advertisement

Agriculture Bill 2020| എംപിമാരുടെ സസ്പെൻഷൻ: ഒറ്റക്കെട്ടായി പ്രതിപക്ഷം; രാജ്യസഭാ നടപടികൾ ബഹിഷ്കരിച്ചു

Last Updated:

ക്ഷമാപണം നടത്തിയാൽ സസ്പെൻഷൻ പിൻവലിക്കാമെന്ന് പാർലമെന്ററികാര്യമന്ത്രി

ന്യൂഡൽഹി: രാജ്യസഭയിൽ  എട്ട് എംപിമാരെ സസ്പെന്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ കക്ഷികൾ രാജ്യസഭാ നടപടികൾ ബഹിഷ്കരിച്ചു. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സസ്പെൻഷൻ പിൻവലിക്കണമെന്ന ആവശ്യം അംഗീകരിക്കാമെന്നും എന്നാൽ ചെയ്ത നടപടിയിൽ എംപിമാർ മാപ്പ് പറയണമെന്ന് സർക്കാരും ആവശ്യപ്പെട്ടു.
എംപിമാരെ സസ്പെന്റ് ചെയ്ത നടപടി പിൻവലിക്കാൻ തയാറാണെന്നും എന്നാൽ എംപിമാർ സഭയിൽ ക്ഷമാപണം നടത്തണമെന്നും പാർലമെന്ററി കാര്യമന്ത്രി പ്രൽഹാദ് ജോഷി പറഞ്ഞു. ഉപാധികൾ അംഗീകരിക്കാൻ തയാറായാൽ കാർഷിക ബില്ലിന്മേൽ ചർച്ചകൾക്ക് തയാറാണെന്നും മന്ത്രി പറഞ്ഞു. സസ്പെൻഷൻ പിൻവലിക്കണമെന്നും പ്രതിപക്ഷത്തിന് വേണ്ടി ക്ഷമാപണം നടത്താൻ തയാറാണെന്നും സമാജ് വാദി പാർട്ടിയുടെ രാംഗോപാൽ യാദവ് പറഞ്ഞു.
advertisement
Also Read- ഈ സ്നേഹം വേറെ ലെവൽ; സമരം ചെയ്യുന്ന എംപിമാരെ ചായയുമായി കാണാനെത്തിയ രാജ്യസഭാ ഉപാധ്യക്ഷൻ
കാർഷിക ബില്ലുകൾ പാസ്സാക്കുന്നതിനിടെയുള്ള 'മോശം' പെരുമാറ്റത്തിന് തിങ്കളാഴ്ചയാണ് എട്ട് എംപിമാരെ സസ്പെൻഡ് ചെയ്തത്. തൃണമൂൽ കോൺഗ്രസ് എംപി ഡെറെക് ഒബ്രെയിൻ, ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിങ്, കോൺഗ്രസ് എംപി രാജീവ് സതവ്, സിപിഎം എംപി കെ കെ രാഗേഷ് എന്നിവർ സഭ വിട്ടുപോകാൻ വിസമ്മതിച്ചിരുന്നു. തുടർന്ന് എളമരം കരീമും രാഗേഷും അടക്കം സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർ രാത്രിയിലുടനീളം പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധം തുടർന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പ്രതിപക്ഷ കക്ഷികൾ നിവേദനം സമർപ്പിച്ചിട്ടുണ്ട്.
advertisement
സർക്കാർ നിശ്ചയിക്കുന്ന മിനിമം താങ്ങുവിലയ്ക്ക് താഴെ സ്വകാര്യ കമ്പനികൾ കർഷകരില്‍ നിന്ന് ഭക്ഷ്യധാന്യങ്ങൾ ശേഖരിക്കില്ലെന്ന് ഉറപ്പാക്കുന്ന ബിൽ കൊണ്ടുവരണമെന്നും ശൂന്യവേളയ്ക്ക് ശേഷം സംസാരിച്ച ഗുലാംനബി ആസാദ് ആവശ്യപ്പെട്ടു. സമയാസമയങ്ങളിൽ സർക്കാർ താങ്ങുവില നിശ്ചയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Agriculture Bill 2020| എംപിമാരുടെ സസ്പെൻഷൻ: ഒറ്റക്കെട്ടായി പ്രതിപക്ഷം; രാജ്യസഭാ നടപടികൾ ബഹിഷ്കരിച്ചു
Next Article
advertisement
അഞ്ചുവർഷം മുമ്പ് യുഡിഎഫിന് കുറഞ്ഞ വോട്ടുകൾക്ക് നഷ്ടമായ ഈ 30 മണ്ഡലങ്ങൾ തിരിച്ചു പിടിക്കാൻ കഴിയുമോ?
അഞ്ചുവർഷം മുമ്പ് യുഡിഎഫിന് കുറഞ്ഞ വോട്ടുകൾക്ക് നഷ്ടമായ ഈ 30 മണ്ഡലങ്ങൾ തിരിച്ചു പിടിക്കാൻ കഴിയുമോ?
  • യുഡിഎഫ് ഭരണം പിടിക്കാൻ 30 മണ്ഡലങ്ങൾ തിരിച്ചു പിടിക്കാൻ ലക്ഷ്യമിടുന്നതായി വി ഡി സതീശൻ പറഞ്ഞു

  • 2021ലെ തിരഞ്ഞെടുപ്പിൽ കുറഞ്ഞ വോട്ടുകൾക്ക് നഷ്ടമായ 30 മണ്ഡലങ്ങൾ യുഡിഎഫ് തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നു

  • 140 അംഗങ്ങളുള്ള നിയമസഭയിൽ ഭരണം നേടാൻ യുഡിഎഫ് നിലവിലെ സീറ്റുകൾ നിലനിർത്തി 71 സീറ്റ് നേടണം

View All
advertisement