HOME /NEWS /Corona / Covid 19| സംസ്ഥാനത്ത് 188 കോവിഡ് മരണം; 25,820 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.81

Covid 19| സംസ്ഥാനത്ത് 188 കോവിഡ് മരണം; 25,820 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.81

Covid 19 in kerala

Covid 19 in kerala

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,205 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.81 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,87,94,256 സാമ്പിളുകളാണ് പരിശോധിച്ചത്.

കൂടുതൽ വായിക്കുക ...
  • Share this:

    തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 25,820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4074, എറണാകുളം 2823, പാലക്കാട് 2700, തിരുവനന്തപുരം 2700, തൃശൂര്‍ 2506, കൊല്ലം 2093, കോഴിക്കോട് 1917, ആലപ്പുഴ 1727, കോട്ടയം 1322, കണ്ണൂര്‍ 1265, ഇടുക്കി 837, പത്തനംതിട്ട 815, കാസര്‍ഗോഡ് 555, വയനാട് 486 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

    കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,205 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.81 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,87,94,256 സാമ്പിളുകളാണ് പരിശോധിച്ചത്.

    യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 125 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

    കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 188 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 7358 ആയി.

    Also Read ലോക്ക്ഡൗണിൽ മരുന്ന് വാങ്ങാനിറങ്ങിയ യുവാവിന്റെ കരണത്തടിച്ച കലക്ടര്‍ക്കെതിരെ നടപടി

    ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 177 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24,224 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1328 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3943, എറണാകുളം 2771, പാലക്കാട് 1805, തിരുവനന്തപുരം 2572, തൃശൂര്‍ 2493, കൊല്ലം 2086, കോഴിക്കോട് 1881, ആലപ്പുഴ 1709, കോട്ടയം 1217, കണ്ണൂര്‍ 1168, ഇടുക്കി 789, പത്തനംതിട്ട 785, കാസര്‍ഗോഡ് 539, വയനാട് 466 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

    Also Read ബോര്‍ഡ് പരീക്ഷയ്ക്ക് മുന്‍പേ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് വാക്സിന്‍ നല്‍കുക; ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ

    91 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 28, തിരുവനന്തപുരം 11, കാസര്‍ഗോഡ് 10, എറണാകുളം 9, പാലക്കാട്, വയനാട് 6 വീതം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട് 5 വീതം, കൊല്ലം, ഇടുക്കി 3 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

    രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 37,316 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 4869, കൊല്ലം 2705, പത്തനംതിട്ട 1483, ആലപ്പുഴ 386, കോട്ടയം 1467, ഇടുക്കി 1101, എറണാകുളം 4016, തൃശൂര്‍ 4874, പാലക്കാട് 3168, മലപ്പുറം 5502, കോഴിക്കോട് 4398, വയനാട് 449, കണ്ണൂര്‍ 1951, കാസര്‍ഗോഡ് 947 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,77,598 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 20,62,635 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

    സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 9,56,865 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,17,798 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 39,067 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3606 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

    ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 877 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

    First published:

    Tags: Covid 19, Covid 19 in Kerala, Covid death, COVID second wave