Also Read-'കർഷകരുടെ ദുരവസ്ഥയിൽ വേദന'; സിഖ് പുരോഹിതൻ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു
മുന്നൂറ് കിലോയോളം വരുന്ന വ്യാജ വ്യാജ സുഗന്ധവ്യഞ്ജന ഉത്പ്പന്നങ്ങൾ ഫാക്ടറിയിൽ നിന്ന് പിടിച്ചെടുത്തെന്നാണ് ജോയിന്‍റ് മജിസ്ട്രേറ്റ് പ്രേം പ്രകാശ് മീണ അറിയിച്ചത്. ഒരു പ്രാദേശിക ബ്രാൻഡിന്‍റെ പേരിലായിരുന്നു ഇവ പായ്ക്ക് ചെയ്തിരുന്നതെന്നും ഇവർ വ്യക്തമാക്കി. മുളകുപൊടി, മല്ലിപ്പൊടി, ഗരംമസാല എന്നിവയൊക്കെയാണ് ഇവിടെ നിന്നും പ്രധാനമായും തയ്യറാക്കിയിരുന്നത്. ഇതിൽ കലർത്താനായി സൂക്ഷിച്ചിരുന്ന കഴുതച്ചാണകം, ഉണക്കപ്പുല്ല്, ഭക്ഷ്യയോഗ്യമല്ലാത്ത നിറങ്ങള്‍, ആസിഡ് എന്നിവയും റെയ്ഡിൽ പിടിച്ചെടുത്തെന്നും മീണ വ്യക്തമാക്കി.
advertisement
Also Read-വിവാഹം കഴിഞ്ഞ് രണ്ട് ദിവസം; 'സഹോദരനായി' ഭർത്തൃഗൃഹത്തിലെത്തിയ കാമുകനൊപ്പം യുവതി ഒളിച്ചോടി
ഇവിടെ നിന്നും പിടിച്ചെടുത്ത ഉത്പ്പന്നങ്ങളുടെ ഇരുപത്തിയേഴോളം സാമ്പിളുകള്‍ വിദഗ്ധപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്, ലാബ് റിപ്പോർട്ട് വന്നശേഷം ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് ആക്ട് പ്രകാരം എഫ്ഐആർ രജിസ്റ്റര്‍ ചെയ്യുമെന്നാണ് ബന്ധപ്പെട്ട അധികൃതർ അറിയിച്ചത്. സംഭവത്തിൽ ഫാക്ടറി ഉടമയായ അനൂപ് വർഷ്ണെ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യോഗി ആദിത്യനാഥ് സ്ഥാപിച്ച ഹിന്ദു യുവ വാഹിനി എന്ന യുവജനസംഘടനയുടെ 'മണ്ഡൽ സഹ് പ്രഭാരി'യാണ് അനൂപ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
ഫാക്ടറി നടത്തിപ്പിനുള്ള ലൈസൻസ് ഹാജരാക്കാൻ ഉടമയ്ക്ക് കഴിഞ്ഞിട്ടില്ല.അതുപോലെ തന്നെ ഉത്പ്പന്നങ്ങളുടെയും. ഇവിടെ നിർമ്മിക്കപ്പെട്ടിരുന്ന മായം ചേർത്ത വസ്തുക്കൾ നഗരത്തിന്‍റെ മറ്റുഭാഗങ്ങളിൽ വിതരണം ചെയ്തിരുന്നോയെന്ന കാര്യവും പരിശോധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.