'ഉറക്കത്തിന് തടസം സൃഷ്ടിക്കുന്നു' - വാങ്ക് വിളിക്ക് ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന ആവശ്യവുമായി സ‌ർവകലാശാല വിസി

Last Updated:

2000ത്തിലെ സുപ്രീം കോടതി വിധിയെയും ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരുന്നു. മതം ആചരിക്കാനുള്ള സ്വാതന്ത്ര്യം പൊതു ക്രമത്തിനും ധാർമ്മികതയ്ക്കും ആരോഗ്യത്തിനും വിധേയമാണെന്ന് ആയിരുന്നു സുപ്രീം കോടതി വിധിച്ചത്.

അലഹബാദ്: ഉറക്കത്തിന് തടസം സൃഷ്ടിക്കുന്നതിനാൽ സമീപത്തുള്ള മോസ്കുകളിൽ വാങ്ക് വിളിക്ക് ലൗ‍ഡ് സ്പീക്കർ ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന ആവശ്യവുമായി സർവകലാശാല വൈസ് ചാൻസലർ. അലഹബാദ് സ‌ർവകലാശാല വൈസ് ചാൻസലർ പ്രൊഫ സംഗീത ശ്രിവാസ്തവ ആണ് ഇക്കാര്യം ഉന്നയിച്ച് ജില്ലാ മജിസ്ട്രേറ്റിന് പരാതി നൽകിയത്. സമീപത്തെ മോസ്കിൽ നിന്ന് ലൗഡ് സ്പീക്കറിലൂടെ വാങ്ക് വിളിക്കുന്നത് തന്റെ ഉറക്കത്തിന് തടസമാകുന്നു എന്നാണ് സർവകലാശാല വൈസ് ചാൻസലറുടെ പരാതി.
എല്ലാ ദിവസവും രാവിലെ ഉച്ചത്തിലുള്ള വാങ്ക് വിളി കാരണം തന്റെ ഉറക്കം തടസപ്പെടാറുണ്ടെന്നും സംഗിത ശ്രിവാസ്തവ പറഞ്ഞു. അലഹബാദ് ഹൈക്കോടതി വിധി പരാമ‌ർശിച്ച ശ്രീവാസ്തവ, വാങ്ക് വിളിക്ക് ലൗഡ് സ്പീക്കർ ഉപയോഗിക്കുന്നതിൽ നിന്ന് ബന്ധപ്പെട്ട മോസ്കിനെ തടയണമെന്നും ആവശ്യപ്പെടുന്നു. തന്റെ പരാതിയിൽ ശ്രിവാസ്തവ പറയുന്നത് ഇങ്ങനെ. 'എല്ലാ ദിവസവും രാവിലെ അഞ്ചരയോടെ ഉച്ചത്തിലുള്ള വാങ്ക് വിളി കാരണം എന്റെ ഉറക്കം തടസപ്പെടുന്നു. സമീപത്തുള്ള മോസ്കുകളിൽ നിന്ന് മൈക്ക് ഉപയോഗിച്ചാണ് വാങ്ക് വിളിക്കുന്നത്. വാങ്ക് വിളിയോടെ നഷ്ടപ്പെടുന്ന ഉറക്കം പിന്നീട് എത്ര ശ്രമിച്ചാലും തിരികെ ലഭിക്കാറില്ല. ഇത് ദിവസം മുഴുവനുമുള്ള ശക്തമായ തലവേദനയ്ക്കും അത് മൂലം ജോലി സമയങ്ങളിലെ നഷ്ടത്തിനും കാരണമാകുന്നു' - ജില്ല മജിസ്ട്രേറ്റിന് അയച്ച കത്തിൽ വൈസ് ചാൻസലർ വ്യക്തമാക്കുന്നു.
advertisement
'നിങ്ങളുടെ സ്വാതന്ത്ര്യം എന്റെ മൂക്ക് ആരംഭിക്കുന്നിടത്ത് അവസാനിക്കുന്നു' എന്നും ശ്രിവാസ്തവ കൂട്ടിച്ചേർക്കുന്നു. 'ഞാൻ ഒരു മതത്തിനും ജാതിക്കും വിഭാഗത്തിനും എതിരല്ല. മൈക്ക് ഇല്ലാതെ വാങ്ക് വിളിച്ചാൽ അത് മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ട് ആകുകയില്ല. ഈദിന് മുമ്പായി രാവിലെ നാലുമണിക്ക് മൈക്കിൽ കൂടി സെഹ്റി പ്രഖ്യാപിക്കും. ഇതും മറ്റുള്ളവ‌ർക്ക് ഒരു തടസമാകുന്നു' - കത്തിൽ ശ്രിവാസ്തവ കൂട്ടിച്ചേർക്കുന്നു.
advertisement
ആരാധനയ്ക്കായി ലൗഡ് സ്പീക്കർ ഉപയോഗിക്കണമെന്ന് ഒരു മതവും നിർദ്ദേശിക്കുന്നില്ലെന്ന് 2020 ജനുവരിയിലെ ഉത്തരവിൽ അലഹബാദ് ഹൈക്കോടതി വിധിച്ചിരുന്നു. ഉത്ത‌ർ പ്രദേശിലെ ജാൻപുർ ജില്ലയിൽ വാങ്ക് നൽകുന്നതിന് മൈക്ക് ഉപയോഗിക്കുന്നത് നിരോധിച്ച് കൊണ്ടുള്ള ഭരണപരമായ ഉത്തരവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച പരാതിയിലാണ് അലഹബാദ് ഹൈക്കോടതി ഇത്തരത്തിൽ ഒരു നിരീക്ഷണം നടത്തിയത്.
advertisement
വോയ്സ് ആംപ്ലിഫയറുകളിലൂടെയോ ഡ്രമ്മുകൾ കൊട്ടിയോ പ്രാർത്ഥനകൾ നടത്തണമെന്ന് ഒരു മതവും നിർദ്ദേശിച്ചിട്ടില്ല. അത്തരമൊരു സമ്പ്രദായമുണ്ടെങ്കിൽ അത് മറ്റുള്ളവരുടെ അവകാശങ്ങളെ പ്രതികൂലമായി ബാധിക്കരുതെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. 2000ത്തിലെ സുപ്രീം കോടതി വിധിയെയും ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരുന്നു. മതം ആചരിക്കാനുള്ള സ്വാതന്ത്ര്യം പൊതു ക്രമത്തിനും ധാർമ്മികതയ്ക്കും ആരോഗ്യത്തിനും വിധേയമാണെന്ന് ആയിരുന്നു സുപ്രീം കോടതി വിധിച്ചത്.
സമാനമായ ഒരു കേസിൽ വാങ്ക് വിളിക്കായി ലൗഡ‍് സ്പീക്കർ ഉപയോഗിക്കുന്നതിനെ ഗായകൻ സോനു നിഗം എതിർത്തിരുന്നു. 2017ൽ പോസ്റ്റ് ചെയ്ത ഒരു ട്വിറ്റ‌‌ർ പോസ്റ്റിൽ പ്രഭാതങ്ങളിലെ വാങ്ക് വിളിയെ 'മതപരമായിരിക്കാൻ നി‌ർബന്ധിക്കുന്നു' - എന്ന് പരാ‌മർശിച്ചിരുന്നു. 'ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ. ഞാനൊരു മുസ്ലീമല്ല, പക്ഷേ രാവിലെ തന്നെ വാങ്ക് വിളി എന്നെ ഉണർത്തുന്നു. ഈ നിർബന്ധിത മതപരമായ കാര്യങ്ങൾ ഇന്ത്യയിൽ എപ്പോഴാണ് അവസാനിക്കുക,' - സോനു നിഗം 2017 ഏപ്രിലിൽ ട്വീറ്റ് ചെയ്തിരുന്നു.
advertisement
ട്വീറ്റ് വിവാദമാകുകയും അഭിപ്രായ ഭിന്നത ഉണ്ടാകുകയും ചെയ്തപ്പോൾ ഒരു മുസ്ലിം പുരോഹിതൻ സോനു നിഗത്തിന്റെ തല മൊട്ടയടിക്കുന്ന ആർക്കും 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. ഇതിനു മറുപടിയായി ഗായകൻ തലമുടി മുഴുവൻ സ്വയം ക്ഷൗരം ചെയ്തു. അലഹബാദ് വിസിയുടെ കേസിൽ പൊലീസ് ഡി ഐ ജി സർവ്വശ്രേഷ് ത്രിപാഠിയും ഡി എം ഭാനു ചന്ദ്ര ഗോസ്വാമിയും തങ്ങൾക്ക് അത്തരമൊരു കത്ത് ലഭിച്ചതായി സ്ഥിരീകരിച്ചു. നിയമപരമായ നടപടിക്രമങ്ങൾക്ക് അനുസൃതമായാണ് പ്രശ്നം പരിഹരിക്കപ്പെടുന്നതെന്നും അധികൃതർ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
'ഉറക്കത്തിന് തടസം സൃഷ്ടിക്കുന്നു' - വാങ്ക് വിളിക്ക് ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന ആവശ്യവുമായി സ‌ർവകലാശാല വിസി
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement