Covid 19 | നിസാമുദ്ദീൻ കൂട്ടായ്മ: കോയമ്പത്തൂർ, ഈറോഡ് ജില്ലകളിൽ കർശന പരിശോധന; തമിഴ്നാട്ടിൽനിന്ന് 1500 പേർ പങ്കെടുത്തു
- Published by:Anuraj GR
- news18-malayalam
Last Updated:
Covid 19 | നിസാമുദ്ദീൻ മർകസ് പള്ളിയിൽ നടന്ന മൂന്നു ദിവസത്തെ തബ്ലീഗി ജമാഅത്ത് സമ്മേളനത്തിൽ ആയിരങ്ങൾ പങ്കെടുത്തതായി പറയപ്പെടുന്നു, ഇതിൽ 1,500 ഓളം പേർ തമിഴ്നാട്ടിൽനിന്നുള്ളവരാണെന്ന് കണ്ടെത്തി
ചെന്നൈ: ഡൽഹി നിസാമുദ്ദീനിൽ മാർച്ച് 13 മുതൽ 15 വരെ ഒരു മതചടങ്ങിൽ പങ്കെടുത്തവരെ കണ്ടെത്താൻ തമിഴ്‌നാട്ടിലെ ആരോഗ്യ ഉദ്യോഗസ്ഥർ കർശന പരിശോധന നടത്തുന്നു. കോയമ്പത്തൂർ, ഈറോഡ് ജില്ലകളിൽനിന്ന് നിരവധിയാളുകൾ പങ്കെടുത്തതായാണ് വിവരം.
നിസാമുദ്ദീൻ മർകസ് പള്ളിയിൽ നടന്ന മൂന്നു ദിവസത്തെ തബ്ലീഗി ജമാഅത്ത് സമ്മേളനത്തിൽ ആയിരങ്ങൾ പങ്കെടുത്തതായി പറയപ്പെടുന്നു, ഇതിൽ 1,500 ഓളം പേർ സംസ്ഥാനത്തു നിന്നുള്ളവരാണെന്ന് തമിഴ്‌നാട് ആരോഗ്യ വിഭാഗം അധികൃതർ കണക്കാക്കുന്നു.
കോയമ്പത്തൂരിൽ മാത്രം നിസാമുദ്ദീനിൽ പോയതിൽ കോവിഡ് -19 ലക്ഷണങ്ങളുള്ള 82 പേരെയെങ്കിലും ആശുപത്രിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. മത സമ്മേളനത്തിൽ പങ്കെടുത്ത 30 പേരിൽ 10 പേർക്ക് രോഗം സ്ഥിരീകരിച്ചതാണ് ഈറോഡ് ജില്ലയെ ആശങ്കയിലാഴ്ത്തുന്നത്. ഈറോഡ് ജില്ലയിൽ നിന്നുള്ള 10 പേർ ഉൾപ്പെടെ കോവിഡ് 19 സ്ഥിരീകരിച്ച 16 പേർ നിസാമുദ്ദീനിൽനിന്ന് മടങ്ങിയെത്തിയവരാണെന്ന് തിങ്കളാഴ്ച തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി പറഞ്ഞു.
advertisement
കഴിഞ്ഞയാഴ്ച മരിച്ച 54 കാരനായ കോവിഡ് -19 രോഗിയും നിസാമുദ്ദീൻ ഒത്തുചേരലിൽ പങ്കെടുത്തതായി അധികൃതർ അറിയിച്ചു. അദ്ദേഹത്തിന്റെ മൂന്ന് കുടുംബാംഗങ്ങൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
You may also like:നിർദേശങ്ങൾ ലംഘിച്ച് റോഡിൽ സാഹസികത; യുവാവിനെ ലോക്ക്ഡൗൺ ചെയ്ത് നാട്ടുകാരും പൊലീസും [PHOTO]ശ്വാസം കിട്ടാതെ പിടയുന്ന മകനെ കണ്ട പിതാവിന് ഹൃദയാഘാതം; നിമിഷങ്ങൾക്കുള്ളിൽ ഒരുവീട്ടിൽ രണ്ട് മരണം [NEWS]വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവർ ശ്രദ്ധിക്കുക; ഇന്നുമുതൽ കർശന വാഹന പരിശോധനയുമായി പോലീസ് [NEWS]
മതയോഗത്തിൽ പങ്കെടുത്ത ആളുകളോട് നിരീക്ഷണത്തിൽ കഴിയാനും പരിശോധനയ്ക്ക് തയ്യാറാകണമെന്നും സംസ്ഥാന സർക്കാർ അഭ്യർത്ഥിച്ചു. കോയമ്പത്തൂരിലെയും ഈറോഡിലെയും ജില്ലാ ഉദ്യോഗസ്ഥർ നിസാമുദ്ദീൻ ചടങ്ങിൽ പങ്കെടുത്തവരെയും അവരുമായി ബന്ധപ്പെട്ടവരെയും കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ്.
advertisement
നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത ആറ് പേരുടെ മരണം തെലങ്കാനയിൽ റിപ്പോർട്ട് ചെയ്തതോടെയാണ് തമിഴ്‌നാട്ടിലും കൂടുതൽ കേസുകളുണ്ടാകാമെന്ന് സംശയിക്കുന്നത്.
12 ജില്ലകളിലായി 5 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന 3.96 ലക്ഷത്തിലധികം ആളുകളുടെ ആരോഗ്യനില നിരീക്ഷിക്കുന്നുണ്ടെന്ന് തമിഴ്‌നാട് ചൊവ്വാഴ്ച പത്രക്കുറിപ്പിൽ അറിയിച്ചു. കമ്മ്യൂണിറ്റി ട്രാൻസ്മിഷൻ പരിശോധിക്കുന്നതിനായി അഞ്ച് കിലോമീറ്റർ ചുറ്റളവിൽ പ്രത്യേക നിയന്ത്രിത മേഖലയും അതിന് പുറത്ത് രണ്ട് കിലോമീറ്റർ ചുറ്റളവിൽ പ്രത്യേക സംരക്ഷിത മേഖലയുമായിക്കിയാണ് തമിഴ്നാട് പരിശോധന നടത്തുന്നത്.
Location :
First Published :
Mar 31, 2020 11:35 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | നിസാമുദ്ദീൻ കൂട്ടായ്മ: കോയമ്പത്തൂർ, ഈറോഡ് ജില്ലകളിൽ കർശന പരിശോധന; തമിഴ്നാട്ടിൽനിന്ന് 1500 പേർ പങ്കെടുത്തു






