ഏഴുവയസുകാരിയായ മകളെ തുടർച്ചയായി പീഡിപ്പിച്ചു: പിതാവിന് മരണം വരെ തടവ് വിധിച്ച് കോടതി

Last Updated:

രണ്ട് മാസം പ്രായമുള്ളപ്പോൾ‌ തന്നെ അമ്മയെ നഷ്ടപ്പെട്ട കുഞ്ഞ് അച്ഛന്റെ സംരക്ഷണയിലായിരുന്നു. രക്ഷകനാകേണ്ടിയിരുന്ന പിതാവ് തന്നെയാണ് മകളെ ചെറുപ്രായത്തിൽ തന്നെ അതിക്രൂരമായി പീഡിപ്പിക്കാൻ ആരംഭിച്ചത്

ജയ്പൂർ: അമ്മ മരിച്ച സ്വന്തം മകളെ ആവർത്തിച്ച് പീഡിപ്പിച്ച പിതാവിന് മരണം വരെ തടവ് ശിക്ഷ വിധിച്ച് കോടതി. രാജസ്ഥാൻ ഝൽവറിലെ പ്രത്യേക പോക്സോ കോടതിയുടെതാണ് ഉത്തരവ്. IPC-പോക്സോ വകുപ്പുകൾ പ്രകാരം കുറ്റം ചുമത്തിയ പ്രതിക്ക് 70000 രൂപ പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്.
2017 ലാണ് തനിക്ക് പിതാവിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം കുട്ടി വെളിപ്പെടുത്തുന്നത്. കുട്ടി പഠിച്ചുകൊണ്ടിരുന്ന അംഗനവാടിയിലെ ജീവനക്കാരിയോട് സംഭവങ്ങൾ പറഞ്ഞതോടെയാണ് പിതാവിന്റെ ക്രൂരത പുറത്തു വന്നത്. കുഞ്ഞിൽ നിന്ന് വിവരങ്ങൾ അറിഞ്ഞ അംഗനവാടി ജീവനക്കാർ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് ശിശുക്ഷേമ സമിതിയും സംഭവത്തിൽ ഇടപെട്ടു. തനിക്ക് നേരിടേണ്ടി വന്ന പീഡനങ്ങൾ കുട്ടി സമിതിയോടും വിവരിച്ചു.
advertisement
കുട്ടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് ശിശുക്ഷേമ സമിതി പിതാവിന്റെ പക്കൽ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തുകയും അയാൾക്കെതിരെ പരാതി നൽകുകയും ചെയ്തു. 2017 ഡിസംബറിലാണ് മകളെ ബലാത്സംഗം ചെയ്തു എന്നാരോപിച്ച് ഇയാൾക്കെതിരെ പരാതി സമർപ്പിച്ചത്. കുട്ടിയുടെ മുത്തശ്ശി ഉൾപ്പെടെ 26 സാക്ഷികളെ കേസിൽ വിസ്തരിച്ചിരുന്നു.
രണ്ട് മാസം പ്രായമുള്ളപ്പോൾ‌ തന്നെ അമ്മയെ നഷ്ടപ്പെട്ട കുഞ്ഞ് അച്ഛന്റെ സംരക്ഷണയിലായിരുന്നു. രക്ഷകനാകേണ്ടിയിരുന്ന പിതാവ് തന്നെയാണ് മകളെ ചെറുപ്രായത്തിൽ തന്നെ അതിക്രൂരമായി പീഡിപ്പിക്കാൻ ആരംഭിച്ചത്. അത്യന്തം വെറുപ്പുളവാക്കുന്നതും ലജ്ജാകരവുമായ പ്രവൃത്തിയാണ് മകൻ ചെയ്തതെന്നാണ് ഇയാളുടെ അമ്മയും കോടതിയിൽ മൊഴി നൽകിയത്. ഇതിന് പിന്നാലെയാണ് മരണം വരെ തടവിന് വിധിച്ചു കൊണ്ടുള്ള ശിക്ഷാ വിധി കോടതി പ്രഖ്യാപിച്ചത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഏഴുവയസുകാരിയായ മകളെ തുടർച്ചയായി പീഡിപ്പിച്ചു: പിതാവിന് മരണം വരെ തടവ് വിധിച്ച് കോടതി
Next Article
advertisement
എ ഐ ഓഫർ നവീകരിച്ച് Jio; ജെമിനി 3 ഇനി എല്ലാ 5ജി ഉപയോക്താക്കൾക്കും
എ ഐ ഓഫർ നവീകരിച്ച് Jio; ജെമിനി 3 ഇനി എല്ലാ 5ജി ഉപയോക്താക്കൾക്കും
  • ജിയോ 5ജി ഉപയോക്താക്കൾക്ക് ജെമിനി 3 എ ഐ മോഡൽ സൗജന്യമായി ലഭ്യമാകും.

  • ജിയോ 5ജി ഉപയോക്താക്കൾക്ക് 18 മാസത്തേക്ക് ഗൂഗിൾ എ ഐ പ്രോ സേവനം സൗജന്യമായി ലഭിക്കും.

  • ജിയോയുടെ ഗൂഗിൾ പ്രോ ആനുകൂല്യം ഇനി എല്ലാ 5ജി ഉപയോക്താക്കൾക്കും ലഭ്യമാണ്.

View All
advertisement