നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'കർഷകരുടെ ദുരവസ്ഥയിൽ വേദന'; സിഖ് പുരോഹിതൻ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു

  'കർഷകരുടെ ദുരവസ്ഥയിൽ വേദന'; സിഖ് പുരോഹിതൻ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു

  കർഷകരുടെ ദുരവസ്ഥ സഹിക്കാൻ കഴിയുന്നില്ലെന്നാണ് ആത്മഹത്യാകുറിപ്പിൽ പുരോഹിതൻ എഴുതിയിരിക്കുന്നത്.

  Sikh Preacher

  Sikh Preacher

  • Share this:
   ന്യൂഡൽഹി: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിഖ് പുരോഹിതൻ ആത്മഹത്യ ചെയ്തു. ബുധനാഴ്ച്ചയാണ് സിങ്കു അതിർത്തിയിൽ സിഖ് പുരോഹിതനായ സന്ദ് റാം സിങ്(65) സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തത്.

   കർഷകരുടെ ദുരവസ്ഥയിൽ വേദനയുണ്ടെന്ന് എഴുതിയ ഇദ്ദേഹത്തിന്റെ ആത്മഹത്യാകുറിപ്പും കണ്ടെത്തി. "കർഷകരുടെ ദുരവസ്ഥയും അവകാശങ്ങൾക്കായി വഴിയിൽ അവർ നടത്തിയ പോരാട്ടവും ഞാൻ കണ്ടു, കർഷകരുടെ വേദന ഞാൻ കണ്ടു, അവർ അവരുടെ അവകാശത്തിനായി തെരുവിലാണ്. ഞാൻ വല്ലാതെ വേദനിക്കുന്നു. സർക്കാർ നീതി നടപ്പാക്കുന്നില്ല. ഇത് അനീതിയാണ് അനീതി സഹിക്കുന്നത് പാപമാണ്."

   എന്നാണ് ആത്മഹത്യാ കുറിപ്പിൽ എഴുതിയിരിക്കുന്നത്. ഹരിയാനയിലെ കർണാൽ ജില്ലയിലുള്ള സിംഗ്ര സ്വദേശിയാണ് സന്ദ് റാം സിങ്. പുരോഹിതന്റെ ആത്മഹത്യയിൽ ഡൽഹി മുഖ്യമന്ത്രി അര‍വിന്ദ് കെജ്രിവാൾ അനുശോചനം രേഖപ്പെടുത്തി.

   You may also like:അഭിമന്യുവിന്റെ വീട് ഉൾപ്പെടുന്ന വാർഡിൽ ജയം ബിജെപിക്ക്; സിപിഎം മൂന്നാം സ്ഥാനത്ത്

   സന്ദ് റാമിന്റെ ആത്മഹത്യാ വാർത്ത ഏറെ വേദനിപ്പിക്കുന്നതാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും കെജ്രിവാൾ അറിയിച്ചു.

   കർഷകർ അവരുടെ അവകാശങ്ങളാണ് ആവശ്യപ്പെടുന്നത്. കർഷകരെ കേൾക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുകയും മൂന്ന് കർഷിക നിയമങ്ങൾ പിൻവലിക്കാൻ തയ്യാറാകണമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു.

   കർഷകരുടെ ദുരവസ്ഥ സഹിക്കാൻ കഴിയുന്നില്ലെന്നാണ് ആത്മഹത്യാകുറിപ്പിൽ പുരോഹിതൻ എഴുതിയിരിക്കുന്നത്. വെടിവെച്ച ഉടനെ പുരോഹിതനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
   Published by:Naseeba TC
   First published:
   )}