ബിജെപി പ്രസിഡന്റ് ജെ പി നദ്ദ, പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത്ഷാ എന്നിവർക്ക് നന്ദി അറിയിക്കുന്നതായി സിന്ധ്യ പറഞ്ഞു. കോൺഗ്രസിനെതിരെ ഗുരുതര അഴിമതി ആരോപണങ്ങളാണ് സിന്ധ്യ ഉന്നയിച്ചിരിക്കുന്നത്. യുവാക്കൾക്കും കർഷകർക്കും വേണ്ടി ഒന്നും ചെയ്യാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മധ്യപ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളിൽ ഒരാളായി ബിജെപി സിന്ധ്യയെ നാമ നിർദേശം ചെയ്യുമെന്നാണ് വിവരങ്ങൾ. അദ്ദേഹത്തിന്റെ സഹായത്തോടെ സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുമെന്ന വിശ്വാസവും ബിജെപിക്കുണ്ട്. സിന്ധ്യയുടെ അനുഭാവികൾ ഉൾപ്പെടെ 22 എംഎൽഎമാർ സംസ്ഥാന നിയമസഭയിൽ നിന്ന് രാജിവച്ചതായും വിവരങ്ങളുണ്ട്. ഇവരും ബിജെപിയിൽ ചേരുമെന്നാണ് സൂചനകൾ.
advertisement
You may also like:അന്ന് നീന്താൻ പഠിച്ചത് ആർ.എസ്.എസ്. ശാഖയിൽ; ഓർമ്മകളുമായി സൂപ്പർ മോഡൽ മിലിന്ദ് സോമൻ
[PHOTO]Covid 19: ഗുരുവായൂർ ക്ഷേത്രത്തിലും ജാഗ്രത; ഉത്സവം ചടങ്ങ് മാത്രമായി നടത്തും; [VIDEO]'കോവിഡ് വരാതിരിക്കാൻ സനാതന ധർമ്മം പാലിക്കുന്നു; SNDPയിലും ചില വൈറസുകളുണ്ട്' സെൻകുമാർ
[NEWS]
അച്ഛനും അന്തരിച്ച കോൺഗ്രസ് നേതാവുമായ മാധവ റാവുവിന്റെ 75ാം ജന്മ വാർഷികമായ ചൊവ്വാഴ്ചയാണ് സിന്ധ്യ കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേരാൻ തീരുമാനിച്ചത്. രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് കൈമാറിയത്. ഇതിനു പിന്നാലെ സിന്ധ്യയെ പുറത്താക്കുന്നതായി കോൺഗ്രസ് പത്രക്കുറിപ്പ് ഇറക്കി.
18 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചാണ് സിന്ധ്യ ബിജെപിയിലേക്ക് ചുവടുമാറിയത്. തന്നെ തഴഞ്ഞ് മുഖ്യമന്ത്രിപദം കമല്‍നാഥിനു നല്‍കിയതു മുതൽ കോൺഗ്രസുമായി ഭിന്നതയിലായിരുന്നു സിന്ധ്യ.
