Covid Vaccine | വാക്‌സിന്‍ വില്‍പനയില്‍ കരാര്‍ കേന്ദ്രസര്‍ക്കാരുമായി മാത്രം; സംസ്ഥാനങ്ങളുമായി കരാറിലേര്‍പ്പെടാന്‍ സാധിക്കില്ല; മൊഡേണ

Last Updated:

പഞ്ചാബില്‍ വാകിസിനേഷന്‍ വേഗത്തിലാക്കുന്നതിനായി അമരീന്ദര്‍ സിങ് സര്‍ക്കാര്‍ അന്തരാഷ്ട്ര കമ്പനികളുമായി ബന്ധപ്പെട്ടത്

anjeeന്യൂഡല്‍ഹി: വാക്‌സിന്‍ വില്‍പനയില്‍ സംസ്ഥാനങ്ങളുമായി കരാറിലേര്‍പ്പെടാന്‍ കഴിയില്ലെന്ന് യുഎസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മൊഡേണ. കമ്പനി പോളിസി പ്രകാരം കേന്ദ്ര സര്‍ക്കാരുമായി മാത്രമേ വാക്‌സിന്‍ വില്‍പനയുടെ കരാറിലേര്‍പ്പെടാന്‍ കഴിയുകയുള്ളൂവെന്ന് മൊഡേണ വ്യക്തമാക്കി. പഞ്ചാബില്‍ വാകിസിനേഷന്‍ വേഗത്തിലാക്കുന്നതിനായി അമരീന്ദര്‍ സിങ് സര്‍ക്കാര്‍ അന്തരാഷ്ട്ര കമ്പനികളുമായി ബന്ധപ്പെട്ടത്.
വാക്‌സിന്‍ നിര്‍മ്മാതക്കളായ മൊഡേണ, സ്പുട്‌നിക് വി വാക്‌സിന്‍ നിര്‍മ്മാതക്കളായ ഗമേലയ, ഫൈസര്‍, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നവരുമായി പഞ്ചാബ് സര്‍ക്കാര്‍ ബന്ധപ്പെട്ടത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തോട് മൊഡേണ മാത്രമാണ് പ്രതികരിച്ചിരിക്കുന്നത്.
വാക്‌സിന്‍ നിര്‍മ്മാതക്കളുമായി സംസ്ഥാന സര്‍ക്കാര്‍ ബന്ധപ്പെട്ടതായി സംസ്ഥാന വാക്‌സിനേഷന്‍ഡ നോഡല്‍ ഓഫീസര്‍ വികാസ് ഗാര്‍ഗ് വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് വാക്‌സിന്‍ ലഭ്യമല്ലാത്തതിനാല്‍ മൂന്ന് ദിവസമായി വാക്‌സിനേഷന്‍ നിര്‍ത്തിവെച്ചിരിക്കുകയാണ് സര്‍ക്കാര്‍. പഞ്ചാബില്‍ ഇതുവരെ 44 ലക്ഷത്തില്‍ താഴെ വാക്‌സിന്‍ മാത്രമാണ് കേന്ദ്രത്തില്‍ നിന്ന് ലഭിച്ചത്.
advertisement
സംസ്ഥാനത്ത് 4.2 ലക്ഷം ഡോസുകള്‍ വാങ്ങിയിരുന്നു. 66,000 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ഇതിനായി 3.65 ലക്ഷം ഡോസുകള്‍ ഉപയോഗിച്ചു. നിലവില്‍ 64,000 ഡോസുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. അതേസമയം സംസ്ഥാനത്ത് ഇതുവരെ 5.34 ലക്ഷം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,300 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞു വരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരപുന്നു. കഴിഞ്ഞ 15 ദിവസങ്ങളിലായി കേവിഡ് കേസുകള്‍ കുറഞ്ഞെന്നും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും സജീവ കേസുകളിലും കുറവുണ്ടായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ വിവിധ സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമ്പോള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം പറഞ്ഞു.
advertisement
അതേസമയം മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ മരണസംഖ്യ കൂടുതലാണെന്ന് മന്ത്രാലയം പറഞ്ഞു. കോവിഡ് രണ്ടാം തരംഗം ഗ്രാമപ്രദേശങ്ങളെ ബാധിച്ചെന്ന് നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍ പറഞ്ഞു. രാജ്യത്ത് ഏഴ് സംസ്ഥാനങ്ങളില്‍ മാത്രമാണ് പ്രതിദിനം പതിനായിരത്തില്‍ അധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.
advertisement
5000-10000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആറു സംസ്ഥാനങ്ങളിലാണ്. തമിഴ്നാട്, ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചു. ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആംഫോടെറിസിന്‍ ബി മരുന്ന് രാജ്യത്ത് നേരത്തെ പരിമിതമായ അളവിലായിരുന്നു ലഭ്യമായിരുന്നത്. ഇതിന്റെ ഉത്പാദനവും വിതരണവും വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid Vaccine | വാക്‌സിന്‍ വില്‍പനയില്‍ കരാര്‍ കേന്ദ്രസര്‍ക്കാരുമായി മാത്രം; സംസ്ഥാനങ്ങളുമായി കരാറിലേര്‍പ്പെടാന്‍ സാധിക്കില്ല; മൊഡേണ
Next Article
advertisement
ഓസ്‌ട്രേലിയ ബീച്ച് ആക്രമണം; അക്രമി സാജിദ് അക്രം ഹൈദരാബാദ് സ്വദേശിയെന്ന് തെലങ്കാന പോലീസ്
ഓസ്‌ട്രേലിയ ബീച്ച് ആക്രമണം; അക്രമി സാജിദ് അക്രം ഹൈദരാബാദ് സ്വദേശിയെന്ന് തെലങ്കാന പോലീസ്
  • ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ജൂത ആഘോഷത്തിനിടെ സാജിദ് അക്രം, മകന്‍ നവീദ് ചേര്‍ന്ന് വെടിയുതിര്‍ത്തു.

  • ആക്രമണത്തില്‍ 16 മരണം, 42 പേര്‍ക്ക് പരിക്ക്; ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഭീകരാക്രമണമായി പ്രഖ്യാപിച്ചു.

  • സാജിദ് ഹൈദരാബാദ് സ്വദേശിയാണ്, 27 വർഷമായി ഓസ്‌ട്രേലിയയിൽ താമസിക്കുന്നു, ഇന്ത്യൻ പാസ്‌പോർട്ട് ഉണ്ട്.

View All
advertisement