ബി.ജെ.പിക്ക് പുതിയ ദേശീയ ഭാരവാഹികൾ:എ.പി അബ്ദുള്ളക്കുട്ടി ഉപാധ്യക്ഷൻ; ടോം വടക്കൻ വക്താവ്
ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി രമൺ സിംഗ്, രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, മുൻ കേന്ദ്ര മന്ത്രി രാധാമോഹൻ സിംഗ് തുടങ്ങിയവരും ഉപാധ്യക്ഷൻമാരാകും.

എ.പി അബ്ദുള്ളക്കുട്ടി, ടോം വടക്കൻ
- News18 Malayalam
- Last Updated: September 26, 2020, 4:59 PM IST
ന്യൂഡൽഹി: പുതിയ ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ച് ബി.ജെ.പി. കേരളത്തിൽ നിന്നും എ.പി.അബ്ദുല്ലക്കുട്ടിയാണ് ദേശീയ ഉപാധ്യക്ഷ പട്ടികയിലുള്ളത്. 12 ഉപാധ്യക്ഷന്മാര്‍, 8 ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരെയാണ് പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്. ടോം വടക്കന്‍ ബിജെപി ദേശീയവക്താവാകും. ബെംഗളുരുവുൽ നിന്നുള്ള എം.പി തേജസ്വി സൂര്യയാണ് യുവമോര്‍ച്ച അധ്യക്ഷന്‍.
ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി രമൺ സിംഗ്, രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, മുൻ കേന്ദ്ര മന്ത്രി രാധാമോഹൻ സിംഗ് തുടങ്ങിയവരും ഉപാധ്യക്ഷൻമാരാകും.
23 ദേശീയ വക്താക്കളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പട്ടികയിലാണ് കോൺഗ്രസ് മുൻ ദേശീയ വക്താവായ ടോം വടക്കനെയും ഉൾപ്പെടുത്തിയിരിക്കുന്നത്. രാജ്യസഭാംഗമായ രാജീവ് ചന്ദ്രശേഖറും വക്താക്കളുടെ പട്ടികയിലുണ്ട്.