കോവിഡ് കേന്ദ്രത്തിലെ വൈറലായ ഡാൻസ്; ശൂചീകരണ പ്രവർത്തനത്തിനെത്തിയ നൃത്താധ്യാപകൻ ഇവിടെയുണ്ട്
- Published by:Rajesh V
- news18-malayalam
Last Updated:
പി പിഇ കി്റ്റ് ധരിച്ച് ചികിത്സാ കേന്ദ്രത്തിലെ നൃത്തം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
വയനാട്ടിൽ കോവിഡ് 19 രോഗികളുടെ മുൻപിൽ നൃത്തം ചെയ്ത് അവരുടെ മാനസിക സമ്മർദ്ദം കുറക്കുന്നതിനായി ശ്രമിച്ച ശുചീകരണ സേവനത്തിനെത്തിയ യുവാവിന്റെ നൃത്തമാണ് സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്. സുൽത്താൻ ബത്തേരിയിലെ പ്രാഥമിക കോവിഡ് ചികിത്സാകേന്ദ്രമായ സെ്ന്റ്‌മേരീസ് ഹയർസെക്കന്ററി സ്‌കൂളിലാണ് ക്ലീനിങ് ജീവനക്കാരനായി സേവനം ചെയ്ത ക്ലിന്റൺ റാഫേൽ നൃത്തച്ചുവടുകളുമായി എത്തി ശ്രദ്ധേയനായത്.
പി പിഇ കി്റ്റ് ധരിച്ച് ചികിത്സാ കേന്ദ്രത്തിലെ നൃത്തം ചെയ്യുന്ന ക്ലിന്റൺ റാഫേലിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഹരികൃഷ്ണൻസ് എന്ന സിനിമയിലെ 'സമയമിതപൂർവ സായാഹ്നം' എന്ന പാട്ടിനാണ് ക്ലിന്റൺ ചുവടുവെച്ചത്.
Also Read- കൈവിട്ടോ കോവിഡ് ബാധ? സംസ്ഥാനത്ത് 6477 പേര്ക്ക് കൂടി കോവിഡ്; സമ്പര്ക്കത്തിലൂടെ 5418 പേര്ക്ക്
advertisement
കോവിഡ് 19 പോസിറ്റീവായതിനാൽ പ്രിയപ്പെട്ടവരെയും വീടും വീട്ട് കോവിഡ് സെന്ററുകളിലെത്തി ചികിത്സയിൽ കഴിയുന്നവരുടെ മാനസിക സമ്മർദ്ദം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ക്ലിന്റൺ റാഫേൽ ഇവർക്ക് മുന്നിൽ ഈ വേഷത്തിൽ നൃത്തം ചെയ്തത്. സുൽത്താൻ ബത്തേരി കൈപ്പഞ്ചേരി സ്വദേശിയായ ഇദ്ദേഹം സെന്റ്‌മേരീസ് ഹയർസെക്കന്ററി സ്‌കൂളിൽ സജ്ജീകരിച്ച കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ ക്ലീനിംഗ് ജീവനക്കരനാണ്.
പത്തു ദിവസത്തെ സന്നദ്ധ സേവനത്തിന് ശേഷം മടങ്ങുന്ന സാഹചര്യത്തിലാണ് രോഗികൾക്കായി ഇദ്ദേഹം പിപിഇ കിറ്റ് ധരിച്ച് നൃത്തചുവടുകളുമായി രംഗത്തെത്തിയത്. നൃത്ത അധ്യാപകൻ കൂടിയായ ക്ലിന്റൺ റാഫേൽ. മീനങ്ങാടി, മാനന്തവാടി തരുവണ, എറണാകുളം എന്നിവിടങ്ങളിൽ നൃത്ത സ്‌കൂളുകളിലെ അധ്യാപകനും കൂടിയാണ് .
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 26, 2020 6:33 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കോവിഡ് കേന്ദ്രത്തിലെ വൈറലായ ഡാൻസ്; ശൂചീകരണ പ്രവർത്തനത്തിനെത്തിയ നൃത്താധ്യാപകൻ ഇവിടെയുണ്ട്