കൊച്ചി: ആസിഫ് അലി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'എ രഞ്ജിത്ത് സിനിമ' എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ റിലീസായി. ആസിഫ് അലി തന്റെ ഫേസ്ബുക്ക് പേജിലൂടെ മോഷൻ പോസ്റ്ററായാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. തികച്ചും വ്യത്യസ്തമായ രീതിയിലുള്ള മോഷൻ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.
നവാഗതനായ നിഷാന്ത് സാറ്റു രചനയും സംവിധാനവും നിർവ്വഹിക്കുന്ന "എ രഞ്ജിത്ത് സിനിമ" കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു റൊമാൻറ്റിക് ത്രില്ലർ ചിത്രമാണ്. ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ നിഷാദ് പീച്ചി നിർമിക്കുന്ന "എ രഞ്ജിത്ത് സിനിമ" സി.എച്ച് മുഹമ്മദ് റോയൽ സിനിമാസിലൂടെ തിയേറ്ററിൽ എത്തിക്കുന്നു.
സുനോജ് വേലായുധൻ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികൾക്ക് നവാഗതനായ മിഥുൻ അശോകന്‍ സംഗീതം പകരുന്നു.എഡിറ്റര്‍-ദിലീപ് ഡെന്നീസ്. പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്,കല-രാജീവ് കോവിലകം,മേക്കപ്പ്-അമല്‍ ചന്ദ്രന്‍, അസോസിയേറ്റ് ഡയറക്ടർ ജോമൻ- ജോഷി തിട്ടയിൽ, ഡിസൈൻസ്-ആനന്ദ് രാജേന്ദ്രൻ, പി.ആർ.ഒ-എ. എസ്. ദിനേശ്.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.