TRENDING:

Amit Shah to News18 |'ബംഗാളിൽ മാറ്റമുണ്ടാകും'; അടുത്ത വർഷം സംസ്ഥാനത്ത് ബി.ജെ.പി സർക്കാരുണ്ടാക്കുമെന്ന് അമിത് ഷാ

Last Updated:

CNN-News18 എഡിറ്റർ ഇൻ ചീഫ് രാഹുൽ ജോഷിക്ക് അനുവദിച്ച് പ്രത്യേക അഭിമുഖത്തിലായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ അഭിപ്രായ പ്രകടനം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
advertisement

ന്യൂഡൽഹി: അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ ബി.ജെ.പി സർക്കാരുണ്ടാക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. “ഞങ്ങൾക്ക് ഏറ്റവും നല്ല തെരഞ്ഞെടുപ്പ് ഫലമാകും അടുത്ത വർഷമുണ്ടാകുക. പശ്ചിമ ബംഗാളിൽ മാറ്റമുണ്ടാകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കീഴിൽ ബംഗാളിൽ അടുത്ത വർഷം ബിജെപി അടുത്ത സർക്കാർ രൂപീകരിക്കും" അമിത് ഷാ പറഞ്ഞു. CNN-News18 എഡിറ്റർ ഇൻ ചീഫ് രാഹുൽ ജോഷിക്ക് അനുവദിച്ച് പ്രത്യേക അഭിമുഖത്തിലായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ അഭിപ്രായ പ്രകടനം.

advertisement

"അതൊക്കെ നടക്കും. ബംഗാളിലെ ജനങ്ങൾ തൃണമൂൽ കോൺഗ്രസിനെ ഒഴിവാക്കാനാണ് ആഗ്രഹിക്കുന്നത്. അതാണ് ഇപ്പോൾ ഏറ്റവും പ്രധാനം." മുഖ്യമന്ത്രി സ്ഥാനാർഥി ആരായിരിക്കുമെന്ന ചോദ്യത്തിന് മറുപടിയായി അമിത് ഷാ പറഞ്ഞു.

Also Read 'വാക്സിൻ പുറത്തിറക്കുന്നതു വരെ മാസ്കും സാമൂഹിക അകലവും കോവിഡിന് എതിരായ ആയുധം'; അമിത് ഷാ

ആംഫാൻ ചുഴലിക്കാറ്റിനുശേഷം ബംഗാളിലെ അഴിമതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഷാ പറഞ്ഞു, "ആംഫൻ ചുഴലിക്കാറ്റിന്റെ സമയത്ത് കേന്ദ്രം എല്ലാവിധ സഹായവും നൽകി. ഞങ്ങൾ നൽകിയത് ഉൾപ്പെടെ എല്ലാ സഹായവും അനർഹരുടെ കാകളിലേക്കാണ് എത്തിയത്. ദുരിതാശ്വാസ വിതരണത്തിൽ വൻ അഴിമതിയാണ് നടന്നത്." - അമിത് ഷാ പറഞ്ഞു.

advertisement

കോവിഡ് -19 പകർച്ചവ്യാധി മുഖ്യമന്ത്രി മമത ബാനർജി കൈകാര്യം ചെയ്തതിലും ഷാ അതൃപ്തി പ്രകടിപ്പിച്ചു. പകർച്ചവ്യാധി കൈകാര്യം ചെയ്യുമ്പോൾ സ്വീകരിക്കേണ്ട നടപടികളെടുക്കാൻ അവർക്ക് സാധിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Also Read 'ഇന്ത്യൻ സൈന്യം യുദ്ധത്തിന് തയാർ'; ചൈനയ്ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

40 ശതമാനം വോട്ട് നേടിയ ബിജെപി സംസ്ഥാനത്തെ 42 പാർലമെന്റ് സീറ്റുകളിൽ 18 ലും വിജയിച്ചു. കഴിഞ്ഞ വർഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്റെ മുഖ്യ എതിരാളിയായി ബിജെപി മാറിയിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
Amit Shah to News18 |'ബംഗാളിൽ മാറ്റമുണ്ടാകും'; അടുത്ത വർഷം സംസ്ഥാനത്ത് ബി.ജെ.പി സർക്കാരുണ്ടാക്കുമെന്ന് അമിത് ഷാ
Open in App
Home
Video
Impact Shorts
Web Stories