Gay Dating App | സ്വവർഗ്ഗാനുരാഗികൾക്കായുള്ള ഡേറ്റിംഗ് ആപ്പ് വഴി തട്ടിപ്പ്; യുവാവിനെ വിളിച്ചു വരുത്തി കൊള്ളയടിച്ചു
Gay Dating App | സ്വവർഗ്ഗാനുരാഗികൾക്കായുള്ള ഡേറ്റിംഗ് ആപ്പ് വഴി തട്ടിപ്പ്; യുവാവിനെ വിളിച്ചു വരുത്തി കൊള്ളയടിച്ചു
വിവാഹിതനായ യുവാവ് തന്‍റെ കുടുംബാംഗങ്ങൾ എല്ലാം അറിയുമെന്ന ഭയത്താൽ പൊലീസിനെ സമീപിക്കാൻ ആദ്യം തയ്യാറായില്ല. എന്നാൽ ഒരു സുഹൃത്തിന്‍റെ നിർബന്ധത്തിന് വഴങ്ങി ഒടുവിൽ പരാതി നൽകുകയായിരുന്നു.
സ്വവർഗ്ഗാനുരാഗികൾക്കായുള്ള ഡേറ്റിംഗ് ആപ്പ് വഴി തട്ടിപ്പിനിരയായി യുവാവ്. പൂുനെ സ്വദേശിയായ 34കാരനെ ഡേറ്റിംഗ് ആപ്പിലൂടെ വിളിച്ചു വരുത്തി നാലംഗസംഘം കൊള്ളയടിക്കുകയായിരുന്നു. കത്തി മുനയിൽ ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് സംഘം പണവും ആഭരണങ്ങളും അടക്കം എൺപതിനായിരത്തിലധികം രൂപയുടെ മുതൽ കൈക്കലാക്കിയത്.
പ്രൈവറ്റ് കമ്പനി ജീവനക്കാരനായ യുവാവ് ഒരു ഗേ ഡേറ്റിംഗ് ആപ്പ് വഴിയാണ് തട്ടിപ്പ് സംഘത്തിലെ ആളെ പരിചയപ്പെടുന്നത്. തുടർന്ന് ഇക്കഴിഞ്ഞ ആഗസ്റ്റ് ഒൻപതിന് യുവാവിനെ നേരിൽ കാണണമെന്നാവശ്യപ്പെട്ട് ഒരു ഒഴിഞ്ഞ സ്ഥലത്തെത്താൻ നിർദേശിച്ചു. ഇത് പ്രകാരം ഇവിടെയെത്തിയ യുവാവിനെ ഇയാൾ മുറിയിലെത്തിച്ചു. അവിടെ വച്ച് സംഘാംഗങ്ങള്‍ ഒത്തു ചേർന്ന് യുവാവിനെ കൊള്ളയടിക്കുകയായിരുന്നു.
സ്വർണ്ണ മോതിരങ്ങൾ, വെള്ളി ബ്രേസ്ലെറ്റ്, പഴ്സ് എന്നിവയൊക്കെ തട്ടിയെടുത്തു. ഇതിന് പുറമെ ബാങ്ക് അക്കൗണ്ടിൽ നിന്നും 20000 രൂപ ഓൺലൈൻ വഴി ട്രാൻസ്ഫർ ചെയ്യിച്ചു. ഒപ്പം കാർഡ് വിവരങ്ങൾ ചോദിച്ചറിഞ്ഞ് അക്കൗണ്ടിൽ നിന്നും 14000 രൂപയും പിൻവലിച്ചു. കൂർത്ത ആയുധം കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു കൊള്ള. ഇതൊക്കെ മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്തു. ഇതിനു ശേഷം യുവാവിനെ പോകാൻ അനുവദിച്ച സംഘം വിവരങ്ങൾ പുറത്തു പറഞ്ഞാൽ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന ഭീഷണിയും മുഴക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.