TRENDING:

Pranab Mukherjee | 'നിങ്ങളുടെ മകളായി ജനിച്ചതിൽ അനുഗ്രഹീതയാണ്': പ്രണബ് മുഖർജിയെ അനുസ്മരിച്ച് മകൾ ഷർമ്മിഷ്ഠ മുഖർജി

Last Updated:

'നിങ്ങൾ സേവനത്തിലൂടെ സമ്പൂർണ്ണവും അർത്ഥവത്തായതുമായ ജീവിതം നയിച്ചു. ജനങ്ങളെ നന്നായി സേവിച്ചു'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് ഹൃദയസ്പർശിയായ കുറിപ്പുമായി മകൾ ശർമ്മിഷ്ഠ മുഖർജി. പ്രണബിന് ഏറെ പ്രിയപ്പെട്ട കവി രബീന്ദ്രനാഥ ടാഗോറിന്‍റെ വരികൾ ഉദ്ധരിച്ചുകൊണ്ടാണ് ശർമ്മിഷ്ഠ പിതാവിനെ അനുസ്മരിച്ചത്. "ബാബാ ... നിങ്ങളുടെ മകളായി ജനിച്ചതിൽ ഞാൻ അനുഗ്രഹീതയാണ്" എന്നു അവർ പറഞ്ഞു.
advertisement

"ഷോബാരെ ആമി പ്രണാം കോർ ജയ് (എല്ലാവരെയും ഞാൻ നമിക്കുന്നു). ബാബ, എല്ലാവരോടുമായി നിങ്ങളുടെ അവസാന വിടപറച്ചിലിന് പ്രിയപ്പെട്ട കവിയുടെ ഉദ്ധരണി സ്വാതന്ത്ര്യത്തോടെ എടുക്കുന്നു. നിങ്ങൾ സേവനത്തിലൂടെ സമ്പൂർണ്ണവും അർത്ഥവത്തായതുമായ ജീവിതം നയിച്ചു. ജനങ്ങളെ നന്നായി സേവിച്ചു, നിങ്ങളുടെ മകളായി ജനിച്ചതിൽ ഞാൻ അനുഗ്രഹീതയാണ്"- ട്വിറ്ററിലൂടെ ഷർമിസ്ത മുഖർജി പറഞ്ഞു.

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നിര്യാണം അദ്ദേഹത്തിന്റെ മകൻ അഭിജിത് മുഖർജിയും ട്വിറ്ററിൽ അനുസ്മരണകുറിപ്പ് എഴുതി: “കനത്ത ഹൃദയവേദനയോടെ, എന്റെ പിതാവ് ശ്രീ പ്രണബ് മുഖർജി അന്തരിച്ചുവെന്ന് നിങ്ങളെ അറിയിക്കുന്നു. ആർ ആർ ആശുപത്രിയിലെ ഡോക്ടർമാർ നന്നായി പരിശ്രമിച്ചു. ഇന്ത്യയിലുടനീളമുള്ള ആളുകളിൽനിന്നുള്ള പ്രാർത്ഥനകൾ, പ്രാർത്ഥനകൾ, പ്രാർത്ഥനകൾ! നിങ്ങൾക്കെല്ലാവർക്കും നന്ദി"- അദ്ദേഹം എഴുതി.

advertisement

Also Read- Pranab Mukharjee death | 'കടന്നുപോയത് ഒരു കാലഘട്ടം'; പ്രണബ് മുഖർജിയെ അനുസ്മരിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

തലച്ചോറില്‍ രക്തം കട്ടപിടിച്ചെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയ വിജയകരമായെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ശസ്ത്രക്രിയക്ക് മുന്നോടിയായി തിങ്കളാഴ്ച നടത്തിയ പരിശോധയില്‍ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇക്കാര്യം മുഖര്‍ജി ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച താനുമായി ഇടപഴകിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

advertisement

ശസ്ത്രക്രിയയ്ക്കു പിന്നാലെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ആശുപത്രിയിലെത്തി ബന്ധുക്കളും ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തി. ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ഇന്നു രാവിലെ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

You may also like:സ്വവർഗ്ഗാനുരാഗികൾക്കായുള്ള ഡേറ്റിംഗ് ആപ്പ് വഴി തട്ടിപ്പ്; യുവാവിനെ വിളിച്ചു വരുത്തി കൊള്ളയടിച്ചു [NEWS]'എ രഞ്ജിത്ത് സിനിമ': വ്യത്യസ്ത പേരുമായി ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം [NEWS] ആന്ധ്രാപ്രദേശിൽ 'പ്രസിഡന്റ് മെഡൽ' ബ്രാൻഡിൽ മദ്യം; മുഖ്യമന്ത്രിക്കെതിരെ തെലുഗുദേശം പാർട്ടി [NEWS]

advertisement

ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായിരുന്നു ബംഗാള്‍ സ്വദേശിയായ പ്രണബ് കുമാര്‍ മുഖര്‍ജി. 1935 ഡിസംബര്‍ 11ന് പശ്ചിമബംഗാളിലെ ബീര്‍ഭൂം ജില്ലയിലെ മീറഠി ഗ്രാമത്തിലാണ് ജനനം. പശ്ചിമ ബംഗാളില്‍ നിന്ന് ഇന്ത്യന്‍ രാഷ്ട്രപതിയാകുന്ന ആദ്യ വ്യക്തിയാണ്. ബജറ്റ് അവതരിപ്പിച്ച ആദ്യ ബംഗാളിയും പ്രണബ് മുഖര്‍ജിയാണ്.

മലയാളം വാർത്തകൾ/ വാർത്ത/India/
Pranab Mukherjee | 'നിങ്ങളുടെ മകളായി ജനിച്ചതിൽ അനുഗ്രഹീതയാണ്': പ്രണബ് മുഖർജിയെ അനുസ്മരിച്ച് മകൾ ഷർമ്മിഷ്ഠ മുഖർജി
Open in App
Home
Video
Impact Shorts
Web Stories