Also Read-അർദ്ധരാത്രി തനിയെ നീങ്ങുന്ന ബൈക്ക്; 'ഭയപ്പെടുത്തുന്ന' സിസിറ്റിവി ദൃശ്യങ്ങൾ വൈറലാകുന്നു
വിവാഹത്തിന് മുമ്പുള്ള തയ്യാറെടുപ്പുകൾക്കായാണ് സിൽച്ചാറിലെ ഒരു ബ്യൂട്ടിപാർലറിലെത്തിയത്. എന്നാൽ ഫേഷ്യൽ ചെയ്യുന്നതിനായി ബ്ലീച്ച് പുരട്ടിയതോടെ യുവതിയുടെ മുഖമാകെ പൊള്ളിപ്പൊളിയുകയായിരുന്നു. തനിക്കുണ്ടായ അനുഭവം ഫേസ്ബുക്ക് വീഡിയോ വഴി ബിനിത തന്നെയാണ് പങ്കുവച്ചത്. കുറച്ചു വർഷങ്ങൾക്ക് മുമ്പ് തന്‍റെ വിവാഹത്തിനായാണ് അവസാനമായി ബ്യൂട്ടിപാർലർ സന്ദർശിച്ചതെന്ന് പറഞ്ഞാണ് യുവതി വീഡിയോ ആരംഭിക്കുന്നത്. ലിങ്ക് റോഡിലെ 'ശാരദ' എന്ന ബ്യൂട്ടിപാര്‍ലറാണ് യുവതി സന്ദർശിച്ചത്.
advertisement
Also Read-ലൈംഗിക പീഡനം ചെറുത്ത സ്ത്രീയെ ആസിഡ് കുടിപ്പിച്ചു; കുത്തിക്കൊലപ്പെടുത്താനും ശ്രമം
'വിവാഹശേഷം ഇതാദ്യമായാണ് ഒരു ബ്യൂട്ടിപാർലറിലെത്തുന്നത്. ത്രെഡിംഗ് പോലും ചെയ്യാറില്ല. ഇപ്പോൾ ഫേഷ്യൽ ചെയ്യുന്നതിനായാണ് ബ്യൂട്ടി പാർലർ സന്ദർശിച്ചത്. 'ഡീറ്റാൻ ഫേഷ്യൽ' ആണ് നല്ലതെന്നും അവർ നിർദേശിച്ചു. മുഖത്ത് രോമങ്ങളുള്ളത് വാക്സ് ചെയ്തോ ത്രെഡ് ചെയ്തോ നീക്കാമെന്ന നിർദേശം അവർ നൽകിയപ്പോൾ ഞാൻ വിസമ്മതിച്ചു ഇതോടെയാണ് ബ്ലീച്ച് ഇടാമെന്ന് പറഞ്ഞത്. ഞാനത് സമ്മതിക്കുകയും ചെയ്തു. ബ്ലീച്ച് മുഖത്ത് പുരട്ടിയതോടെ തിളച്ച എണ്ണ വീണത് പോലെയാണ് തോന്നിയത്. വേദനയിൽ പുളഞ്ഞ് ഉച്ചത്തിൽ നിലവിളിച്ചതോടെ അവർ മുഖത്ത് പുരട്ടിയത് നീക്കം ചെയ്തു.മുഖത്ത് ഐസ് ബാഗ് വച്ചു എന്നാൽ അപ്പോഴേക്കും വൈകിപ്പോയിരുന്നു'. പൊള്ളിയ പാടുകളുള്ള മുഖം കാട്ടി വീഡിയോയിൽ ബിനിത പറയുന്നു.
Also Read-Aatmanirbharta| 'ആത്മനിർഭരത'; 2020ലെ ഹിന്ദി വാക്കായി ഓക്സഫഡ് തെരഞ്ഞെടുത്തു
മുഖത്തെ പൊള്ളലുകൾ വലുതായതിനാല്‍ ഡോക്ടറുടെ സഹായവും വേണ്ടി വന്നു.പൊള്ളലേറ്റത് തന്നെയെന്ന് ഡോക്ടർമാരും സ്ഥിരീകരിച്ചിട്ടുണ്ട്. മരുന്നുകൾ പുരട്ടുന്നുണ്ടെന്നും പാടുകൾ മായാൻ കാലതാമസം ഉണ്ടാകുമെന്നും യുവതി പറയുന്നു. ഇതിന് പിന്നാലെയാണ് ബ്യൂട്ടി പാർലറിനെതിരെ ഇവർ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.
പാർലർ ഉടമകൾ തീർത്തും നിരുത്തരവാദിത്തപരമായി പെരുമാറിയെന്നാണ് ആരോപണം. മുഖത്ത് പൊള്ളലേറ്റ ശേഷം ഉടമയുമായി ബന്ധപ്പെട്ട് ചിത്രങ്ങളും അയച്ചു കൊടുത്തിരുന്നു. എന്നാൽ തന്നോട് ഖേദം പ്രകടനം നടത്തുന്നത് പോയിട്ട് ഒന്നു പ്രതികരിക്കാൻ പോലും അവർ തയ്യാറായില്ലെന്നും ബിനിത പറയുന്നു. തനിക്ക് സംഭവിച്ചത് പോലെ നാളെ മറ്റൊരാൾക്കും സംഭവിച്ചേക്കാം അതുകൊണ്ടാണ് ഫേസ്ബുക്കിൽ പോസ്റ്റിടാൻ തീരുമാനിച്ചത്. എന്നും ഇവർ കൂട്ടിച്ചേർത്തു.
അതേസമയം സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ബ്യൂട്ടി പാർലർ ഉടമകളിലൊരാളായ ദീപ് ദേബ് റോയ് രംഗത്തെത്തിയിരുന്നു. ദൗർഭാഗ്യകരമായ സംഭവത്തിൽ തനിക്ക് അത്യധികം വേദനയും ഖേദവും ഉണ്ടെന്നായിരുന്നു പ്രതികരണം. സംഭവത്തിൽ ബിനിതയെ തന്നെ പ്രതിസ്ഥാനത്ത് നിർത്തിക്കൊണ്ടായിരുന്നു പാർലർ ഉടമയുടെ പ്രതികരണം. ഡീറ്റാൻ ഫേഷ്യൽ ചെയ്തവർക്ക് ബ്ലീച്ച് ചെയ്യുന്നത് ഉചിതമല്ലെന്ന് പറഞ്ഞെങ്കിലും യുവതിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഇത് ചെയ്തതെന്നാണ് വാദം. എന്നാൽ തന്‍റെ ചർമ്മത്തിന് ദോഷമെന്നറിഞ്ഞിട്ടും അത് ചെയ്യാൻ നിർബന്ധം പിടിക്കാൻ താൻ വിഡ്ഢിയല്ലെന്നായിരുന്നു ബിനിത ഇതിന് മറുപടി നൽകിയത്.