ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു അധ്യാപികയായ യുവതിയുമായുള്ള ഇയാളുടെ വിവാഹം. ഇവരുമായി പൊരുത്തപ്പെട്ട് പോകാൻ കഴിയാത്ത സാഹചര്യം ഉണ്ടായതോടെയാണ് യുവാവ് വിവാഹമോചന പരാതി നൽകിയത്. ഭാര്യക്കെതിരെ നിരവധി ആരോപണങ്ങളാണ് പരാതിയിൽ ഉന്നയിക്കുന്നത്. അതിൽ പ്രധാനമായും പരാമർശിക്കുന്നത് വിവാഹദിനത്തിലെ ആർത്തവത്തെക്കുറിച്ചാണ്.
Also Read-ഓണ്‍ലൈൻ പണത്തട്ടിപ്പുകാരനെ വിദഗ്ധമായി കുടുക്കി യുവാവ്; നാട്ടിലെ താരമായി അഫ്സൽ
advertisement
വിവാഹച്ചടങ്ങുകളൊക്കെ പൂർത്തിയാക്കി അമ്പലത്തിൽ പ്രാര്‍ഥിക്കാൻ പോകുന്ന സമയത്താണ് ഭാര്യ ആർത്തവത്തെക്കുറിച്ച് വെളിപ്പെടുത്തിയതെന്നാണ് ആരോപണം. താനും അമ്മയും ഇത് കേട്ട് ഞെട്ടിപ്പോയെന്നും തങ്ങളുടെ 'വിശ്വാസങ്ങളെ ലംഘിക്കുന്ന' നടപടിയാണ് ഭാര്യയിൽ നിന്നുണ്ടായതെന്നുമാണ് പറയുന്നത്. വീട്ടുകാര്യങ്ങളിൽ ഭാര്യയുടെ ഇടപെടലിനെ സംബന്ധിച്ചും പരാതിയിൽ ആരോപിക്കുന്നു. മൂത്തസഹോദരൻ കുടുംബത്തിന്‍റെ വരവു ചിലവുകൾ നോക്കുന്നതിനാൽ താൻ ഇനി വീട്ടിലേക്ക് പണം നൽകരുതെന്നായിരുന്നു ആവശ്യം. പകരം മാസം തോറും 5000 രൂപ ഭാര്യയുടെ പക്കൽ ഏൽപ്പിക്കണമെന്നും പറഞ്ഞു.
ഇതിന് പുറമെ വീട്ടിൽ എസി വയ്ക്കണമെന്നും നിർബന്ധം പിടിച്ചു. ഇതിനുള്ള സാമ്പത്തിക സ്ഥിതി ഇല്ലെന്ന് പറഞ്ഞതോടെ വഴക്കിട്ട് സ്വന്തം വീട്ടിലേക്ക് പോയെന്നും ആരോപിക്കുന്നു. ഭാര്യയെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവന്നെങ്കിലും ഭാര്യ സ്വന്തം വീട്ടിലേക്ക് പോകുന്നത് പതിവാക്കി. ദിവസങ്ങളോളം കഴിഞ്ഞാണ് തിരികെ വരുന്നതെന്നും പറയുന്നു.
Also Read-ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ ഇനി എട്ട് ദിവസം; ഇ-ഫയലിംഗ് എങ്ങനെ ചെയ്യാം?
തന്നെ മാനസികമായി തളർത്തുന്ന തരത്തിലുള്ള പെരുമാറ്റങ്ങളും സംസാരവും ഭാര്യയിൽ നിന്നുണ്ടായി എന്നും വിവാഹമോചന പരാതിയിൽ യുവാവ് ചൂണ്ടിക്കാട്ടുന്നുണ്ട്. എന്തോ കാര്യത്തിന് ഭാര്യ പണം ആവശ്യപ്പെട്ടപ്പോൾ ശമ്പളം ലഭിച്ചില്ലെന്ന് മറുപടി നല്‍കിയിരുന്നു. ഇതുപോലെ സാമ്പത്തിക ഞെരുക്കമുള്ളയാളാണ് ഭർത്താവ് എന്നറിഞ്ഞിരുന്നെങ്കിൽ ആദ്യ രാത്രിയിൽ തന്നെ മറ്റു പുരുഷൻമാർക്കൊപ്പം താൻ കിടക്ക പങ്കിടുമായിരുന്നു എന്നായിരുന്നു ഭാര്യ പ്രതികരിച്ചത്. ഇത് തന്നെ വളരെയധികം ഞെട്ടിച്ചു. കേട്ടത് വിശ്വസിക്കാൻ കുറച്ച് സമയമെടുത്തു. എങ്കിലും ഭാര്യയെ സമാധാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. അപ്പോൾ ടെറസിന് മുകളിൽ നിന്നും ചാടി ജീവനൊടുക്കുമെന്ന ഭീഷണിയാണ് ഭാര്യ മുഴക്കിയത് എന്നും പറയുന്നു.
മെയ് മാസത്തോടെ സ്വന്തം വീട്ടിലേക്ക് മടങ്ങിയ യുവതി തനിക്കും കുടുംബത്തിനുമെതിരെ പൊലീസിൽ പരാതി നല്‍കുകയും ചെയ്തു. സഹികെട്ട അവസ്ഥയിലാണ് വിവാഹ മോചനത്തിനൊരുങ്ങുന്നതെന്നാണ് ഇയാളുടെ വാക്കുകൾ. കുടുംബ കോടതിയിൽ രജിസ്റ്റർ ചെയ്ത വിവാഹ മോചന പരാതിയിൽ അധികം വൈകാതെ തന്നെ വാദം ഉണ്ടാകുമെന്നാണ് യുവാവിന്‍റെ അഭിഭാഷകൻ അറിയിച്ചിരിക്കുന്നത്.