിൽ ജോലി ചെയ്യുന്നത്.
advertisement
You may also like:കഞ്ചാവിന്റെ ഔഷധമൂല്യം ഐക്യരാഷ്ട്രസഭയും അംഗീകരിച്ചു; ഗുരുതരമായ ലഹരിമരുന്നുകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി
പക്ഷേ, നിലവിൽ പരീക്ഷണം ന്യൂസിലന്റിൽ മാത്രമായിരിക്കുമെന്ന് നിക്ക് വ്യക്തമാക്കുന്നു. പന്ത്രണ്ട് മാസത്തെ കാര്യം മാത്രമാണിതെന്നും നിക്ക്. പുതിയ പരീക്ഷണത്തിലൂടെ ശുഭസൂചകമായ ഫലം ലഭിക്കുമെന്നാണ് നിക്കിന്റെ പ്രതീക്ഷ.
ന്യൂസിലന്റിൽ യൂണിലീവറിന് നിർമാണ ഫാക്ടറികളൊന്നും പ്രവർത്തിക്കുന്നില്ല. വിൽപ്പനയും വിതരണവും മാത്രമാണുള്ളത്. തങ്ങളുടെ പരീക്ഷണം എല്ലാ തൊഴിൽമേഖലയിലും വിജയകരമാകുമെന്ന പ്രതീക്ഷയും യൂണിലീവറിനില്ല.
advertisement
മാധ്യമപ്രവർത്തനം പോലുള്ള മേഖലയിൽ ജീവനക്കാർക്ക് മൂന്ന് ദിവസം അവധി നൽകുന്നത് അൽപ്പം ബുദ്ധിമുട്ടായിരിക്കും എന്നും നിക്ക് ചൂണ്ടിക്കാട്ടുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 04, 2020 1:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ജോലി ആഴ്ച്ചയിൽ നാല് ദിവസം മാത്രം; കാര്യക്ഷമത കൂട്ടാൻ പുതിയ പരീക്ഷണവുമായി യൂണിലീവർ


