TRENDING:

മതപഠനം സർക്കാർ ചിലവിൽ വേണ്ട: അസമിലെ മദ്രസകളും സംസ്കൃത കേന്ദ്രങ്ങളും റെഗുലർ സ്കൂളുകളാക്കാൻ സർക്കാർ

Last Updated:

സർക്കാർ ഫണ്ടുപയോഗിച്ച് പ്രവർത്തിക്കുന്ന 614 മദ്രസകളും 101 സംസ്കൃത പഠന കേന്ദ്രങ്ങളും ഹൈസ്കൂൾ-ഹയർസെക്കൻഡറി സ്കൂളുകളാക്കി മാറ്റാനാണ് BJPസർക്കാർ നീക്കം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗുവാഹത്തി: സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് മദ്രസകളും സംസ്കൃത പഠന കേന്ദ്രങ്ങളും സാധാരണ സ്കൂളുകളാക്കി പരിഷ്കരിക്കാനൊരുങ്ങി അസം സർക്കാർ. അടുത്ത കുറച്ചു മാസങ്ങൾക്കുള്ളിൽ തന്നെ സർക്കാർ ഫണ്ടുപയോഗിച്ച് പ്രവർത്തിക്കുന്ന 614 മദ്രസകൾ‌ക്കും 101 സംസ്കൃത പഠന കേന്ദ്രങ്ങൾക്കും താഴു വീഴും. ഇവയെ ഹൈസ്കൂൾ-ഹയർസെക്കൻഡറി സ്കൂളുകളാക്കി  മാറ്റാനാണ് തീരുമാനം.
advertisement

Also Read-ഏഴുവയസുകാരിയായ മകളെ തുടർച്ചയായി പീഡിപ്പിച്ചു: പിതാവിന് മരണം വരെ തടവ് വിധിച്ച് കോടതി

മതപരമായ പഠനാവശ്യങ്ങൾക്ക് ‌പൊതുജനങ്ങളുടെ പണം ഉപയോഗിക്കാൻ പാടില്ലെന്ന് അസമിലെ ബിജെപി സർക്കാർ തീരുമാനിച്ചിരുന്നു. ഈ പോളിസി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് വിദ്യാഭ്യാസ-ധനമന്ത്രി ഹിമന്ദ ബിശ്വ ശർമ അറിയിച്ചത്. 'അറബിക് ഉൾപ്പെടെയുള്ള മതപരമായ പാഠങ്ങൾ പഠിപ്പിക്കേണ്ടത് സർക്കാരിന്റെ ജോലിയല്ല. ഇതൊരു മതേതര രാഷ്ട്രമാണ്.. അതുകൊണ്ട് തന്നെ മതപരമായ പഠനങ്ങൾക്ക് സർക്കാർ ധനസഹായം നൽകാനാവില്ല.. സർക്കാരിന് കീഴിലുള്ള മദ്രസകളിൽ മതപഠനം അനുവദിക്കുകയാണെങ്കിൽ സർക്കാർ ധനസഹായത്തോടെ തന്നെ ഗീതയും ബൈബിളും പഠിപ്പിക്കണം..' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

advertisement

Also Read-Also Read-ഭാര്യയുമായി കലഹം: അരിശം തീർക്കാൻ മൂന്നര വയസുള്ള മകളെ പിതാവ് വെള്ളത്തിൽ മുക്കിക്കൊന്നു

മദ്രസകൾക്കായി 3-4 കോടി രൂപയാണ് സർക്കാർ വർഷം തോറും ചിലവഴിക്കുന്നത് അതുപോലെ തന്നെ സംസ്കൃത പഠനകേന്ദ്രങ്ങൾക്കായി ഒരു കോടി രൂപയും. 'ഈ മദ്രസകളിൽ ജോലിചെയ്തിരുന്ന അധ്യാപകർ മറ്റ് ജോലികൾ തിരഞ്ഞ് ആശങ്കപ്പെടേണ്ട കാര്യമില്ല.. അവരുടെ വിരമിക്കൽ സമയം വരെയുള്ള ശമ്പളം സർക്കാർ നൽകുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്കൃത കേന്ദ്രങ്ങളുടെ ധനസഹായവും നിർത്തലാക്കുന്നതോടെ മതപരമായ കാരണങ്ങൾ കൊണ്ടാണ് മദ്രസകൾ പൂട്ടുന്നതെന്ന അഭ്യൂഹങ്ങൾക്ക് വിരാമമാകുമെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു.

advertisement

സ്വാശ്രയ മതപഠന കേന്ദ്രങ്ങൾക്ക് പഴയപടി തന്നെ അവരുടെ പ്രവർത്തനം തുടരാമെന്നും ശർമ അറിയിച്ചിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/India/
മതപഠനം സർക്കാർ ചിലവിൽ വേണ്ട: അസമിലെ മദ്രസകളും സംസ്കൃത കേന്ദ്രങ്ങളും റെഗുലർ സ്കൂളുകളാക്കാൻ സർക്കാർ
Open in App
Home
Video
Impact Shorts
Web Stories