അതേസമയം പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് സിബിഎസ്ഇയുടെ രണ്ടു നിര്‍ദേശങ്ങള്‍ യോഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെച്ചു. ഒന്നാമതായി പ്രധാന വിഷയങ്ങളില്‍ മാത്രം പരീക്ഷ നടത്തുക. ഓരോ വിദ്യാര്‍ത്ഥികള്‍ക്കും ആറു വിഷയങ്ങളാണ് പ്ലസ് ടു ക്ലാസിലുള്ളത്. ഇതില്‍ നാലു വിഷയങ്ങളില്‍ മാത്രം പരീക്ഷ നടത്തുക. ഇതിലെ മികവ് പരിഗണിച്ച് മറ്റുള്ളവയ്ക്ക് മാര്‍ക്ക് നല്‍കുക.
advertisement
പ്രധനവിഷയങ്ങളുടെ പരീക്ഷ സമയം ചുരുക്കി നടത്തുകയെന്നതാണ് രണ്ടാമത്തെ നിര്‍ദേശം. മൂന്നുമണിക്കൂറുള്ള പരീക്ഷ ഒബ്ജക്ടീവ് ചോദ്യങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി ഒന്നരമണിക്കൂറായി കുറയ്ക്കുക. ഇത്തരത്തിലാണെങ്കില്‍ പരീക്ഷ 45 ദിവസങ്ങള്‍ കൊണ്ട് നടപടികള്‍ പൂര്‍ത്തികരിക്കാന്‍ സാധിക്കുമെന്നാണ് സിബിഎസ്ഇയുടെ വിലയിരുത്തല്‍.
അതേസമയം പരീക്ഷ സെപ്റ്റംബറില്‍ നടത്തണമെന്ന് ചില സംസ്ഥാനങ്ങള്‍ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പരീക്ഷ റദ്ദാക്കണമെന്നാണ് ഡല്‍ഹിയും, മഹാരാഷ്ട്രയും ആവശ്യപ്പെട്ടത്. ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്തണമെന്ന് ഈ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടത്.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്ക്, മുന്‍ എച്ച്ആര്‍ഡി മന്ത്രിയും വനിതാ-ശിശുവികസന മന്ത്രിയുമായ സ്മൃതി ഇറാനി, കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കര്‍ എന്നിവര്‍ പങ്കെടുക്കുന്നത്.
അതേസമയം ബോര്‍ഡ് പരീക്ഷയ്ക്ക് മുന്‍പേ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് വാക്സിന്‍ നല്‍കണമെന്ന് ഡല്‍ഹി വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദിയ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്ക് നടത്തിയ യോഗത്തിലാണ് സിസോദിയ ആവശ്യം ഉന്നയിച്ചത്. കുട്ടികളുടെ സുരക്ഷയാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ഗണന വാക്സിനേഷനാണെന്ന് സിസോദിയ പറഞ്ഞു.
വാക്സിന്‍ നല്‍കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഫൈസറുമായി സംസാരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം 90 ശതമാനം പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളും 18 വയസില്‍ താഴെയായതിനാല്‍ അവര്‍ക്ക് കോവാക്സിന്‍, കോവിഷീല്‍ഡ് വാക്സിന്‍ നല്‍കുന്നതിനായി വിദഗ്ധരുടെ അഭിപ്രായം തേടണമെന്ന് സിസോദിയ നിര്‍ദേശിച്ചു.