TRENDING:

തബ്‌ലീഗ് ജമാഅത്ത്: എന്ത്? എന്തുകൊണ്ട് വാർത്തയിൽ

Last Updated:

വ്യത്യസ്ത മതവിഭാഗവുമായുള്ള പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ രൂപം കൊണ്ടതാണെങ്കിലും കാലങ്ങളായി അരാഷ്ട്രീയവും സമാധാനപരവുമായി നിലകൊള്ളുന്ന ഒരു പ്രസ്ഥാനമാണിത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഡല്‍ഹിയിലെ നിസാമുദ്ദീനിൽ തബ് ലീഗ് ഇ ജമാഅത്ത് സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കാനെത്തിയ നിരവധി ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. സൗദിയടക്കം ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നടക്കം പ്രതിനിധികൾ പങ്കെടുത്ത മർക്കസിലെ പങ്കെടുത്ത കുറച്ച് ആളുകൾ കോവിഡ് 19 ബാധിച്ച് മരിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്.
advertisement

ഡൽഹിയിലെ മര്‍ക്കസ് നിസാമുദ്ദീനിൽ വച്ച് തബ് ലീഗ് ഇ ജമാഅത്ത് എല്ലാവർഷവും സംഘടിപ്പിക്കാറുള്ള ചടങ്ങിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ആയിരക്കണക്കിന് പേരാണ് എത്തുന്നത്

എന്താണ് തബ്‌ലീഗ് ജമാഅത്ത് ?

ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസ മിഷനറി പ്രസ്താനമാണ് തബ് ലീഗ് ഇ ജമാഅത്ത്. മതവിശ്വാസം പ്രചരിപ്പിക്കുക എന്നര്‍ഥം വരുന്ന ഈ പ്രസ്ഥാനം മുസ്ലിം വിഭാഗക്കാരെ മതപരമായ കാര്യങ്ങളുമായി കൂടുതൽ അടുപ്പിക്കുന്നതിന് പ്രചോദനം നൽകുക എന്ന ലക്ഷ്യത്തിനായാണ് പ്രവര്‍ത്തിക്കുന്നത്. വെസ്റ്റേൺ യൂറോപ്പ് മേഖലയുൾപ്പെടെ ആഗോളതലത്തിൽ ഏതാണ്ട് നൂറ്റിയമ്പതോളം രാജ്യങ്ങളിൽ ഇവർ പ്രവർത്തിക്കുന്നുണ്ട്.

advertisement

ഒരു വ്യക്തിയുടെ ആത്മീയ നവീകരണത്തിലൂടെ മാത്രമെ സമൂഹ നവീകരണം സാധ്യമാകു എന്നാണ് തബ് ലീഗ് ജമാഅത്ത് പഠിപ്പിക്കുന്നത്. മതപരമായ മാനദണ്ഡങ്ങളും ആചാരങ്ങളും ശക്തിപ്പെടുത്തി ധാർമിക അടിത്തറ കൂടുതൽ ബലപ്പെടുത്താൻ 'ഖുറുജ്' എന്ന പേരിലുള്ള പ്രസംഗ ദൗത്യങ്ങൾ ഏറ്റെടുക്കാൻ ഇവർ അനുയായികളെ പ്രോത്സാഹിപ്പിക്കാറുണ്ട്.

You may also like:

COVID 19| തെലങ്കാനയില്‍ 6 മരണം; വൈറസ് ബാധയേറ്റത് ഡൽഹി നിസാമുദ്ദീനിലെ മതചടങ്ങിൽ വച്ചെന്ന് സംശയം [NEWS]Covid 19 | നിസാമുദ്ദീൻ കൂട്ടായ്മ: കോയമ്പത്തൂർ, ഈറോഡ് ജില്ലകളിൽ കർശന പരിശോധന; തമിഴ്നാട്ടിൽനിന്ന് 1500 പേർ പങ്കെടുത്തു [NEWS]

advertisement

മർക്കസിൽ പങ്കെടുത്തവർക്ക് കോവിഡ്; ഡൽഹിയിലെ നിസാമുദ്ദീൻ മേഖല അടച്ചു: എന്താണ് നടന്നതെന്ന് വിശദീകരിച്ച് തബ്‌ലീഗ് ജമാഅത്ത് [NEWS]

വലിയ സംഘടന; ഔപചാരിക അംഗത്വമില്ല:

ഈ പ്രസ്ഥാനത്തിന് ഔപചാരികമായ അംഗത്വം എടുക്കൽ പോലുള്ള കാര്യങ്ങളൊന്നുമില്ല മറിച്ച് ചെറിയ ചെറിയ സംഘങ്ങൾ ഒത്തു ചേർന്നുള്ള ഒരു വലിയ സംഘടനയാണിത്. സാധാരണയായി പത്തിൽ താഴെ ആളുകളാകും ഒരു സംഘത്തിൽ. വസ്ത്രധാരണത്തിലും വ്യക്തിത്വ വികസനത്തിനും ചിട്ടയായ വ്യവസ്ഥകൾ പിന്തുടരുന്ന ഈ സംഘം പ്രവാചകനായ മുഹമ്മദ് നബി പഠിപ്പിച്ചു തന്നെ പാഠങ്ങൾ സ്വന്തം സമുദായങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ നിരന്തരം യാത്രകൾ ചെയ്യും. പള്ളികളിൽ‌ പോകാനും പണ്ഡിതന്മാരുടെ പ്രഭാഷണങ്ങൾ കേൾക്കാനും പ്രവാചകന്‍റെ ചര്യകൾക്ക് അനുസരിച്ച് ജീവിതം നയിക്കാനും വിശ്വാസികളെ ഉദ്ബോധിപ്പിക്കും.

advertisement

അംഗസംഖ്യ കണക്കിലെടുക്കുക പ്രാവർത്തികമല്ലെങ്കിലും ലോകത്തിലെ തന്നെ ഏറ്റവും വലിയ മതപ്രസ്ഥാനങ്ങളിലൊന്നായാണ് തബ് ലീഗ് കണക്കാക്കപ്പെടുന്നത്.

ഉദ്ഭവവും വളർച്ചയും

ഇന്ത്യയിലാണ് തബ് ലീഗ് ഇ ജമാഅത്ത് രൂപം കൊണ്ടത്. ഇസ്ലാമിക് മതപണ്ഡിതനും അധ്യാപകനുമായ മൗലാന മുഹമ്മദ് ഇല്യാസ് 1921ൽ മീററ്റിലാണ് തബ് ലീഗ് ജമാ അത്ത് രൂപീകരിക്കുന്നത്. അക്കാലത്ത് മുസ്ലിം വിശ്വാസികളെ വ്യാപകമായി ഹിന്ദു മതത്തിലേക്ക് പരിവർത്തനം ചെയ്തിരുന്നു. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ഈ ദൗത്യം നിറവേറ്റാൻ നിലവിലുള്ള ഇസ്ലാമിക് സ്ഥാപനങ്ങൾക്ക് കഴിയില്ലെന്ന ആശങ്കയിലാണ് ഇല്ല്യാസ് തബ് ലീഗ് പ്രസ്ഥാനത്തിന് രൂപം നൽകിയത്. ഇസ്ലാമിക് മിഷനറിമാരെ ഗ്രാമങ്ങളിലേക്ക് അയച്ച് അവിടെയുള്ള വിശ്വാസികൾക്ക് ഇസ്ലാമിന്റെ മൂല്യങ്ങൾ ബോധ്യപ്പെടുത്തിക്കൊടുക്കുകയായിരുന്നു ലക്ഷ്യം.

advertisement

വ്യത്യസ്ത മതവിഭാഗവുമായുള്ള പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ രൂപം കൊണ്ടതാണെങ്കിലും കാലങ്ങളായി അരാഷ്ട്രീയവും സമാധാനപരവുമായി നിലകൊള്ളുന്ന ഒരു പ്രസ്ഥാനമാണിത്. വൈകാതെ തന്നെ തബ് ലീഗ് ഇ ലീഗ് നോര്‍ത്ത് ഈസ്റ്റ് മേഖലകളിലേക്കും ആഫ്രിക്കൻ മേഖലകളിലേക്കും വ്യാപിച്ചു. മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലാണ് തബ് ലീഗുകാരുടെ സാന്നിധ്യം കൂടുതലുള്ളതെങ്കിലും യുകെ, ഫ്രാന്‍സ്, സ്പെയിൻ എന്നിവിടങ്ങളിലും ഇവർ പ്രവർത്തിക്കുന്നുണ്ട്.

ദിയോബന്ദിസം, വഹാബിസം, സൂഫിസം: 

ആശയപരമായി സുന്നി ഇസ്ലാമുമായി ബന്ധപ്പെട്ട ദിയോബന്ദി പ്രസ്ഥാനത്തിന് സമാന്തരമായാണ് തബ്‌ലീഗ് ജമാഅത്ത് രൂപം കൊണ്ടത്. മതപരമായ യാഥാസ്ഥികത്വം കര്‍ശനമായി പിന്തുടരണമെന്ന കാര്യത്തിലൂന്നിയാണ് ദിയോബന്ദി പ്രസ്ഥാനം നിലകൊള്ളുന്നത്. തബ്‌ലീഗുമായ ബന്ധപ്പെട്ട കൂടുതൽ മതപണ്ഡിതരും പിന്തുടരുന്നതും ദിയോബന്ദിസം തന്നെയാണ്.

ഡൽഹിക്ക് സമീപമുള്ള ദിയോബന്ദിൽ നിന്നാണ് ദിയോബന്ദിസം രൂപം കൊണ്ടത്. എങ്കിലും സൗദി അറബ്യയിലെ വഹാബിസവുമായി ഇതിന് സമാനകളേറെയായിരുന്നു. പക്ഷെ വഹാബിസത്തെക്കാള്‍ കുറച്ചു കൂടി വഴക്കമുള്ള പ്രസ്ഥാനമായ തബ് ലീഗ് സൂഫിസം പോലെയുള്ള മറ്റ് ഇസ്ലാമിക് രീതികളെയാണ് കൂടുതൽ അംഗീകരിക്കുന്നത്.

പ്രത്യേക നിയന്ത്രണമില്ല

പ്രത്യേക സംഘങ്ങളിലായി പലയിടങ്ങളിലായി പ്രവർത്തിക്കുന്നത് കൊണ്ട് തന്നെ തബ് ലീഗുകാര്‍ക്ക് ഒരു പ്രത്യേക നിയന്ത്രണ കേന്ദ്രമില്ല. ഇവരെ നിയന്ത്രിക്കാനോ വീക്ഷിക്കാനോ അതു കൊണ്ട് തന്നെ വളരെ പ്രയാസമാണ്. പലയിടത്തും പലരീതിയിലാണ് ഇവരുടെ പ്രവർത്തനം. എല്ലാവരും ഒരുപോലെ പിന്തുടരുന്ന ഒരു രീതി ഇവർക്കില്ല എന്ന് ചുരുക്കം,

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

nbsp;

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
തബ്‌ലീഗ് ജമാഅത്ത്: എന്ത്? എന്തുകൊണ്ട് വാർത്തയിൽ
Open in App
Home
Video
Impact Shorts
Web Stories