കാര്‍ഷിക ബില്‍ അവതരിപ്പിക്കുന്നതിനെതിരെയാണ് രാജ്യസഭയില്‍ എംപിമാര്‍ ശക്തമായ പ്രതിഷേധമുയര്‍ത്തിയത്. രാജ്യസഭാ അധ്യക്ഷന്റെ ഡയസിലേക്ക് കടന്നുചെന്ന് മൈക്ക് തട്ടിയെടുത്തത് അടക്കമുള്ളവ ചൂണ്ടിക്കാട്ടിയാണ് ബഹളംവെച്ച എട്ടുപേരെ സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന് ശേഷവും എംപിമാര്‍ സഭ വിട്ടു പോകാത്തതിനെതിരെ കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇന്നുരാവിലെ രാജ്യസഭ ചേരുമ്പോൾ എംപമാരുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന ആവശ്യം പ്രതിപക്ഷ പാർട്ടികൾ മുന്നോട്ടുവയ്ക്കും. ഇതിനോടുള്ള സർക്കാർ പ്രതികരണം അറിഞ്ഞശേഷം തുടർനടപടി തീരുമാനിക്കുമെന്നാണ് എംപിമാർ പറയുന്നത്.
advertisement
Also Read- കാര്‍ഷിക ബില്ലുകള്‍; ചരിത്ര നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
സമരത്തിലുള്ള എംപിമാരെ അഭിവാദ്യം ചെയ്യുന്നതിന് മറ്റ് എംപിമാരും നേതാക്കളും രാത്രി പാർലമെന്റ് വളപ്പിലെത്തി. രാത്രിയിലും അഭിവാദ്യങ്ങളും അനുമോദനങ്ങളും തുടരുകയാണ്. പ്രതിപക്ഷ പ്രതിഷേധത്തെതുടർന്ന് തിങ്കളാഴ്‌ച രാജ്യസഭ നിശ്ചയിച്ചതിലും നേരത്തേ പിരിഞ്ഞതിനുശേഷമാണ് ഗാന്ധി പ്രതിമയ്‌ക്ക് മുന്നിൽ സമരം തുടരാൻ തീരുമാനമായത്.
Also Read-പാര്‍ലമെന്റ് പ്രക്ഷുബ്ധം; കുഞ്ഞാലിക്കുട്ടി എവിടെയെന്ന് സോഷ്യല്‍ മീഡിയ
അതേസമയം, കാർഷിക ബില്ലുകൾക്കെതിരെയുള്ള പ്രക്ഷോഭം രാജ്യത്തിന്റെ കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുകയാണ്.പഞ്ചാബിലും ഹരിയാനയിലും ദിവസങ്ങളായി പ്രക്ഷോഭം തുടരുന്നു. തിങ്കളാഴ്‌ച, രാജസ്ഥാൻ, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലും കർഷകർ പ്രതിഷേധവുമായി തെരുവിലിറങ്ങി. കാര്‍ഷിക ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സെപ്റ്റംബര്‍ 24മുതല്‍ രാജ്യവ്യാപക സമരത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.