കശ്മീർ പരാമർശം: യുഎന്നിലെ ഇമ്രാൻ ഖാന്റെ പ്രസംഗത്തിനിടെ ഇന്ത്യൻ പ്രതിനിധി ഇറങ്ങിപ്പോയി

Last Updated:

യുഎൻ ജനറൽ അസംബ്ലിയെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും.

ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭയുടെ 75ാം ജനറൽ അസംബ്ലിയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസംഗം ഇന്ത്യ ബഹിഷ്കരിച്ചു. ന്യൂയോർക്കിൽ സമ്മേളനം നടന്ന ഹാളിൽ ഇമ്രാൻഖാന്റെ റെക്കോർഡ് ചെയ്ത പ്രസംഗം കേൾപ്പിക്കുന്നതിനിടെ വെള്ളിയാഴ്ചയാണ് ഇന്ത്യൻ പ്രതിനിധി ഇറങ്ങിപ്പോയത്. 2010 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥൻ മിജിറ്റോ വിനിറ്റോയാണ് ഹാളിലെ വലിയ സ്ക്രീനിൽ ഇമ്രാൻ ഖാന്റെ പ്രസംഗം നടക്കുന്നതിനിടെ മുന്നിലിരുന്ന പേപ്പറുകളുമടുത്ത് ഹാൾ വിട്ടത്.
ഇമ്രാൻഖാൻ കശ്മീർ വിഷയം ഉന്നയിക്കുകയാണ്. സമീപകാലത്തെ ഇന്ത്യക്കെതിരെ നിരവധി വിഷയങ്ങളിൽ വിമർശനവുമായി ഇമ്രാൻ ഖാൻ രംഗത്തെത്തിയിരുന്നു. ഇമ്രാൻ ഖാന്റെ പ്രസംഗത്തിന് പിന്നാലെ യുഎന്നിലെ ഇന്ത്യയുടെ സ്ഥിര പ്രതിനിധിയായ ടിഎസ് തിരുമൂര്‍ത്തി ട്വീറ്ററിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ചു. പാക് പ്രധാനമന്ത്രിയുടെ പരാമർശനത്തിന് ശരിയായ മറുപടി നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
advertisement
Also Read-  ചെന്നൈക്ക് വീണ്ടും തോൽവി; ഡല്‍ഹിക്ക് 44 റണ്‍സിന്‍റെ തകര്‍പ്പന്‍ വിജയം
യുഎന്നിന്റെ 75ാം ജനറൽ അസംബ്ലിയിലെ പാക് പ്രസിഡന്റിന്റെ വിലകുറഞ്ഞ നയതന്ത്ര പ്രസ്താവന. ദുഷിച്ച കാപട്യങ്ങളുടെ മറ്റൊരു നീണ്ട പട്ടിക, വ്യക്തിപരമായ ആക്രമണങ്ങൾ, യുദ്ധവിലാപം, സ്വന്തം ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ഉപദ്രവങ്ങൾ, അതിർത്തി കടന്നുള്ള തീവ്രവാദ പ്രവർത്തനങ്ങൾ. ശക്തമായ തിരിച്ചടിക്കായി സജ്ജമായിരിക്കുക- അദ്ദേഹം ട്വീറ്റ് ചെയ്തു.
advertisement
യുഎൻ ജനറൽ അസംബ്ലിയെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും. ഇന്ത്യന്‍ സമയം വൈകുന്നേരം 6.30നാണ് പ്രസംഗം. മുന്‍കൂട്ടി തയാറാക്കിയ വീഡിയോയിലൂടെയായിരിക്കും പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്യുക.
അതേസമയം, യോഗത്തിൽ ഇന്ത്യൻ പ്രതിനിധിയും വിദേശകാര്യമന്ത്രാലയം ജോയിന്റ് സെക്രട്ടറിയുമായ മഹാവീർ സ്വിംഗിയും പാകിസ്ഥാനെതിരെ രംഗത്തെത്തിയിരുന്നു. പകർച്ചവ്യാധിയെ നേരിടാൻ ലോകം ഒറ്റക്കെട്ടായി കൈകോർക്കുമ്പോൾ പാകിസ്ഥാൻ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ഇന്ത്യയ്‌ക്കെതിരെ അടിസ്ഥാനരഹിതവും നിന്ദ്യവുമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുകയാണെന്ന് സ്വിംഗ്വി പറഞ്ഞു. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്ന പാക് നടപടി ദൗർഭാഗ്യകരമാണെന്നും സ്വിംഗ്വി കുറ്റപ്പെടുത്തി.
മലയാളം വാർത്തകൾ/ വാർത്ത/World/
കശ്മീർ പരാമർശം: യുഎന്നിലെ ഇമ്രാൻ ഖാന്റെ പ്രസംഗത്തിനിടെ ഇന്ത്യൻ പ്രതിനിധി ഇറങ്ങിപ്പോയി
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement