രമൺ സിങ്, വസുന്ധര രാജെ സിന്ധ്യ, രാധാമോഹൻ സിങ്, ബൈജയന്ത് ജയ് പാണ്ഡെ, രഘുബർ ദാസ്, മുകുൾ റോയ്, രേഖ വർമ, അന്നപൂർണ ദേവി, ഭാരതി ബെൻ ഷിയാൽ, ഡി.കെ അരുണ, ചുബ ആവോ എന്നിവരാണ് ഇന്ന് ചുമതലയേറ്റെടുത്ത ദേശീയ ഉപാധ്യക്ഷൻമർ.
You may also like:ബിനീഷ് കോടിയേരി മെയ് 31നും ആഗസ്റ്റ് 19നും ഇടയ്ക്ക് ലഹരി മരുന്ന് കേസ് പ്രതിയെ വിളിച്ചതിന്റെ കോൾ ലിസ്റ്റ് [NEWS]ആരോഗ്യവകുപ്പിന് പുഴുവരിച്ചു എന്ന് പറയുന്നവരുടെ മനസിനാണ് പുഴുവരിച്ചത്:മുഖ്യമന്ത്രി [NEWS] കേരളത്തില്‍ യുവാക്കളെ കൊന്നൊടുക്കുന്നതിനായി ആസൂത്രിത പദ്ധതി; ആരോപണവുമായി എ.എ റഹിം [NEWS]
advertisement
ഉപാധ്യക്ഷൻമാരെ കൂടാതെ എട്ട് ദേശീയ ജനറൽ സെക്രട്ടറിമാർ, മൂന്ന് ജോയിന്റ് ജനറൽ സെക്രട്ടറിമാർ, 13 ദേശീയ സെക്രട്ടറിമാർ, വിവിധ പോഷക സംഘടന ഉപാധ്യക്ഷൻമാർ എന്നിവരെയാണ് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ പുതിയതായി നിയമിച്ചിട്ടുള്ളത്. ദേശീയ വക്താക്കളുടെ പട്ടികയിൽ കേരളത്തിൽ നിന്ന് ടോം വടക്കൻ ഇടം പിടിച്ചിരുന്നു.
പുതിയ ചുമലത നിർവഹിച്ച് മുന്നോട്ട് പോകാൻ തനിക്ക് എല്ലാവരുടെയും പിന്തുണയും പ്രാർത്ഥനയും വേണമെന്ന് എ.പി അബ്ദുള്ളക്കുട്ടി അഭ്യർത്ഥിച്ചു. ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുമായും മറ്റ് നേതാക്കളുമായും അദ്ദേഹം ചർച്ച നടത്തി. കേരളത്തിലെയും ദക്ഷിണേന്ത്യയിൽ പൊതുവെയും മുസ്ലിം ന്യൂനപക്ഷങ്ങൾക്ക് ഇടയിൽ ബി.ജെ.പി അനുകൂല നിലപാട് ഉണ്ടെന്നും കേരളത്തിലെ പൊരുതുന്ന ബിജെപി പ്രവർത്തകർക്കുള്ള അംഗീകാരമാണ് തന്റെ സ്ഥാനലബ്ധിയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
സംസ്ഥാനരാഷ്ട്രീയത്തിൽ നിന്ന് വിട്ട് ദേശീയരാഷ്ട്രീയത്തിലേക്ക് ഉയർന്നിരിക്കുന്ന അബ്ദുള്ളക്കുട്ടി വീണ്ടും അത്ഭുതക്കുട്ടി ആയിരിക്കുകയാണ്. സിപിഎം എംപിയായും കോൺഗ്രസ് എം എൽ എയായും ഇതിനുമുമ്പ് വിജയിച്ചിട്ടുള്ള അബ്ദുള്ളക്കുട്ടി ഇപ്പോൾ ബിജെപിയിലൂടെ ദേശീയരാഷ്ട്രീയത്തിൽ തന്റെ സാന്നിധ്യം ഉറപ്പിച്ചിരിക്കുകയാണ്. സിപിഎം വിട്ടാണ് അബ്ദുള്ളക്കുട്ടി കോൺഗ്രസിൽ എത്തിയത്. കോൺഗ്രസിൽ എത്തി എം എൽ എ ഒക്കയായെങ്കിലും കഴിഞ്ഞവർഷം കോൺഗ്രസ് നേതൃത്വവുമായി പിണങ്ങി. ഇതിനെ തുടർന്ന് ബിജെപിയിൽ ചേരുകയായിരുന്നു.
എസ് എഫ് ഐ സംസ്ഥാന അധ്യക്ഷനായിരിക്കെ കണ്ണൂരില്‍ മത്സരിക്കാന്‍ വന്നതോടെ അബ്ദുള്ളക്കുട്ടി ‘അദ്ഭുതക്കുട്ടി’യായി. 1999ലെ ഈ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ ആറാം തുടര്‍വിജയം പ്രതീക്ഷിച്ചിറങ്ങിയ മുല്ലപ്പള്ളിയെ 10000ല്‍ പരം വോട്ടുകള്‍ക്കാണ് ഇടതു സ്ഥാനാര്‍ഥിയായ അബ്ദുള്ളക്കുട്ടി പരാജയപ്പെടുത്തിയത്. കന്നി അങ്കത്തില്‍ തന്നെ കണ്ണൂര്‍ കോണ്‍ഗ്രസിന്റെ കോട്ട തകര്‍ത്തു അബ്ദുള്ളക്കുട്ടി. 2004ലെ തെരഞ്ഞെടുപ്പിലും അബ്ദുളളക്കുട്ടി തന്നെ കണ്ണൂരിൽ നിന്ന് പാര്‍ലമെന്റിലേക്ക് പോയി. തുടര്‍ച്ചയായ രണ്ടാം തവണയും അബ്ദുള്ളക്കുട്ടിയോട് തോറ്റത് മുല്ലപ്പള്ളി രാമചന്ദ്രനും.
നരേന്ദ്ര മോദിയുടെ ഗുജറാത്ത് മോഡല്‍ വികസനത്തെ പുകഴ്ത്തിയതോടെ 2009ല്‍ അബ്ദുള്ളക്കുട്ടി സി.പി.എമ്മില്‍ നിന്നും പുറത്തായി. പുറത്താക്കപ്പെട്ട അബ്ദുള്ളക്കുട്ടി നേരെ പോയത് കോണ്‍ഗ്രസിലേക്കായിരുന്നു. ലോക്‌സഭയിലേക്ക് സുധാകരന്‍ തെരഞ്ഞെടുക്കപ്പെട്ട ഒഴിവില്‍ കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ അബ്ദുള്ളക്കുട്ടി യു.ഡി.എഫ് സ്ഥാനാര്‍ഥിയായി. ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് നിയമസഭയില്‍ എത്തിയ അബ്ദുള്ളക്കുട്ടി 2011-ലെ തെരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിച്ചു. 2016-ൽ തെരഞ്ഞെടുപ്പില്‍ തലശേരിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും സിപിഎമ്മിലെ എഎന്‍ ഷംസീറിനോട് തോറ്റു. കഴിഞ്ഞവർഷത്തെ ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ മോദിയെ പുകഴ്ത്തി വീണ്ടും രംഗത്തെത്തി. എന്നാൽ, കോൺഗ്രസ് അച്ചടക്ക നടപടി തുടങ്ങുന്നതിനു മുമ്പേ അബ്ദുള്ളക്കുട്ടി ബിജെപിയിൽ ചേർന്ന് സംസ്ഥാന നേതൃത്വത്തിന്റെ ഭാഗമായി. ബി.ജെ.പി അബ്ദുള്ളക്കുട്ടിയെ ദേശീയ ഉപാധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിച്ചത് കേരളത്തിലെ നേതാക്കളെ പോലും തഴഞ്ഞാണെന്നതും ശ്രദ്ധേയമാണ്.