• HOME
 • »
 • NEWS
 • »
 • india
 • »
 • മർക്കസിൽ പങ്കെടുത്തവർക്ക് കോവിഡ്; ഡൽഹിയിലെ നിസാമുദ്ദീൻ മേഖല അടച്ചു: എന്താണ് നടന്നതെന്ന് വിശദീകരിച്ച് തബ്‌ലീഗ് ജമാഅത്ത്

മർക്കസിൽ പങ്കെടുത്തവർക്ക് കോവിഡ്; ഡൽഹിയിലെ നിസാമുദ്ദീൻ മേഖല അടച്ചു: എന്താണ് നടന്നതെന്ന് വിശദീകരിച്ച് തബ്‌ലീഗ് ജമാഅത്ത്

നിങ്ങൾ എവിടെയാണോ അവിടെത്തന്നെ തുടരുക എന്ന് പ്രധാനമന്ത്രി തന്നെ പറഞ്ഞ സാഹചര്യത്തിൽ അവിടെ അകപ്പെട്ടു പോയ ആളുകളെ സംരക്ഷിക്കുക എന്ന മാര്‍ഗമേ ഉണ്ടായിരുന്നുള്ളു.

markaz nizamuddin

markaz nizamuddin

 • Share this:
  ന്യൂഡൽഹി: നിസാമുദ്ദീനിൽ നടന്ന മർക്കസിൽ പങ്കെടുത്ത ആളുകളിൽ കോവിഡ് 19 സ്ഥിരീകരിച്ചതോടെ പ്രദേശത്ത് ലോക്ക് ഡൗൺ. ആളുകൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ രണ്ടായിരത്തോളം പേര്‍ ഹോം ക്വാറന്റൈനിലാണ്.

  തബ് ലീഗ് ഇ ജമാഅത്തയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തവര്‍ക്കാണ് വൈറസ് ബാധയുണ്ടായത്. ഇവിടെ നിന്ന് മടങ്ങിയ രണ്ട് പേർ കോവിഡ് ബാധിച്ചു മരിച്ചിരുന്നു. തെലങ്കാനയിൽ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത ആറു മരണങ്ങളും ഇവിടെ നിന്ന് തന്നെ വൈറസ് ബാധിയേറ്റവരാണെന്നാണ് സംശയിക്കുന്നത്.

  ഈ മാസം 18നായിരുന്നു തബ്‌ലീഗ് ജമാഅത്ത് ഏഷ്യ സമ്മേളനം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ക്ക് പുറമെ സൗദി അറേബ്യ, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങി വിദേശ രാജ്യങ്ങളിൽ നിന്നടക്കം ഇവിടെ ആളുകളെത്തിയിരുന്നു. ചടങ്ങിൽ പങ്കെടുക്കാനെത്തിയ വിദേശികൾ ഉൾപ്പെടെയുള്ളവർക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.
  You may also like:
  COVID 19| തെലങ്കാനയില്‍ 6 മരണം; വൈറസ് ബാധയേറ്റത് ഡൽഹി നിസാമുദ്ദീനിലെ മതചടങ്ങിൽ വച്ചെന്ന് സംശയം
  [NEWS]
  Covid 19 | നിസാമുദ്ദീൻ കൂട്ടായ്മ: കോയമ്പത്തൂർ, ഈറോഡ് ജില്ലകളിൽ കർശന പരിശോധന; തമിഴ്നാട്ടിൽനിന്ന് 1500 പേർ പങ്കെടുത്തു [NEWS]COVID 19| താമസനിയമലംഘകർ ഉൾപ്പെടെ രോഗബാധിതരായ എല്ലാവർക്കും ചികിത്സ സൗജന്യമാക്കി സൗദി [PHOTOS]

  തമിഴ്നാട്ടിൽ നിന്ന് മാത്രം ആയിരത്തോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഈറോഡിൽ നിന്ന് നിന്നു സമ്മേളനത്തിൽ പങ്കെടുത്തവരുടെ വീടുകളും പരിസര പ്രദേശങ്ങളും ബന്ധുക്കൾ താമസിക്കുന്ന പ്രദേശങ്ങളും ഇന്നലെ ഉച്ചയോടെ ജില്ലാ ഭരണകൂടം അടച്ചിട്ടു.സമ്മേളനം കഴിഞ്ഞ് ആന്ധ്രപ്രദേശ്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിൽ തിരിച്ചെത്തിയവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

  സമ്മേളനത്തിൽ പങ്കെടുത്ത ആളുകൾക്ക് രോഗം സ്ഥിരീകരിച്ചതോടെ യഥാർഥത്തിൽ എന്താണ് അവിടെ നടന്നതെന്ന വിശദീകരണവുമായി തബ് ലീഗ് അധികൃതർ രംഗത്തെത്തിയിട്ടുണ്ട്.

  മർകസ് പുറത്തിറക്കിയ പ്രസ്താവന:

  തബ് ലീഗ് ഇ ജമാഅത്തിന്റെ അന്താരാഷ്ട്ര ഹെഡ്ക്വാര്‍ട്ടേഴ്സാണ് നിസാമുദ്ദീനിലെ മര്‍ക്കസ് നിസാമുദ്ദീന്‍. ആഗോള തലത്തിൽ നിന്നും പ്രതിനിധികളെത്തുന്നത് കൊണ്ടു തന്നെ ഇവിടുത്തെ പരിപാടികളെല്ലാം ഒരു വർഷം മുമ്പേ തന്നെ നിശ്ചയിച്ചു വക്കാറാണ് പതിവ്. ഈ സമ്മേളനവും അതുപോലെ മുൻകൂട്ടി നിശ്ചയിച്ചതാണ്.

  പ്രധാനമന്ത്രി പ്രഖ്യാപിച്ചത് പോലെ മാർച്ച് 22 ന് മർക്കസിലും ജനതാ കര്‍ഫ്യു ആചരിച്ചിരുന്നു.പ്രധാനമന്ത്രിയുടെ ആഹ്വാനം വന്നതോടെ മര്‍ക്കസിൽ നടന്നു വന്നിരുന്ന പരിപാടി നിർത്തി വച്ചു.  9 മണി കഴിയാതെ ആരോടും പുറത്തിറങ്ങരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ട്രെയിൻ ഒഴികെയുള്ള ഗതാഗത സംവിധാനങ്ങൾ ഇല്ലാത്തതിനാല്‍ പലർക്കും സ്വന്തം നാടുകളിലേക്ക് മടങ്ങാനായില്ല. തൊട്ടടുത്ത ദിവസം തന്നെ ഡല്‍ഹിയിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തു. ഇതും മടങ്ങിപ്പോകാൻ പ്രതിസന്ധി സൃഷ്ടിച്ചു. എന്നിട്ടും സാധ്യമായ മാര്‍ഗങ്ങളിലൂടെ ആയിരത്തി അഞ്ഞൂറോളം ആളുകൾ നാടുകളിലേക്ക് മടങ്ങി.

  എന്നാൽ അന്ന് വൈകുന്നേരത്തോടെ തന്നെ രാജ്യം സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. നിങ്ങൾ എവിടെയാണോ അവിടെത്തന്നെ തുടരുക എന്ന് പ്രധാനമന്ത്രി തന്നെ പറഞ്ഞ സാഹചര്യത്തിൽ അവിടെ അകപ്പെട്ടു പോയ ആളുകളെ സംരക്ഷിക്കുക എന്ന മാര്‍ഗമേ ഉണ്ടായിരുന്നുള്ളു.

  തൊട്ടടുത്ത ദിവസമായ മാർച്ച് 24 ന് മർകസ് പൂട്ടണമെന്നാവശ്യപ്പെട്ട് അധികാരികൾ നോട്ടീസ് നൽകി. മർക്കസ് പൂട്ടാനുള്ള നടപടികൾ നേരത്തെ തന്നെ ആരംഭിച്ചതിനാൽ ബാക്കിയുള്ള ആളുകൾക്ക് മടങ്ങിപ്പോകാൻ വാഹനപാസ് നൽകണം എന്നാവശ്യപ്പെട്ട് മറുപടിയും നൽകിയിരുന്നു. അതിന് മറുപടി ലഭിച്ചില്ല.

  മാർച്ച് 25 ന് തഹസിൽദാറുടെ നേതൃത്വത്തിൽ മെഡിക്കൽ സംഘം മര്‍ക്കസിലെത്തി. പരിശോധനയ്ക്കും അവിടെയുള്ള ആളുകളുടെ ലിസ്റ്റും തയ്യാറാക്കുന്നതിനും ഉള്ള എല്ലാ സഹകരണവും ഞങ്ങൾ നൽകി. അടുത്ത ദിവസവും അധികൃതർ പരിശോധനയ്ക്കെത്തിയിരുന്നു. ഇവരോടും വാഹന പാസ് അനുവദിക്കുന്ന കാര്യം സൂചിപ്പിച്ചിരുന്നു. രജിസ്ട്രേഷൻ നമ്പറുകളുള്ള 17 വാഹനങ്ങളുടെ ലിസ്റ്റുകളും ഡ്രൈവർമാരുടെ പേരും അവരുടെ ലൈസൻസ് വിശദാംശങ്ങളും സമർപ്പിക്കുകയും ചെയ്തു.  മാർച്ച് 27നും 28നുമായി മർക്കസിൽ നിന്നുള്ള നിരവധി ആളുകളെ മെഡിക്കൽ പരിശോധനകൾക്കായി കൊണ്ടു പോയി. ഈ‌ സമയങ്ങളിലൊക്കെ മർക്കസ് അധികൃതർ പൂർണ്ണമായും നടപടികളോട് സഹകരിച്ചിരുന്നു.

  പക്ഷെ വാർത്ത പ്രചരിക്കുന്നത് കോവിഡ് 19 ബാധിതരായ വ്യക്തികൾ മര്‍ക്കസിലുണ്ടായിരുന്നുവെന്നും ഇത് രോഗവ്യാപനത്തിനും മരണങ്ങൾക്കും ഇടയാക്കിയെന്നുമാണ്. അധികൃതരെ അറിയിക്കാതെ ചടങ്ങ് സംഘടിപ്പിച്ചതിന് കേസ് രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടതായും അറിയുന്നു. എന്നാൽ വിവരങ്ങൾ കൃത്യമായി പരിശോധിച്ചാൽ മര്‍ക്കസിൽ ഉദ്യോഗസ്ഥർ നടത്തിയ ആവർത്തിച്ചുള്ള പരിശോധനകളുടെയും അതിൽ ഞങ്ങൾ സഹകരിച്ചതിനെയും കുറിച്ച് അറിയാൻ കഴിയും. അവശേഷിക്കുന്ന ആളുകളെ പിരിച്ചു വിടാൻ അധികാരുമായി മർകസ് ബന്ധപ്പെട്ടിരുന്നുവെന്ന വിവരവും മനസിലാക്കാൻ കഴിയും.

  ഈ കാലയളവിലൊന്നും മർക്കസ് നിസാമുദ്ദീന്‍ യാതൊരു വിധത്തിലുള്ള നിയമലംഘനങ്ങളും നടത്തിയിട്ടില്ല. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തി ഇവിടെ പെട്ടുപോയ ആളുകളോട് അനുഭാവപൂർവം പെരുമാറാൻ മാത്രമെ ശ്രമിച്ചിട്ടുള്ളു. സർക്കാർ നിര്‍ദേശങ്ങളൊക്കെ ഇവർ പാലിക്കുന്നു എന്ന് ഉറപ്പാക്കുകയും ചെയ്തിരുന്നു.

  ഈ നൂറു വർഷത്തെ ചരിത്രത്തിൽ നിയമങ്ങൾക്ക് അനുസൃതമായി അധികൃതരുമായി സഹകരിച്ച് മാത്രമാണ് മർക്കസ് പ്രവർത്തിച്ചത്. ഈ ദുരന്ത ഘട്ടത്തിലും ഞങ്ങൾ എല്ലാവിധ പിന്തുണയും നൽകുകയാണ്. ക്വാറന്റൈൻ കേന്ദ്രങ്ങള്‍ക്കായി മർക്കസ് വിട്ടു തരാനും ഞങ്ങൾ‌ തയ്യാറാണ്.

  Published by:Asha Sulfiker
  First published: