ഐജി പ്രയാഗ് രാജാണ് ഇതുസംബന്ധിച്ച് ജില്ലാ മജിസ്ട്രേറ്റുമാർക്കും സീനിയർ പൊലീസ് സൂപ്രണ്ടന്റുമാർക്കും കത്ത് നൽകിയിരിക്കുന്നത്. പ്രയാഗ് രാജിന്റെ പരിധിയിലുള്ള നാല് ജില്ലകളിലെ പള്ളികളിൽ ലൗഡ്സ്പീക്കർ നിരോധിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രകൃതി നിയമങ്ങളും മുൻ കോടതി വിധികളും മുൻനിർത്തി രാത്രി പത്ത് മുതൽ രാവിലെ ആറ് വരെ ലൗഡ് സ്പീക്കർ നിരോധിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നു.
ആരാധനയ്‌ക്കായി ഉച്ചഭാഷിണി ഉപയോഗിക്കണമെന്ന് ഒരു മതവും നിഷ്കർഷിക്കുന്നില്ലെന്ന് 2020 ജനുവരിയിൽ അലഹബാദ് ഹൈക്കോടതി വിധിച്ചിരുന്നു. ഉച്ചഭാഷിണികളിലൂടെയോ ഡ്രം അടിക്കുന്നതിലൂടെയോ പ്രാർത്ഥന നടത്തണമെന്ന് ഒരു മതവും നിർദ്ദേശിക്കുന്നില്ലെന്നും അത്തരമൊരു സമ്പ്രദായമുണ്ടെങ്കിൽ, അത് മറ്റുള്ളവരുടെ അവകാശങ്ങളെ പ്രതികൂലമായി ബാധിക്കരുതെന്നും ശല്യപ്പെടുത്തരുതെന്നുമായിരുന്നു കോടതി പരാമർശിച്ചത്.
advertisement
Also Read-കെട്ടിടത്തിന് മുകളിൽ നിന്ന് യുവാവ് തലകറങ്ങി തഴേക്ക്; സമയോചിത ഇടപെടൽ ജീവൻ രക്ഷിച്ചു; വീഡിയോ വൈറൽ
ഉത്തർ പ്രദേശിലെ ജാൻപുർ ജില്ലയിൽ വാങ്ക് നൽകുന്നതിന് മൈക്ക് ഉപയോഗിക്കുന്നത് നിരോധിച്ച് കൊണ്ടുള്ള ഭരണപരമായ ഉത്തരവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച പരാതിയിലാണ് അലഹബാദ് ഹൈക്കോടതി ഇത്തരത്തിൽ ഒരു നിരീക്ഷണം നടത്തിയത്.
സമീപത്തെ പള്ളിയിൽ നിന്ന് ലൗഡ് സ്പീക്കറിലൂടെ വാങ്ക് വിളിക്കുന്നത് തന്റെ ഉറക്കത്തിന് തടസമാകുന്നു എന്നാണ് സർവകലാശാല വൈസ് ചാൻസലർ പ്രൊഫ സംഗീത ശ്രിവാസ്തവയുടെ പരാതിയിൽ പറഞ്ഞിരുന്നത്.
പരാതിയിൽ ശ്രിവാസ്തവ പറയുന്നത് ഇങ്ങനെ. 'എല്ലാ ദിവസവും രാവിലെ അഞ്ചരയോടെ ഉച്ചത്തിലുള്ള വാങ്ക് വിളി കാരണം എന്റെ ഉറക്കം തടസപ്പെടുന്നു. സമീപത്തുള്ള മോസ്കുകളിൽ നിന്ന് മൈക്ക് ഉപയോഗിച്ചാണ് വാങ്ക് വിളിക്കുന്നത്. വാങ്ക് വിളിയോടെ നഷ്ടപ്പെടുന്ന ഉറക്കം പിന്നീട് എത്ര ശ്രമിച്ചാലും തിരികെ ലഭിക്കാറില്ല. ഇത് ദിവസം മുഴുവനുമുള്ള ശക്തമായ തലവേദനയ്ക്കും അത് മൂലം ജോലി സമയങ്ങളിലെ നഷ്ടത്തിനും കാരണമാകുന്നു'.
സമാനമായ ഒരു കേസിൽ വാങ്ക് വിളിക്കായി ലൗഡ‍് സ്പീക്കർ ഉപയോഗിക്കുന്നതിനെ ഗായകൻ സോനു നിഗം എതിർത്തിരുന്നു. 2017ൽ പോസ്റ്റ് ചെയ്ത ഒരു ട്വിറ്റർ പോസ്റ്റിൽ പ്രഭാതങ്ങളിലെ വാങ്ക് വിളിയെ 'മതപരമായിരിക്കാൻ നിർബന്ധിക്കുന്നു' - എന്ന് പരാമർശിച്ചിരുന്നു. 'ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ. ഞാനൊരു മുസ്ലീമല്ല, പക്ഷേ രാവിലെ തന്നെ വാങ്ക് വിളി എന്നെ ഉണർത്തുന്നു. ഈ നിർബന്ധിത മതപരമായ കാര്യങ്ങൾ ഇന്ത്യയിൽ എപ്പോഴാണ് അവസാനിക്കുക,' - സോനു നിഗം 2017 ഏപ്രിലിൽ ട്വീറ്റ് ചെയ്തിരുന്നു.
