TRENDING:

'ലൗ ജിഹാദ്' ആരോപിച്ച് കേസ്; മുസ്ലീം യുവാവിന്റെ അറസ്റ്റ് അലഹബാദ് ഹൈക്കോടതി തടഞ്ഞു

Last Updated:

പൊലീസിന്റെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നദീം സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി അറസ്റ്റ് തടഞ്ഞത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അലഹബാദ്: 'ലൗ ജിഹാദ്' തടയാൻ എന്ന പേരിൽ കൊണ്ടുവന്ന നിയമപ്രകാരമുള്ള കേസിൽ മുസ്ലീം യുവാവിന്റെ അറസ്റ്റ് തടഞ്ഞ് അലഹബാദ് ഹൈക്കോടതി. മുസാഫർനഗറിലെ നദീം (32), സഹോദരൻ സൽമാൻ എന്നിവർക്കെതിരെ അക്ഷയ് കുമാർ ത്യാഗി എന്നയാൾ നൽകിയ പരാതിയിൽ എടുത്ത കേസിലെ അറസ്റ്റാണ് ഹൈക്കോടതി തടഞ്ഞത്.
advertisement

ഉത്തർപ്രദേശിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ ലേബർ കോൺട്രാക്ടർ ആണ് അക്ഷയ് കുമാർ ത്യാഗി. നദീം തന്റെ വീട്ടിൽ സ്ഥിരമായി സന്ദർശനം നടത്തിയിരുന്നുവെന്നും തന്റെ ഭാര്യയെ മത പരിവർത്തനം നടത്തണം എന്ന ഉദ്ദേശത്തോടെ 'പ്രണയ കെണിയിൽ' പെടുത്തിയെന്നുമായിരുന്നു ത്യാഗിയുടെ പരാതി. ഭാര്യയെ വശീകരിക്കുക എന്ന ഉദ്ദേശത്തോടെ സ്മാർട് ഫോൺ സമ്മാനിച്ചുവെന്നും വിവാഹ വാഗ്ദാനം നൽകിയെന്നും ഇയാളുടെ പരാതിയിൽ പറയുന്നു.

പൊലീസിന്റെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നദീം സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി അറസ്റ്റ് തടഞ്ഞത്. കേസ് അടുത്ത തവണ പരിഗണിക്കുന്നത് വരെ നദീമിന് സംരക്ഷണം നൽകണമെന്നും കോടതി ഉത്തരവിട്ടു.

advertisement

You may also like:'ലൗ ജിഹാദ്' നിയന്ത്രണ നിയമത്തിന് പിന്നാലെ മിശ്ര വിവാഹ പ്രോത്സാഹന പദ്ധതി പിന്‍വലിക്കാനൊരുങ്ങി യോഗി സർക്കാർ

You may also like:ലവ് ജിഹാദ് ആരോപിച്ച് മുസ്ലീം ദമ്പതികളുടെ കല്യാണം തടഞ്ഞു; മണിക്കൂറുകളോളം പൊലീസ് കസ്റ്റഡിയിൽ വെച്ച് പീഡിപ്പിച്ചെന്ന് വരൻ

advertisement

ഹർജിക്കാരൻ ഏതെങ്കിലും തരത്തിലുള്ള ബലപ്രയോഗമോ നിർബ്ബന്ധിത പ്രക്രിയയോ സ്വീകരിച്ചു എന്നതിന് തെളിവുകളൊന്നും ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പരാതിയിൽ പറയുന്ന സ്ത്രീ സ്വന്തം ക്ഷേമത്തെ കുറിച്ച് വ്യക്തതയുള്ള പ്രായപൂർത്തിയായ ആളാണെന്നു നിരീക്ഷിച്ച കോടതി ഹർജിക്കാരനും സ്ത്രീക്കും അവരുടെ സ്വാകര്യതയ്ക്കുള്ള മൗലികാവകാശമുണ്ടെന്നും വ്യക്തമാക്കി. മുതിർന്ന വ്യക്തികളായ ഇരുവർക്കും ആരോപിക്കപ്പെടുന്ന ബന്ധത്തിന്റെ അനന്തരഫലങ്ങളെ കുറിച്ച് ധാരണയുണ്ടാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.

നിർബന്ധിത മതപരിവർത്തനം തടയുക എന്ന പേരിൽ ഉത്തർപ്രദേശ് സർക്കാർ കൊണ്ടുവന്ന നിയമത്തിൽ ഒരു വർഷം മുതൽ അഞ്ച് വർഷം വരെ തടവും 15,000 രൂപ പിഴയും ശിക്ഷ ലഭിക്കുന്ന തരത്തിലുള്ളതാണ് നിയമനിർമാണം. അതേസമയം, ഈ നിയമം പ്രായപൂർത്തിയായ പൗരന്മാരുടെ മൗലികാവകാശത്തെ ഹനിക്കുന്നതാണെന്ന് വിമർശനമുണ്ട്. മിശ്രവിവാഹിതർക്ക് കാലങ്ങളായി നൽകി വന്നിരുന്ന സാമ്പത്തിക സഹായം സർക്കാർ പിൻവലിച്ചലിക്കാനുള്ള നീക്കവും ഉണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
'ലൗ ജിഹാദ്' ആരോപിച്ച് കേസ്; മുസ്ലീം യുവാവിന്റെ അറസ്റ്റ് അലഹബാദ് ഹൈക്കോടതി തടഞ്ഞു
Open in App
Home
Video
Impact Shorts
Web Stories