TRENDING:

നവംബറിനുശേഷം രാജ്യസഭയിൽ ബിജെപിക്ക് മുൻതൂക്കം; പ്രതിപക്ഷത്തിന് 9 സീറ്റുകൾ കുറയും

Last Updated:

നവംബറിൽ 11 ഒഴിവുകളാണ് രാജ്യസഭയിൽ ഉണ്ടാകുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ കാർഷിക ബില്ലുകളുമായി ബന്ധപ്പെട്ട പ്രതിപക്ഷ പ്രതിഷേധം രാജ്യസഭയിൽ ശക്തമായിരുന്നു. എന്നാൽ ബിജെപി ഇപ്പോൾ ആത്മവിശ്വാസത്തിലാണ്. നവംബർ കഴിയുന്നതോടെ പാർലമെന്റിന്റെ ഉപരിസഭയിൽ തങ്ങളുടെ സീറ്റുകൾ വർധിക്കുമെന്നതാണ് ഇതിന് കാരണം. നവംബറിൽ 11 ഒഴിവുകളാണ് രാജ്യസഭയിൽ ഉണ്ടാകുന്നത്. 245 അംഗ രാജ്യസഭയിൽ ബിജെപിക്ക് പകുതി അംഗങ്ങൾപോലുമില്ല. ഒഴിവുവരുന്ന 11 സീറ്റുകളിൽ മൂന്നെണ്ണം ബിജെപിയുടേതാണ്. ബാക്കി സീറ്റുകൾ പ്രതിപക്ഷ കക്ഷികളുടേതാണ്. ഇതിൽ പത്ത് സീറ്റുകളും ഉത്തർപ്രദേശിൽ നിന്നുള്ളതാണ്. ഒന്ന് ഉത്തരാഖണ്ഡിൽ നിന്നും.
advertisement

Also Read- കശ്മീർ പരാമർശം: യുഎന്നിലെ ഇമ്രാൻ ഖാന്റെ പ്രസംഗത്തിനിടെ ഇന്ത്യൻ പ്രതിനിധി ഇറങ്ങിപ്പോയി

കാർഷിക ബില്ലുകൾ ശബ്ദവോട്ടോടെയാണ് രാജ്യസഭയിൽ പാസാക്കിയത്. ഭേദഗതി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾ ശക്തമായ പ്രതിഷേധമാണ് രാജ്യസഭയിൽ ഉയർത്തിയത്. ബിജെപിയുടെ സഖ്യകക്ഷിയായ ശിരോമണി അകാലിദളും ബില്ലിനെ എതിർത്തു. ക്യാബിനറ്റ് മന്ത്രി ഹർസിമ്രത് കൗർ ബാദൽ രാജിവെക്കുകയും ചെയ്തിരുന്നു. കർഷകരുടെ സാമ്പത്തിക നിലവാരം മെച്ചപ്പെടുത്താനുള്ള വ്യവസ്ഥകളാണ് ബില്ലിലുള്ളതെന്നാണ് ബിജെപിയുടെ അവകാശ വാദം. ലോക്സഭയിൽ ഭൂരിപക്ഷമുള്ളതിനാൽ ബില്ലുകൾ എളുപ്പത്തിൽ പാസാക്കാനാകുമായിരുന്നു. എന്നാൽ രാജ്യസഭയിൽ അതായിരുന്നില്ല സ്ഥിതി. മികച്ച ഫ്ലോർ മാനേജ്മെന്റിലൂടെയായിരുന്നു ഇതുവരെ ബിജെപി രാജ്യസഭ എന്ന കടമ്പ കടന്നത്.

advertisement

Also Read- IPL 2020| ഞാൻ പറഞ്ഞതിലെന്താണ് സെക്സിസം? വിശദീകരണവുമായി സുനിൽ ഗാവസ്കർ

നവംബറിൽ തങ്ങളുടെ അംഗസംഖ്യ വർധിക്കുന്നതോടെ രാജ്യസഭയിൽ ബില്ലുകൾ പാസാക്കുക കുറച്ചുകൂടി എളപ്പുമാകുമെന്നാണ് ബിജെപി കരുതുന്നത്. നിലവിൽ 243 അംഗങ്ങളാണ് ആകെയുള്ളത്. രണ്ട് സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. കേവല ഭൂരിപക്ഷം വേണമെങ്കിൽ 122 സീറ്റുകൾ വേണം. എന്നാൽ ഇപ്പോൾ ബിജെപിക്ക് 86 അംഗങ്ങൾ മാത്രമാണുള്ളത്. സഖ്യകക്ഷികളായ ജനതാദൾ യു- 5, ലോക് ജൻശക്തി പാർട്ടി, റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ- 1, ശിരോമണി അകാലിദൾ- 2 എന്നിങ്ങനയാണ് സഖ്യകക്ഷികളുടെ നില. കൂടാതെ ഒറ്റ അംഗങ്ങൾ മാത്രമുള്ള നാഷണൽ പീപ്പിൾസ് പാർട്ടി, അസം ഗണപരിഷത്, നാഗ പീപ്പിൾസ് ഫ്രണ്ട് എന്നീ കക്ഷികളുടെ പിന്തുണയും ബിജെപിക്കുണ്ട്.

advertisement

Also Read- കോവിഡ് കേന്ദ്രത്തിലെ വൈറലായ ഡാൻസ്; ശൂചീകരണ പ്രവർത്തനത്തിനെത്തിയ നൃത്താധ്യാപകൻ ഇവിടെയുണ്ട്

ബിജു ജനതാദൾ (9), എഐഎഡിഎംകെ (9), വൈഎസ്ആർ കോൺഗ്രസ് (6) പാർട്ടി തുടങ്ങിയ കക്ഷികൾ സർക്കാരിനെ പിന്തുണക്കുന്നവരാണ്. കോൺഗ്രസും തൃണമൂൽ കോൺഗ്രസുമാണ് രാജ്യസഭയിലെ രണ്ടാമത്തെയും മൂന്നാമത്തെയും പാർട്ടികൾ. കോൺഗ്രസിന് 40 ഉം തൃണമൂൽ കോൺഗ്രസിന് 13ഉം സീറ്റുകളാണുള്ളത്. ആംആദ്മി പാർട്ടി (3), ഡിഎംകെ (7), ശിവസേന (3), ടിഡിപി (1), സമാജ് വാദി പാർട്ടി (8), ആർജെഡി (5) എന്നീ കക്ഷികൾ പ്രതിപക്ഷ നിരയിലാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നവംബർ കഴിയുന്നതോടെ കോൺഗ്രസിനും ബിഎസ്പിക്കും രണ്ട് അംഗങ്ങളെ വീതം നഷ്ടമാകും. സമാജ് വാദി പാർട്ടിക്ക് നഷ്ടമാകുന്നത് നാല് അംഗങ്ങളെയാണ്.  പ്രതിപക്ഷ നിരയിൽ 9 അംഗങ്ങളുടെ കുറവുണ്ടാകും. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള വിടവ് കുറയുമെന്ന് അർത്ഥം. ഇത് ബില്ലുകൾ പാസാക്കി എടുക്കുന്നത് എളുപ്പമാക്കുമെന്നാണ് ബിജെപി കരുതുന്നത്. എന്നാലും കേവല ഭൂരിപക്ഷം ഇല്ലാത്തിടത്തോളം കാലം നിർണായക ഘട്ടങ്ങളിൽ കക്ഷികളെ ഒപ്പം നിർത്താനുള്ള പരിശ്രമം ഇനിയും തുടരേണ്ടിവരുമെന്ന് സാരം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
നവംബറിനുശേഷം രാജ്യസഭയിൽ ബിജെപിക്ക് മുൻതൂക്കം; പ്രതിപക്ഷത്തിന് 9 സീറ്റുകൾ കുറയും
Open in App
Home
Video
Impact Shorts
Web Stories