കൊല്ലം: കേരളത്തിലെ ചൂട് കോവിഡിനെ തടയുമെന്ന പരാമർശത്തിനു പിന്നാലെയാണ് സെൻകുമാറിന്റെ പുതിയ പ്രസ്താവന. രോഗം വരാതിരിക്കാൻ സനാധന ധർമം പാലിക്കപ്പെടുകയാണ്. തൊഴുന്നതും വീട്ടിൽ പ്രവേശിക്കും മുൻപ് കൈകാലുകൾ കഴുകുന്നതും സനാധന ധർമത്തിന്റെ ഭാഗമാണെന്നും മുൻ പൊലീസ് മേധാവി പറഞ്ഞു.
കൊവിഡ് 19 എന്ന കൊറോണ വൈറസ് 27 ഡിഗ്രി സെന്റിഗ്രേഡ് വരെയേ നിലനില്‍ക്കൂ എന്നായിരുന്നു ടിപി സെന്‍കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്. കൊറോണയുള്ള ഒരാളുടെ സ്രവം ഇവിടുത്തെ ചൂടില്‍ ആര്‍ക്കും ബാധിക്കില്ല. കേരളത്തില്‍ ചൂട് 32 ഡിഗ്രി സെന്റിഗ്രേഡ് ആണ്. പൊങ്കാല സമയം അതിലേറെയുണ്ടെന്നുമായിരുന്നു സെന്‍കുമാറിന്‍റെ വാദം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.