advertisement

Agriculture Bill 2020| കേന്ദ്രത്തിന്‍റെ കാർഷിക ബില്ലുകൾക്കെതിരേ കേരളം സുപ്രീം കോടതിയിലേക്ക്

Last Updated:

കാർഷിക ബില്ലുകൾ ഗുരുതരമായ ഭരണഘടനാ പ്രശ്നം ഉയർത്തുന്നു എന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനം സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

തിരുവനന്തപുരം: പാർലമെൻ്റ് പാസാക്കിയ കാർഷിക ബില്ലുകൾക്ക് എതിരെ സംസ്ഥാനം നിയമ പോരാട്ടത്തിന്. ബില്ലുകൾക്കെതിരേ സുപ്രീം കോടതിയെ സമീപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കാർഷിക ബില്ലുകൾ ഗുരുതരമായ ഭരണഘടനാ പ്രശ്നം ഉയർത്തുന്നു എന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനം സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
ബില്ലുകൾക്കെതിരേ ദേശിയതലത്തിൽ പ്രക്ഷോഭം ശക്തി പ്രാപിക്കുന്നതും ഇത്തരമൊരു ആലോചനയ്ക്ക് സർക്കാരിനെ പ്രേരിപ്പിച്ചു.  അഡിഷണൽ അഡ്വക്കേറ്റ് ജനറലിൽ നിന്ന് സർക്കാർ നിയമോപദേശം തേടിയിരുന്നു. ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിലുളള വിഷയമാണ് കൃഷി. അതിനാൽ സംസ്ഥാനങ്ങളുമായി ചർച്ച ചെയ്യാതെ ബിൽപാസാക്കിയത്  ഗുരുതരമായ ഭരണഘടനാ പ്രശ്നംഉയർത്തുന്നു എന്നാണ് നിയമോപദേശം.
advertisement
Also Read- അട്ടപ്പാടിയിൽ നിന്ന് ഐഐടിയിലേക്ക്; നാടിന്റെ അഭിമാനമായി കൃഷ്ണദാസ്
നേരത്തെ കേന്ദ്രം കൊണ്ടു വന്ന എ എം പി സി  ആക്ട്  കേരളവും ബിഹാറുംഅടക്കം എട്ടു സംസ്ഥാനങ്ങൾ അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഇപ്പോൾ രാജ്യസഭ പാസാക്കിയ ബില്ലുകളെയും നിയമപരമായി ചോദ്യം ചെയ്യാനാകുമെന്നാണ് വിലയിരുത്തൽ. കർഷക വിരുദ്ധമെന്ന വിമർശനം നേരിടുന്ന നിയമ നിർമാണത്തിനെതിരേയുള്ള നിയമ പോരാട്ടം ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുമെന്നാണ് സർക്കാരിൻ്റെ പ്രതീക്ഷ.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Agriculture Bill 2020| കേന്ദ്രത്തിന്‍റെ കാർഷിക ബില്ലുകൾക്കെതിരേ കേരളം സുപ്രീം കോടതിയിലേക്ക്
Next Article
advertisement
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ‌ BJP- JD(S) പ്രതിഷേധം
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് BJP- JD(S) പ്രതിഷേധം
  • കർണാടക എക്സൈസ് വകുപ്പിൽ 6,000 കോടി രൂപയുടെ അഴിമതി ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി

  • മദ്യഷോപ്പ് ലൈസൻസ് അനുവദിക്കുന്നതിൽ വൻതോതിൽ കൈക്കൂലി ആരോപിച്ച് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു

  • പ്രതിപക്ഷം നിയമസഭയിൽ കുത്തിയിരിപ്പ് സമരം തുടരുന്നു, ഓഡിയോ തെളിവുകളും ലോകായുക്തയിൽ പരാതി നൽകിയിട്ടുണ്ട്

View All
advertisement