ലവ് ജിഹാദ് ആരോപിച്ച് മുസ്ലീം ദമ്പതികളുടെ കല്യാണം തടഞ്ഞു; മണിക്കൂറുകളോളം പൊലീസ് കസ്റ്റഡിയിൽ വെച്ച് പീഡിപ്പിച്ചെന്ന് വരൻ

Last Updated:
എന്നാൽ വധുവും വരനും ഒരേ മതത്തിൽ പെട്ടവരാണെന്നും ലവ് ജിഹാദ് ആരോപണം അടിസ്ഥാന രഹിതമാണെന്നും കണ്ടെത്തിയതോടെ എല്ലാവരെയും വിട്ടയച്ചതായി പൊലീസുകാർ അവകാശപ്പെട്ടു.
1/7
 ലവ് ജിഹാദ് എന്ന അഭ്യൂഹത്തെ തുടർന്ന് മുസ്ലിം ദമ്പതികളുടെ വിവാഹം പൊലീസ് തടഞ്ഞു. ഉത്തർപ്രദേശിലെ കുശിനഗറിലാണ് സംഭവം. അതേസമയം മണിക്കൂറുകളോളം കസ്റ്റഡിയിൽവെച്ച് പൊലീസ് പീഡിപ്പിച്ചതായി വരൻ ഹൈദർ അലി ആരോപിച്ചു. ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത്.

advertisement
2/7
 കസ്റ്റഡിയിലെടുത്ത വധു വരന്മാരെ ബുധനാഴ്ചയാണ് വിട്ടയച്ചത്. അസംഗഢില്‍ നിന്ന് വധു ഷബീല ഖത്തൂണിന്റെ സഹോദരൻ എത്തി വിവാഹത്തിന് എതിർപ്പില്ലെന്ന് അറിയിച്ചതോടെയാണ് വിട്ടയച്ചത്. തുടർന്ന് ബുധനാഴ്ച ഇവരുടെ വിവാഹം നടന്നു.

3/7
 ചൊവ്വാഴ്ച വൈകിട്ട്, ഒരു ഹിന്ദു സ്ത്രീയെ വിവാഹത്തിലൂടെ നിർബന്ധിച്ച് മതംമാറ്റുന്നുവെന്ന് ഫോൺ സന്ദേശം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് വിവാഹ വേദിയിൽ വന്ന് ചടങ്ങ് തടഞ്ഞത്. ഗുർമിയ ഗ്രാമത്തിലെ അലിയുടെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തി ദമ്പതികളെയും വിവാഹത്തിന് നേതൃത്വം നൽകിയ പുരോഹിതനെയും കശ്യ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

4/7
 എന്നാൽ വധുവും വരനും ഒരേ മതത്തിൽ പെട്ടവരാണെന്നും ലവ് ജിഹാദ് ആരോപണം അടിസ്ഥാന രഹിതമാണെന്നും കണ്ടെത്തിയതോടെ എല്ലാവരെയും വിട്ടയച്ചതായി പൊലീസുകാർ അവകാശപ്പെട്ടു.
എന്നാൽ വധുവും വരനും ഒരേ മതത്തിൽ പെട്ടവരാണെന്നും ലവ് ജിഹാദ് ആരോപണം അടിസ്ഥാന രഹിതമാണെന്നും കണ്ടെത്തിയതോടെ എല്ലാവരെയും വിട്ടയച്ചതായി പൊലീസുകാർ അവകാശപ്പെട്ടു.
advertisement
5/7
 അതേസമയം കുടുംബത്തോടൊപ്പം പോകാൻ ആഗ്രഹിക്കുന്നില്ലെന്നും അലിയെ വിവാഹം കഴിക്കുമെന്നും സഹോദരന്റെ സാന്നിധ്യത്തിൽ യുവതി പറഞ്ഞതോടെ ഇവരെഅലിക്കൊപ്പം പോകാൻ അനുവദിച്ചു. വിവാഹത്തിന് എതിർപ്പില്ലെന്ന് യുവതിയുടെ സഹോദരനും അറിയിക്കുകയായിരുന്നു.

6/7
 ഡിസംബർ 4 ന് യുവതി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതിനു പിന്നാലെ ഇവരെ ഖാണാനില്ലെന്നു കാട്ടി കുടുംബം ആസംഗഡിലെ മുബാറക്പൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നതായി സർക്കിൾ ഓഫീസർ പീയൂഷ് കാന്ത് റായ് പറഞ്ഞു. കഴിഞ്ഞ ഒന്നര വർഷമായി ഇരുവര്‍ക്കും പരസ്പരം അറിയാമായിരുന്നതായി അദ്ദേഹം പറഞ്ഞു.

7/7
 ഇവരുടെ ഗ്രാമത്തിലെ ചിലരാണ് ലവ് ജിഹാദ് വിവാഹമെന്ന തെറ്റായ വിവരം നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കസ്റ്റഡിയിൽ വെച്ച് പൊലീസ് പീഡിപ്പിച്ചുവെന്നും ബെൽറ്റ് ഉപയോഗിച്ച് മർദിച്ചുവെന്നുമുള്ള അലിയുടെ ആരോപണങ്ങൾ പൊലീസ് നിഷേധിച്ചു.

PM Modi Address Today| 'തദ്ദേശീയ ഉൽപ്പന്നങ്ങൾ വാങ്ങുക;ആഭ്യന്തര ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുക'; പ്രധാനമന്ത്രി മോദി

  • പ്രധാനമന്ത്രി മോദി സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കാൻ തദ്ദേശീയ ഉൽപ്പന്നങ്ങൾ വാങ്ങണമെന്ന് അഭ്യർത്ഥിച്ചു.

  • ഇന്ത്യയുടെ അഭിവൃദ്ധി സ്വാശ്രയത്വത്തിന്റെ ശക്തിയെ ആശ്രയിച്ചിരിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

  • സ്വദേശി ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിച്ച് വിദേശ വസ്തുക്കളെ ആശ്രയിക്കുന്നത് കുറയ്ക്കണമെന്ന് പ്രധാനമന്ത്രി.

View All
advertisement