COVID 19| തെലങ്കാനയില്‍ 6 മരണം; വൈറസ് ബാധയേറ്റത് ഡൽഹി നിസാമുദ്ദീനിലെ മതചടങ്ങിൽ വച്ചെന്ന് സംശയം
- Published by:Asha Sulfiker
- news18india
Last Updated:
ഇന്തോനേഷ്യ, മലേഷ്യ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നടക്കം ഏകദേശം രണ്ടായിരത്തിലധികം ആളുകൾ മർക്കസിൽ പങ്കെടുത്തിരുന്നു എന്നാണ് വിവരം
ന്യൂഡല്‍ഹി: തെലങ്കാനയിൽ കോവിഡ് 19 ബാധിച്ച് ചികിത്സയിലിരുന്ന ആറ് പേര്‍ മരിച്ചു. ഡല്‍ഹിയിലെ നിസാമുദ്ദീനിൽ മാർച്ച് 13നും 15നും ഇടയിൽ നടന്ന ഒരു മർക്കസി (മതചടങ്ങ്)ൽ പങ്കെടുത്തവരായിരുന്നു ആറു പേരും. ഇവിടെ നിന്നാണ് ഇവർ വൈറസ് ബാധിതരായതെന്നാണ് പറയപ്പെടുന്നത്.
കൊറോണ സ്ഥിരീകരിച്ച ശേഷം സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു മരിച്ച ആറ് പേരും എന്നാണ് തെലങ്കാന മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്. നിസാമുദീനിൽ നടന്ന മർക്കസിൽ പങ്കെടുത്ത കുറച്ച് ആളുകളിൽ കൊറോണ വ്യാപിച്ചിട്ടുണ്ട്. അതിൽ തെലുങ്കാനയിൽ നിന്നുള്ളവരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
You may also like:സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയ തൊഴിലാളികളുടെ മേൽ അണുനാശിനി; യുപി സർക്കാരിനെതിരെ അഖിലേഷ് യാദവ് [NEWS]COVID 19| സെല്‍ഫി ആപ്പുമായി കര്‍ണാടക: നിരീക്ഷണത്തിൽ കഴിയുന്നവർ ഓരോ മണിക്കൂറിലും സെല്‍ഫി അയക്കണം [NEWS]COVID 19| താമസനിയമലംഘകർ ഉൾപ്പെടെ രോഗബാധിതരായ എല്ലാവർക്കും ചികിത്സ സൗജന്യമാക്കി സൗദി [PHOTOS]
മരിച്ചവരുമായി സമ്പർക്കം ഉണ്ടായെന്ന് സംശയിക്കുന്ന ആളുകളെ തിരിച്ചറിഞ്ഞ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നു. ഡൽഹിയിലെ മര്‍ക്കസിൽ പങ്കെടുത്ത എല്ലാവരും അധികാരികളുമായി എത്രയും വേഗം ബന്ധപ്പെടണമെന്ന നിര്‍ദേശവും സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.
advertisement
'ഡല്‍ഹിയിലെ മർക്കസിൽ പങ്കെടുത്ത എല്ലാവരും നിർബന്ധമായും ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിക്കണം. ഇവരുടെ പരിശോധന നടത്തി പൂർണ്ണമായും സൗജന്യ ചികിത്സ ഉറപ്പാക്കും. ചടങ്ങിൽ പങ്കെടുത്ത ആളുകളെ കുറിച്ച് എന്തെങ്കിലും വിവരം ഉള്ളവരും സര്‍ക്കാർ വൃത്തങ്ങളുമായി ബന്ധപ്പെടണം'.. എന്നാണ് നിര്‍ദേശം.
ഇന്തോനേഷ്യ, മലേഷ്യ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നടക്കം ഏകദേശം രണ്ടായിരത്തിലധികം ആളുകൾ വെസ്റ്റ് നിസാമുദ്ദീനിൽ മാർച്ച് ഒന്നു മുതൽ 15 വരെ നടന്ന തബ്ലീഖ്-ഇ-ജമാഅത്ത് മർക്കസിൽ പങ്കെടുത്തിരുന്നു. അധികൃതരുടെ അനുമതിയില്ലാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
advertisement
പരിപാടി നയിച്ച മൗലാനയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഉത്തരവിട്ടിട്ടുണ്ട്.
Location :
First Published :
Mar 31, 2020 10:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| തെലങ്കാനയില്‍ 6 മരണം; വൈറസ് ബാധയേറ്റത് ഡൽഹി നിസാമുദ്ദീനിലെ മതചടങ്ങിൽ വച്ചെന്ന് സംശയം







