അർദ്ധരാത്രി തനിയെ നീങ്ങുന്ന ബൈക്ക്; 'ഭയപ്പെടുത്തുന്ന' സിസിറ്റിവി ദൃശ്യങ്ങൾ വൈറലാകുന്നു
- Published by:Asha Sulfiker
- news18-malayalam
Last Updated:
ക്യാമറയിൽ പതിഞ്ഞില്ലായിരുന്നുവെങ്കിൽ ഈ സംഭവം ആരും വിശ്വസിക്കില്ലായിരുന്നു എന്ന ക്യാപ്ഷനോടെയാണ് സയ്യിദി ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
എന്തും ഏതും വൈറലാകുന്ന കാലമാണിത്. രസകരവും സങ്കടകരവും ഞെട്ടിപ്പിക്കുന്നതും അമ്പരപ്പിക്കുന്നതും എന്നു വേണ്ട ലോകത്തിലെ ഏത് കോണുകളിൽ നിന്നുള്ള വീഡിയോകള്‍ ആയാലും വ്യാപകമായി തന്നെ പ്രചരിക്കാറുണ്ട്. ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത് അൽപം ഭയം ഉണർത്തുന്ന ഒരു വീഡിയോ ആണ്. ട്വിറ്റർ യൂസറായ അമ്പർ സയ്യിദി എന്നയാൾ പങ്കുവച്ചിരിക്കുന്ന മുപ്പത് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഒരു സിസിറ്റിവി ദൃശ്യമാണ് നെറ്റിസൺസിനെ ഇപ്പോൾ കുഴപ്പിച്ചിരിക്കുന്നത്.
പാർക്ക് ചെയ്തു വച്ചിരിക്കുന്ന ഒരു ബൈക്ക് തനിയെ മുന്നോട്ട് നീങ്ങുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഒരു ഇടുങ്ങിയ തെരുവിൽ വീടിന് മുന്നിലായി പാര്‍ക്ക് ചെയ്തു വച്ചിരിക്കുന്ന രണ്ട് ബൈക്കുകൾ. അതിലൊരു ബൈക്ക് തനിയെ മുന്നോട്ട് നീങ്ങുകയാണ്. വച്ചിരുന്ന സ്ഥലത്ത് നിന്ന് മുന്നോട്ട് പോയി വളഞ്ഞ ശേഷം ഒരു പ്രത്യേക പോയിന്‍റെിൽ നിന്ന് ബൈക്ക് ചരിഞ്ഞു വീഴുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഒരാളെപ്പോലും ആ സമയത്ത് അവിടെ കാണാനില്ലെന്നതാണ് ശ്രദ്ധേയം.
advertisement
ക്യാമറയിൽ പതിഞ്ഞില്ലായിരുന്നുവെങ്കിൽ ഈ സംഭവം ആരും വിശ്വസിക്കില്ലായിരുന്നു എന്ന ക്യാപ്ഷനോടെയാണ് സയ്യിദി ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കൃത്രിമം ഒന്നും നടന്നിട്ടില്ലെങ്കിൽ ഇയാളുടെ ക്യാപ്ഷന്‍ സത്യമെന്ന് വ്യക്തമാക്കുന്ന അൽപം ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ തന്നെയാണ് കാണാൻ കഴിയുന്നതും. ഗുജറാത്തിലെ ഏതോ പ്രദേശത്തു നിന്നുമുള്ള ദൃശ്യങ്ങളാണിതെന്നും റിപ്പോർട്ടുകളുണ്ട്.
कैमरे में कैद हो गया वरना कोई यकीन नहीं करता pic.twitter.com/ebHGTeSQJK
— Amber Zaidi (@Amberological) February 2, 2021
advertisement
നിരവധി ആളുകളാണ് ദൃശ്യങ്ങൾ പങ്കുവച്ചും കമന്‍റുകളിലൂടെയും പ്രതികരിച്ചിരിക്കുന്നത്. ഏതോ അജ്ഞാത ശക്തിയാണെന്നും പ്രേതബാധയാണെന്നുമൊക്കെ ചിലർ പറയുമ്പോൾ തട്ടിപ്പാണെന്നും കൃത്രിമവീഡിയോ ആണെന്നും ചിലർ പ്രതികരിക്കുന്നു. കാറ്റിന്‍റെ ശക്തിയിലാകാം ബൈക്ക് മുന്നോട്ട് നീങ്ങിയതെന്നും ചിലർ പറയുന്നുണ്ട്. ഏതായാലും തനിയെ നീങ്ങുന്ന ബൈക്ക് സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 03, 2021 9:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
അർദ്ധരാത്രി തനിയെ നീങ്ങുന്ന ബൈക്ക്; 'ഭയപ്പെടുത്തുന്ന' സിസിറ്റിവി ദൃശ്യങ്ങൾ വൈറലാകുന്നു